മിക്ക വീടുകളിലും ഉള്ള ഒരു കൃഷിയാണ് പയർ. വലിയ പരിചരണം ആവശ്യമില്ലാത്ത കൃഷി കൂടിയാണ് പയർ. അതുകൊണ്ടുതന്നെ മിക്ക ആളുകളും കൃഷി ചെയ്യുന്ന ഒന്നും ആണ് ഈ കൃഷി . വളരെ പെട്ടെന്ന് തന്നെ പടർന്നു പന്തലിക്കുന്നത് ആയതുകൊണ്ട് തന്നെ പയർ കൃഷിചെയ്യാൻ എല്ലാ ആളുകൾക്കും ഇഷ്ടവുമാണ്. എന്നാൽ പയർ കൃഷി ചെയ്യുമ്പോൾ ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പയർ പലപ്പോഴും നമുക്ക് ലഭിക്കാറില്ല എന്നത്. കീടങ്ങളുടെ ഉപദ്രവവും മറ്റും ഏൽക്കുമ്പോൾ പയർ നമുക്ക് നല്ല രീതിയിൽ ലഭിക്കാതിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
ഇതിനായി പലപ്പോഴും പല ഫെർട്ടിലൈസറുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ജൈവികമായ രീതിയിൽ ഒരു ഫെർട്ടിലൈസർ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. അതുപോലെ പയറിന്റെ പൂക്കൾകൊഴിഞ്ഞു പോകുന്നതും വലിയൊരു പ്രശ്നം തന്നെയാണ്. അതിന് വേണ്ടിയും ഈ ഫെർട്ടിലൈസർ വേറൊരു രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. നമ്മുടെ അടുക്കളയിൽ ഉള്ള കുഞ്ഞൻ കായം വച്ചാണ് ഈ ഫെർട്ടിലൈസർ തയ്യാറാക്കുന്നത്. രണ്ട് ഗ്രാം കായം എടുത്ത് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇടുക. രാവിലെ മുതൽ വൈകുന്നേരം വരെ വച്ചതിനുശേഷം ഇത് പയറിന്റെ പൂക്കളുടെ അരികിൽ തളിച്ച് കൊടുക്കുകയാണെങ്കിൽ പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാൻ ഇത് സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ ഇനി കീടനിയന്ത്രണത്തിന് ഇത് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഇങ്ങനെ അല്ല എന്ന് മാത്രം. രണ്ട് ഗ്രാം കായം തന്നെ എടുക്കുക അതിനുശേഷം അത് ഒരു ലിറ്റർ വെള്ളത്തിൽ ഇടുക. ഇത് ഏറ്റവും കുറഞ്ഞത് ഒരു ദിവസം മുഴുവൻ എങ്കിലും വയ്ക്കുക. അതിനുശേഷം പിറ്റേന്ന് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചതിനു ശേഷം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പിന്നീട് കീടങ്ങളുടെ ബുദ്ധിമുട്ടോ തത്ത പോലെയുള്ള പക്ഷികളുടെ ബുദ്ധിമുട്ടൊ ഒന്നും ഉണ്ടാകുന്നതല്ല. ഇത് പയറുചെടിക്ക് മാത്രമല്ല മറ്റു ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം