April 30, 2025

തുച്ചമായ സ്ഥലത്ത് വിശാലമായ ഭവനം…!

ഒരു മനുഷ്യന്‍ തന്‍റെ ഒരു പുരുഷായുസ് മുഴുവന്‍ സമ്പാദിച്ച സമ്പാദ്യമാണ് തന്‍റെ ഭവനം. സാധാരണയായി 5 സെന്‍റ് സ്ഥലവും ഒരു കൊച്ചുവീടും. വീടിനുളില്‍ സ്ഥലസൗകര്യം വളരെ കുറവായിരിക്കും. പ്രധാനമായും നമ്മുടെ വീടിന്‍റെ ഭംഗി കൂട്ടുന്ന ഒന്നണ് ഫര്‍ണീച്ചറുകള്‍. അവ വാങ്ങിയിടാന്‍ പ്പോലും സാധിക്കില്ല. ഇതാണ് പല വീടുകളുടെയും അവസ്ഥ.

എന്നാല്‍ ഇതിനെല്ലാം പ്രതിവിതിയെന്നോണം രൂപക്കല്‍പ്പനചെയ്ത് ഒരു ഭവനമാണ് നമ്മള്‍ പരിചയപ്പെടുന്നത്. 4 3/4 സെന്‍റ് സ്ഥലത്ത് 2100 sq.ft ല്‍ ഒരു സുന്ദര സ്വപ്ന ഭവനം. ഈ വീടുനിര്‍മ്മാണത്തിലെ പ്രധാന വെല്ലുവിളി സ്ഥലത്തിന്‍റെ ആകൃതി തന്നെയായിരുന്നു. ദീര്‍ഘചതുരാകൃതിയിലാണ് ഈ സ്ഥലത്തിന്‍റെ കിടപ്പ്. 12 മീറ്ററാണ് ഇതിന്‍റെ വീതി.കുടതെ മുന്നില്‍ ഒരു മെയിന്‍ റോഡും.

മുന്നില്‍ റോഡുള്ളതുകൊണ്ടുതന്നെ നിയമമനുസരിചുള്ള സെറ്റ്ബാക്കും,കുറച്ച് മുറ്റവും ഒഴിച്ച് 2 1/2 സെന്‍റിലാണ് ഈ ഭവനം നിര്‍മ്മിച്ചിരിക്കുന്നത്. ഒട്ടും സ്ഥലം പാഴക്കാതെ പരമാവധി ഉപയോഗിച്ചാണ് ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫ്ലാറ്റ്-ബോക്സ് എലിവേഷനിലാണ് ഈ വീടിരിക്കുന്നത്.

ഇനി നമുക്ക് ഈ വീടിന്‍റെ പുറം ഭംഗി നോക്കാം. വെള്ളകൊട്ടാരം എന്ന നിലക്ക് പൂര്‍ണ്ണമായും വെള്ള പെയിന്‍റാണ് ഈ വീടിനു ഭംഗി. കൂടാതെ ബോ​‍ഡറായി വുഡന്‍ ക്ലാഡിങ്ങും ടെക്സ്ചറും ഉപയോഗിച്ചിരിക്കുന്നു. ഈ ഭവനത്തിനുമുന്നില്‍ ഒരു വശത്തായി സസ്പെന്‍ഡഡ് രിതിയില്‍ നിര്‍മ്മിച്ച ഒരു മനോഹരമായ പോര്‍ച്ചും ഉണ്ട്. പിവിസി ഷീറ്റിനു താഴെ വുഡന്‍ പാനലുകള്‍ ഉപയോഗിച്ച റൂഫോട് കൂടിയതാണ് ഈ പോര്‍ച്ച്. കിണര്‍ മുന്‍വശത്തു വന്നതിനാല്‍ അതു മറക്കുന്നതിനൊപ്പം ഒരു ഡിസൈന്‍ എലമെന്‍റ് എന്ന പോലെ ഒരു ഹുരുഡീസ് വോളും മുന്നിലുണ്ട്.

ഈ വീടിന്‍റെ ഉള്‍ഭാഗതേക്കു കടന്നാല്‍ സെമി‌‌-ഓപ്പണ്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വിശാലതയ്കൊപ്പം ആവശ്യമുള്ളിടത്ത് സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കിയട്ടുണ്ട്. ഈ വീടിന്‍റെ ഏതാണ്ട് മധ്യഭാഗത്തായുള്ള ലിവിങ്ങ് റൂം ഡബിള്‍ ഹൈറ്റിലാണ് രൂപകല്‍പ്പന. അതുകൊണ്ട് തന്നെ അകത്തളങ്ങള്‍ വളരെ വിശാലത അനുഭവപ്പെടുന്നുണ്ട്. കോണ്‍ക്രീറ്റിന് മുകളിലൂടെ വുഡ് കവറിങ്ങോടെയാണ് സ്റ്റെയര്‍. കൈവരികളി ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.

ഡബിള്‍ ഹൈറ്റ് സ്പേസിലാണ് ഈ സ്റ്റെയറിന്‍റെ സ്ഥാനം. ഊഞ്ഞാലും ചെറിയൊരു ഗ്രീന്‍ കോര്‍ട്യാര്‍ടും ഇതിനു താഴെയുണ്ട്. കൂടാതെ വാഷ് ഏരിയയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നാച്ചുറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങാണ് ഡബിള്‍ ഹൈറ്റ് ഭിത്തിയില്‍ പതിപ്പിച്ചിരിക്കുന്നത്. നിലത്തുവിരിചിരിക്കുന്നത് വിട്രിഫൈഡ് ടൈല്‍സാണ്.

മുകളിലെ സ്വീകരണമുറിയുമ്മായി ബന്ധപ്പെട്ട് ഒരു ബാര്‍ കൗണ്ടര്‍ സ്റ്റെയര്‍ കയറിച്ചെന്നാല്‍ കാണാം. താഴെയും മുകളിലും ഈരണ്ട് ബെഡ് റൂമുകള്‍ ക്രമികരിച്ചിരിക്കുന്നു. കൂടാതെ മുകളില്‍ അറ്റാച്ഡ് ബാത്റൂം വാഡ്രോബും സെറ്റ് ചെയ്തിരിക്കുന്നു.

പ്ലൈവുഡ്-ഗ്ലാസ് കോമ്പിനേഷനിലാണ് കിച്ചണ്‍ കബോഡുകള്‍. കൗണ്ടറില്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്രാനൈറ്റും ഉപയോഗിച്ചിരിക്കുന്നു. സ്വീകരണ മുറിയെ അലങ്കരിച്ചിരിക്കുന്ന ഫര്‍ണീച്ചറുകള്‍ മത്രമാണ് റെഡിമെയ്ഡായി വങ്ങിയത്. ബാക്കി ഓ​‍രൊ റൂമിനും അനുയോജ്യമാകുന്ന നിലക്കാണ് നിര്‍മ്മിച്ചെടുതിരിക്കുന്നത്.

ഈ വീടിന്‍റെ അകത്തളത്തിലുടെ നടക്കുമ്പോ ചുരുക്കത്തില്‍ ഇത്ര സ്ഥലപരിമിധിയില്‍ നിര്‍മ്മിച്ച ഒരു ഭവനമാണെന്ന് പറയുകയേയില്ല. സത്യത്തില്‍ ഇത് പലരുടെയും സ്വപ്ന സൗധമായിരിക്കും.

പൊതുവായ വിശദാംശങ്ങൾ

ആകെ വിസ്തീർണ്ണം: 2100 ചതുരശ്ര അടി
ആകെ കിടപ്പുമുറികൾ: 4
തരം: ഇരട്ട നില

Leave a Reply