December 11, 2024

പ്ലാസ്റ്റിക് കുപ്പിക്ക് ഉള്ളിൽ വെളുത്തുള്ളി കൃഷി ചെയ്യാം ഒട്ടും പണചിലവ് ഇല്ലാതെ.

എന്നാ ആവശ്യത്തിനും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി പോഷകഗുണവും ഔഷധ ഗുണവുമുള്ള ഒന്നു കൂടിയാണ് വെളുത്തുള്ളി. ശരീരത്തിന് ഒരുപാട് കാര്യങ്ങളെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷിക്കും ശരീര ത്തിലെ രക്തധമനികളുടെ ഓട്ടത്തിനും ഒക്കെ ഒരുപാട് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതേ ഉള്ളൂ. അത് വളരെ എളുപ്പമാണ്. ഒട്ടും പാടില്ലാതെ അടുക്കളയിൽ തന്നെ ഇത് കൃഷി ചെയ്യാൻ സാധിക്കും. ഇതിനായി ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കുപ്പി ആണ്. പ്ലാസ്റ്റിക്ക് കുപ്പിയുടെ വാവട്ടം ഒരു ചെറിയ രീതിയിൽ മുറിച്ചുമാറ്റുക. അടപ്പിന് ഒരു ഇഞ്ച് താഴെ എന്ന രീതിയിലാണ് ഇത് മുറിച്ചു മാറ്റേണ്ടത്. മിനറൽ വാട്ടർ ഉപയോഗിക്കുന്ന കുപ്പിയാണ് ഇതിന് കൂടുതൽ നല്ലത്.

ശേഷം ഇതിലേക്ക് തുളുമ്പേ വെള്ളം എടുക്കുക. വെള്ളം എടുക്കുമ്പോൾ തുളുമ്പേ എടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ വെള്ളം എടുക്കുമ്പോൾ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരുപാട് ഉപ്പ് കൂടിയ വെള്ളത്തിലോ ഹാർഡ് വാട്ടറിലോ ഒന്നും ഇത് വളരുന്നതായി കാണാൻ സാധിക്കുന്നില്ല. സാധാരണ വെള്ളത്തിൽ മാത്രമേ ഇത് വളരുന്നതായി കാണാൻ സാധിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സാധാരണ കിണർ വെള്ളം ഉപയോഗിക്കുന്നതായിരിക്കും ഇതിന് കൂടുതൽ നല്ലത്. ക്ലോറിൻ കൂടുതലുള്ള വെള്ളത്തിൽ ഇത് വളരുന്നതായി കാണാൻ കഴിയുന്നില്ല. വെള്ളം എടുത്ത് കുപ്പിയിലേക്ക് ഒഴിച്ചതിനു ശേഷം കടയിൽ നിന്ന് വാങ്ങുന്ന വെളുത്തുള്ളിയുടെ തല ഭാഗം വെള്ളത്തിലേക്ക് ഇറങ്ങുന്ന രീതിയിൽ മുക്കിവയ്ക്കുക. നീണ്ട് ഇരിക്കുന്ന വാല് ഭാഗം മുകളിൽ വരണം. തല ഭാഗമാണ് വെള്ളത്തിൽ മുങ്ങി ഇരിക്കേണ്ടത്. ഇങ്ങനെ ചെയ്തതിനുശേഷം സൂര്യപ്രകാശം ഒരുപാട് ഏൽക്കാത്ത ഭാഗത്ത് ഇത് വെക്കുക.എന്നാൽ ചെറിയ അളവിൽ സൂര്യപ്രകാശം ആവശ്യവുമാണ്.

ഒരു 28 ദിവസങ്ങൾ കഴിയുമ്പോൾ ഇതിന് തലപ്പുകൾ വരുന്നതായി കാണാൻ സാധിക്കും. ഇത് കുപ്പിയുടെ അടിയിലേക്ക് വരുന്നതായാണ് കാണാൻ സാധിക്കുന്നത് ആണ്. ഈ സമയത്ത് ഇത് കുപ്പിയിൽ നിന്നും മാറ്റി ഗ്രോ ബാഗിലോ നമ്മുടെ മണ്ണിലോ കൃഷി ചെയ്യാവുന്നത് ആണ്. സാധാരണ വെള്ളത്തിൽ ഇങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് വെളുത്തുള്ളിയിൽ വേരുകൾ വരുന്നതായി കാണാൻ സാധിക്കുന്നത്. ഹാർഡ് വാട്ടറിലോ ഉപ്പിന്റെ അംശം കൂടുതലുള്ള ജലത്തിലോ ഒന്നും ഇങ്ങനെ വേരുകൾ വരുന്നതായി കാണാൻ സാധിക്കുന്നില്ല.കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.

https://youtu.be/xzJJhDVgXVI

Leave a Reply