ഇപ്പോൾവീണ്ടും ഒരു ലോക് ഡൗൺ കാലം കൂടി വരികയാണ്. ലോക്കഡൗൺ കാലത്താണ് കൃഷിയും മറ്റും ചെയ്യാൻ ഏറ്റവും എളുപ്പമുള്ളത്. ആ സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടാവുകയും ചെയ്യും. വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത കുറച്ച് കൃഷികൾ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന സമയം കൂടിയാണ് ഇത്.വെറുതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും. വലിയ പരിചരണം ഒന്നും ആവശ്യമില്ലാതെ പെട്ടെന്ന് തന്നെ വളരുന്ന നമുക്ക് പെട്ടെന്ന് വീട്ടിലെ ആവശ്യത്തിന് എടുക്കാൻ പറ്റുന്ന കുറച്ച് പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യാം. അത്തരത്തിൽ എളുപ്പം കൃഷി ചെയ്യാൻ പറ്റുന്ന കുറച്ചു പച്ചക്കറികൾ ഏതൊക്കെ ആണെന്ന് നോക്കാം.
വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് പയർ.വള്ളി പയർ കൃഷി ചെയ്യാൻ വലിയ പാടുള്ളതല്ല. അല്പം ചാണകപ്പൊടി മാത്രം അടിവളമായി കൊടുത്താൽ മതി പിന്നീട് ഒന്ന് കയറ്റി വിടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വള്ളിപയർ ഏതെങ്കിലും ഒരു മരത്തിൽ കയറി പോകുന്നതായി കാണാൻ സാധിക്കും. മരത്തിൽ തന്നെ കയറ്റി വിടണം എന്നും ഇല്ല. മതിലോ വേലിയിലോ ഒക്കെ കയറ്റി വിട്ടാലും വളരെ പെട്ടെന്ന് തന്നെ വള്ളിപയർ വിളവ് നൽകുന്നതായി കാണാൻ സാധിക്കും.
അതുപോലെ തന്നെ വളരെ പെട്ടെന്ന് കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. ചീര കൃഷി ചെയ്യുന്നതിനും വലിയ പാട് ഒന്നുമില്ല. ഈ പറഞ്ഞതുപോലെ തന്നെ അല്പം ചാണകപ്പൊടി മാത്രം വളമായി കൊടുത്താൽ മതി.പിന്നെ നല്ല വെള്ളവും കിട്ടിയാൽ വളരെ പെട്ടെന്ന് തന്നെ വളർന്നു വരുന്നത് കാണാൻ സാധിക്കും.വീട്ടിൽ എപ്പോഴും ആവശ്യമുള്ളതും അത്യാവശ്യമായി കൃഷി ചെയ്യേണ്ടതുമായ ഒന്നാണ് മുളക്. നല്ല ചുവന്ന മുളകിൽ നിന്ന് തന്നെ ഇത് കൃഷി ചെയ്തു എടുക്കാനും സാധിക്കും. വലിയ പരിചരണം ആവശ്യമില്ല എങ്കിലും കീടനിയന്ത്രണം നന്നായി ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനുവേണ്ടി വെളുത്തുള്ളി വേപ്പെണ്ണ കഷായം പ്രയോഗിച്ചാലും മതി. പിന്നീട് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് വെണ്ട. അതിനും വലിയ പാടോന്നും ഉള്ളതല്ല. ചാണകപ്പൊടി മാത്രം അടിവളമായി നൽകിയാൽ മതി.
വെണ്ട കൃഷിയും വളരെ പെട്ടെന്ന് തന്നെ പരിചരണം ഒന്നുമില്ലാതെ വളർന്നു വരുന്നതായി കാണാൻ സാധിക്കും.അതുപോലെ കടയിൽ നിന്ന് ലഭിക്കുന്ന പുതിനയില കൊണ്ട് പുതിനയില കൃഷിയും വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ വിളവു നൽകുന്നതുമാണ്.മഞ്ഞൾ പെട്ടെന്ന് തന്നെ വീട്ടിൽ കൃഷി ചെയ്യാവുന്ന ഒന്നാണ്. മഞ്ഞളും ഇഞ്ചിയും വളരെ എളുപ്പമാണ് കൃഷിചെയ്യാനും ഇവരണ്ടും ഈ കോവിഡ് കാലത്ത് ഏറ്റവും പ്രധാനപ്പെട്ടതും ആണ്.ഇവയെല്ലാം സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വച്ച ശേഷം കൃഷി ചെയ്യാം. ലോക്ഡോൺ കാലത്ത് കൃഷി ചെയ്യാവുന്ന വിളകൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് പരിചരണം എന്നും അറിയാനായി വീഡിയോ കാണാവുന്നതാണ്.