നമ്മൾ ആഗ്രഹിക്കുന്നത് വീട്ടിൽ നല്ലയിനം ചക്ക കായ്ക്കുന്ന പ്ലാവ് വേണമെന്നാണ്. അതിനായി നഴ്സറിയിൽ നിന്നും മുന്തിയ ഇനം പ്ലാവിൻ തൈ വാങ്ങാൻ ശ്രദ്ധിക്കുക. വാങ്ങുമ്പോൾ ഇലകളുടെ വലിപ്പം ഗ്ലൈസിങ്. വേരുകളുടെ വളർച്ച മെയിൻ ഘടകമാണ്. ഇതെല്ലാം നോക്കിവേണം നമ്മൾ പ്ലാവിൻതൈ സെലക്ട് ചെയ്യേണ്ടത്.
പ്ലാവിൻ തൈ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഞാൻ നിർദ്ദേശിക്കുന്ന പ്ലാവ് വിയറ്റ്നാം സൂപ്പർ ഏർളിയാണ്.
ഏതിനം പ്ലാവിൻ തൈ വാങ്ങുമ്പോഴും നമുക്ക് വിശ്വാസമുള്ള ഏതെങ്കിലും നഴ്സറിയിൽ പോയേ വാങ്ങാവൂ. എങ്കിൽ മാത്രമേ നല്ല കായ്ഫലമുള്ള തൈ കിട്ടുകയുള്ളൂ. ഈ തൈ നട്ട് പിടിപ്പിക്കുവാനായി അത്യാവശ്യം താഴ്ത്തി വട്ടത്തിൽ ഒരു കുഴി എടുക്കുക. ശേഷം അതിൽ കരിയില കമ്പോസ്റ്റ് ഇട്ടു കൊടുക്കുക. ശേഷം പ്ലാവിൻ തൈ യുടെ ചുവടെയുള്ള കവർ പൊട്ടിച്ച് തൈ അതിലേക്ക് വെച്ചു കൊടുക്കുക. തുടർന്ന് കുറച്ചു കരിയിലയും കൂടി ആ കുഴിയിലേക്ക് നിക്ഷേപിക്കേണ്ടതാണ്.
കരിയില ഇടുന്നതിന്റെ കാരണം മണ്ണിന് നല്ല ഇളക്കം കിട്ടുവാനും തണുപ്പ് നിലനിൽക്കുവാനും മണ്ണ് കട്ടപിടിക്കാതിരിക്കുവാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് 500 ഗ്രാം എല്ലുപൊടിയും 500 ഗ്രാം ആട്ടിൻ കാഷ്ഠവും അതിന് ചുറ്റിലും ഇട്ടു കൊടുക്കേണ്ടതാണ്. ആട്ടിൻ കാഷ്ടം ഇല്ലായെങ്കിൽ ചാണകപ്പൊടി ആയിരുന്നാലും മതിയാകും. ഇനി മണ്ണിട്ട് കൊടുക്കാം. മണ്ണിട്ട് മൂടുന്നതിനുമുമ്പ് ഒരു അറിയിപ്പ്. ഏറ്റവും ചെറിയ പ്ലാവിൻ തയ്യാണ് നിങ്ങൾ വാങ്ങിയത് എങ്കിൽ അതിൻറെ ബഡ് ഭാഗം മണ്ണിട്ട് മൂടരുത്.
ബഡ് ചെയ്ത ഭാഗം മണ്ണിന്റെ മുകളിലായി സ്ഥിതി ചെയ്യണം. ബഡ് ചെയ്ത ഭാഗത്തേയും ബഡ് ചെയ്യാൻ ഉപയോഗിച്ച ഭാഗത്തേയും തൊലികൾ കൂടിയോജിച്ചതിന് ശേഷം ആ ഭാഗം മണ്ണിട്ട് മൂടേണ്ടതാണ്. വേനൽ സമയങ്ങളിലാണ് നിങ്ങൾ തൈ നടുന്നത് എങ്കിൽ കുഴി പൂർണമായും മൂടാതെ മുകളിലെ കുറച്ച് ഭഗം കുഴി ആയി തന്നെ നിലനിർത്തുക. ഇതിൽ വെള്ളം ഒഴിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ തൈ നട്ടതിന് ശേഷം കുഴിയിൽ മണ്ണിട്ടു.
ശേഷം നന്നായി വെള്ളം നനയ്ച്ച് കൊടുക്കുകയും ഈ തൈ കാറ്റിലും മറ്റും ആടി ഉലഞ്ഞ് വേരുകൾക്ക് ക്ഷതം സംഭവിക്കാതിരിക്കുവാനായി ഈ തൈയ്യുടെ അടുത്തായി നല്ലബലം ഉള്ള ഒരു മരക്കശണമോ മറ്റോ ഊന്നിവച്ച് കയർ കഷണം ഉപയോഗിച്ച് ഈ തൈ അടുപ്പിച്ച് കെട്ടേണ്ടതാണ്. ശേഷം ഇതിനുചുറ്റും സംരക്ഷണം തീർക്കേണ്ടതാണ്. മറ്റ് ജീവികളിൽ നിന്നും ഒരു സംരക്ഷണ കവചം തീർക്കേണ്ടതാണ്. മാത്രവുമല്ല പ്ലാവിൻ തൈ വലുതാകുന്നത് വരെ ഇതിന് ഒരു താങ്ങായി നല്ല ബലമുള്ള മരക്കഷണം ഊന്നായി കൊടുക്കേണ്ടതാണ്.
എല്ലാ ദിവസവും ഇതിനു ചുവട്ടിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതിനു ചുറ്റും കരിയിലകൾ ഇട്ടു കൊടുക്കേണ്ടതാണ് അതിൻറെ കാരണം വെള്ളം പെട്ടെന്ന് വലിഞ്ഞു പോകാതെ നല്ല രീതിയിൽ തണുപ്പായി തന്നെ ആ ഭാഗം നിലനിൽക്കും. ഓരോ മാസവും 250 ഗ്രാം എല്ലുപൊടിയും 500 ഗ്രാം ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ ഇട്ടു കൊടുക്കേണ്ടതാണ്. ആറുമാസം ആകുമ്പോൾ ഈ പ്ലാവിൽ കായ്ഫലം ഉണ്ടാകുന്നതായിരിക്കും. തീർച്ച.