എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് ഒരു കൊച്ചു പൂന്തോട്ടം. ഒരു പൂവെങ്കിലും ഇല്ലാത്ത ഒരു വീടും ഉണ്ടായിരിക്കില്ല.പൂക്കൾ വിടർന്നു നിൽക്കുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്.എത്ര കൊച്ചുവീട് ആണെങ്കിലും അതിനെ മനോഹരമാക്കാൻ ആ വീട്ടിലെ പൂന്തോട്ടത്തിന് വലിയ ഒരു കഴിവുണ്ട് എന്ന് തന്നെ പറയാവുന്നതാണ്. മഴയോ വെയിലോ എന്ന വ്യത്യാസമില്ലാതെ പൂന്തോട്ടം വളരെ മനോഹരമായി പൂത്തുലയാൻ കുറച്ച് കാര്യങ്ങൾ മാത്രം ഇങ്ങനെ ശ്രദ്ധിച്ചാൽ മതി.
പൂന്തോട്ടത്തിൽ നിറയെ പൂക്കൾ ഉണ്ടാവാൻ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, മണ്ണ് ശരിയായ അളവിൽ ഉണ്ടാകണമെന്നത് തന്നെയാണ്. ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്ത് അടിവളം നൽകണം. ഇത് രണ്ടും ഒരേ അളവിൽ വേണം ചേർക്കാൻ. ചെടികൾ വളർത്താൻ കഴിവുള്ള നൈട്രജന് ചാണകപ്പൊടിയിലും ഫോസ്ഫറസ് എല്ലുപൊടിയിലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാണകപ്പൊടിയും എല്ലുപൊടിയും വളരെ പെട്ടെന്ന് പൂക്കൾ വിരിയിക്കും.
പിന്നീട് കീടാശല്ല്യത്തിനു വേണ്ടി കുറച്ച് വെള്ളുത്തുള്ളി എടുത്ത് തൊലി അടക്കം ഒരുമിച്ച് മിക്സിയിലിട്ട് അരച്ചതിനുശേഷം ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. അത് കീടബാധയേൽകുന്നത് തടയുന്ന ഒന്നാണ്. മൂന്നു ദിവസം കൂടുമ്പോഴാണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത്. ഒരു മാസത്തിനു ശേഷം ആയ ചെടികൾക്ക് മാത്രമേ ഇങ്ങനെ ചെയ്യാവു.
വലിയ പൂക്കളുണ്ടാകാൻ വേണ്ടി ചാണകവും ചാരവും ചേർത്ത് ഒരു മിശ്രിതം അതിൻറെ കടക്കൽ ഇട്ടു കൊടുത്താൽ മാത്രം മതി. അതിനുവേണ്ടി ചാണകവും ചാരവും തുല്യഅളവിൽ ആണ് എടുക്കേണ്ടത്. ചാരത്തിൽ നിറയെ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ പൂക്കൾ വിടരുന്നതായി കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.