കണ്ടമ്പററി സ്റ്റൈലിൽ മീഡിയം ബഡ്ജറ്റിൽ രൂപകൽപ്പന ചെയ്ത വീടിൻറെ വിശേഷങ്ങളെക്കുറിച്ചാണ് നമ്മളിന്ന് പങ്കു വെയ്ക്കുന്നത്. 3 ബെഡ്‌റൂമോട് കൂടി ഡിസൈൻ ചെയ്ത ഈ മനോഹരമായ വീട് 2077 സ്ക്വയർ ഫീറ്റിലാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സാധാരണക്കാരൻറെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഈ രണ്ടുനില വീട് 38 ലക്ഷം രൂപ ബഡ്ജറ്റിലാണ് നിർമ്മാണം പൂർത്തീകരിക്കാൻ പ്രതീക്ഷിക്കുന്നത്. മലപ്പുറത്തു ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന ഡെറോറ ആർക്കിടെക്ട്സിലെ നൗഫൽ ആണ് ഈ വീട് ഡിസൈൻ ചെയ്തത്.
ബഡ്ജറ്റ് കുറഞ്ഞ വീടുകൾ ആണെങ്കിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ഡിസൈനർ കാണിക്കില്ല എന്നുള്ളതാണ് ഈ ടീമിൻറെ ഏറ്റവും കയ്യടിയാർജ്ജിച്ച മികവ്. അതുകൊണ്ട് തന്നെ നിർമ്മാണ ഘട്ടങ്ങളിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ബഡ്ജറ്റിനനുസരിച്ചു മികച്ച മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇതേ രീതിയിൽ തന്നെ ഈ ടീം ഇന്റീരിയർ ഡിസൈനിങ്ങും മികച്ച രീതിയിലാണ് ചെയ്തു കൊടുക്കുന്നത്.
വീടിൻറെ കൂടുതൽ വിശേഷങ്ങളെക്കുറിച്ചു മനസിലാക്കാം. ആകെ 3 ബെഡ്‌റൂമാണ് ഈ മനോഹരമായ രണ്ടുനില വീടിനു നൽകിയിട്ടുള്ളത്. അതിൽ ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമുകളുൾപ്പടെ 2 ബെഡ്റൂമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിശാലമായ സൗകര്യമുള്ള ലിവിങ്ങും അനുയോജ്യമായ ഡൈനിങ്ങും നൽകിയിട്ടുണ്ട്. കൂടാതെ ഇന്റീരിയർ ഡിസൈനുകൾക്ക് ഭംഗി വർധിക്കും വിധത്തിൽ ഒരു അടിപൊളി കോർട്ട്യാർഡും ഡിസൈനർ സെറ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഡിസൈൻ പാറ്റേർണിലാണ് 3 ബെഡ്‌റൂമുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫസ്റ്റ് ഫ്ലോറിലേക്ക് മോഡേൺ കണ്ടമ്പററി സ്റ്റൈലിൽ വരുന്ന ഒരു കിടിലൻ സ്റ്റേയറും വിശാലമായ സൗകര്യത്തോടെ മനോഹരമായ ഒരു അടുക്കളയും ഈ ചെറിയ ബഡ്ജറ്റ് ഹോമിന് നൽകാൻ ഡിസൈനർക്ക് സാധിച്ചു. അടുക്കളയുടെ ആവശ്യങ്ങളിലേക്ക് വേണ്ടി ഉപയോഗപ്രദമായ രീതിയിൽ അത്യാവശ്യം സൗകര്യത്തോടെ ഒരു സ്റ്റോർ റൂമും വർക്ക് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഫ്ലോർ പരിശോധിച്ച് കഴിഞ്ഞാൽ അറ്റാച്ച്ഡ് ബാത്റൂമുൾപ്പടെ ഒരു ബെഡ്‌റൂമാണ് നല്കിയിട്ടുള്ളതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. കൂടാതെ വിശാലമായ ഒരു ലിവിങ്ങും ഒരു ബാൽക്കണിയും ഫസ്റ്റ് ഫ്ലോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മീഡിയം ബഡ്ജറ്റിൽ സാധാരണക്കാരനു ഇണങ്ങിയ ഒരു കിടിലൻ കണ്ടമ്പററി ഹോം !!
