മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കൽ. താരത്തിന്റെ ചിത്രങ്ങൾ എല്ലായ്‌പോഴും ശ്രദ്ധ ആകർഷിക്കാറുള്ളതാണ്. റിമ ഇപ്പോൾ തന്റെ പുതിയ ഫോട്ടോയിൽ എത്തിയിരിക്കുന്നത് വ്യത്യസ്തമായ തീം ക്രീയേറ്റ് ചെയ്ത് അടിപൊളി ലുക്കിലാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ പകർത്തിയത് ഇല്ല്യും ക്രീയേഷൻസിന്റെ ഫോട്ടോഗ്രാഫര്‍ ആയ അനന്ദു കൈപ്പള്ളി ആണ്. ഈ ചിത്രത്തിന്റെ തീം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതാണ്.
പുത്തന്‍ ക്രീയേറ്റീവ് ഐഡിയക്ക് ഭംഗി കൂട്ടിയത് ഫോട്ടോഗ്രാഫർ അനന്ദുവിന്റെ കഴിവ് തന്നെയാണെന്ന് നിസ്സംശയം പറയാം. സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമായിട്ടുള്ള താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുതിയ ചിത്രങ്ങളും പങ്കുവെച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വയറൽ ആയതോടെ ആരാധകർ നിരവധി ട്രോളുകളും, കമന്റുമായി എത്തിയിരിക്കുകയാണിപ്പോൾ. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയത് “സ്റ്റെപ്പിങ് ഇന്റു ദ ഫ്യൂച്ചർ ഓഫ് ഫാഷൻ വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ” എന്നാണ്.

തികച്ചും വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടുകൾ ചെയ്ത് മുൻപും റിമ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിട്ടുണ്ട്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ താരം ചെയ്യാറുണ്ട്. ഇപ്പോൾ ഈ ചിത്രങ്ങൾ കൂടുതൽ ഗംഭീരമായെന്ന് പോസ്റ്റിന്റെ കമന്റുകൾ കണ്ടാൽ നമ്മുക്ക് മനസിലാക്കാൻ സാധിക്കും. നിരവധി സിനിമകളിൽ തന്റെ മികവ് കാഴ്ച്ചവെച്ച റിമ തന്റെ ശക്തമായ നിലപാടുകളിലൂടെ സമൂഹത്തിൽ തന്റേതായ അഭിപ്രായങ്ങളുമായി നിൽക്കാറുണ്ട്.
നിദ്ര, 22 ഫീമെയിൽ കോട്ടയം, നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഇന്ത്യൻ റുപി എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനം കാഴ്ച്ചവെക്കാൻ റിമക്ക് സാധിച്ചു. കൂടാതെ മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസിയുടെ സംഘടന രൂപീകരണം, മറ്റ് ചുമതലകൾ ഡബ്ല്യൂസിസിയുടെ രൂപീകരണത്തിനടക്കം മുന്നിട്ട് നിന്ന ഒരാളാണ് റിമ കല്ലിങ്കൽ. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഗവണ്മെന്റിന് മുന്നിൽ അവതരിപ്പിക്കുകയും അവര്‍ക്കുവേണ്ടി നിലപാടുകൾ എടുക്കാനും റിമ സമയം കണ്ടെത്താറുണ്ട്.