ഏറമംഗലത്ത് ഷാജു എന്ന വ്യക്തി സ്വന്തമാക്കിയ ഒരു 3 ബെഡ്‌റൂം ഇരുനില വീടിൻറെ വിശേഷങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് പങ്കു വെയ്ക്കുന്നത്. തൃശ്ശൂരിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്റഗൺ ആർകിടെക്ട് ആണ് ഈ മനോഹരമായ ഇരുനില വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മീഡിയം ബഡ്ജറ്റിൽ പണിതു പൂർത്തിയാകാവുന്ന ഈ ഉഗ്രൻ രണ്ടുനില വീട് 36 ലക്ഷം രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.
ആകെ 1827 സ്‌ക്വയർ ഫീറ്റിലാണ് ഈ രണ്ടുനില വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ ഒരു അടിപൊളി രണ്ടുനില വീട് വെയ്ക്കാൻ കൂടുതൽ ആഗ്രഹിക്കുന്നവർക്ക് ഒക്കെ വെയ്ക്കാൻ പറ്റിയ ഒരടിപൊളി ഡിസൈൻ വീടാണ് ഈ ഉഗ്രൻ ബഡ്ജറ്റ് ഹോം. ഈ വീടിൻറെ കൂടുതൽ വിശേഷങ്ങളെക്കുറിച്ചു നമുക്ക് മനസ്സിലാക്കാം. 1313 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ നിർമ്മിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂമുകളുൾപ്പടെ 2 ബെഡ്‌റൂമുകളാണ് ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ വിശാലമായ സൗകര്യത്തോടെ സെറ്റ് ചെയ്ത ലിവിങ്ങ് റൂമും അതിനനുസരിച്ചുള്ള ഡൈനിങ്ങ് റൂമും ഡിസൈനർ സെറ്റ് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ ഒരു കോമ്മൺ ടോയ്ലറ്റും ഒരു കിടിലൻ മോഡുലാർ കിച്ചൺ സെറ്റ് ചെയ്തതായി ഡിസൈനർ നൽകിയിട്ടുള്ള പ്ലാനിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അടുക്കള പണികൾക്ക് സഹായകരമാകും വിധം ഒരു ചെറിയ വർക്ക് ഏരിയ കൂടി ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞത് 3.5 സെൻറ്റിൽ എല്ലാ സൗകര്യങ്ങളോടു കൂടി ചെറിയ ചിലവിൽ വെയ്ക്കാൻ പറ്റിയ ഈ രണ്ടുനില വീട് സാധാരണക്കാരന് ഇണങ്ങുന്ന ഒരത്യുഗ്രൻ വീടാണ്. ഈ വീടിൻറെ ഫസ്റ്റ് ഫ്ലോർ പരിശോധിച്ച് കഴിഞ്ഞാൽ പ്ലാൻ പ്രകാരം 514 സ്‌ക്വയർ ഫീറ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂമുൾപ്പടെ ഒരു ബെഡ്‌റൂമാണ് രണ്ടാം നിലയിൽ നൽകിയിട്ടുള്ളത്. കൂടാതെ ബെഡ്‌റൂമിനോട് ചേർന്ന് തന്നെ ഒരു ഡ്രെസ്സിങ്ങ് ഏരിയ കൂടി സെറ്റ് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം തന്നെ ഒരു ലിവിങ്ങ് ഏരിയയും അത്യാവശ്യം സൗകര്യമുള്ള ഒരു ബാൽക്കണിയും ഈ വീടിനു നൽകിയിട്ടുണ്ട്.