മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമ താരങ്ങളിൽ ഒരാളാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമ മേഖലയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോമാക്കാൻ ഒരുങ്ങുകയാണ് ആരാധകരിപ്പോൾ. നവാഗതനായ സംവിധായകൻ ആദിൽ മൈമുനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരം തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രങ്ങൾ ആണ്. മെറൂൺ കളർ ലഹങ്കയിൽ റോസ പൂവ് പോലെ അതിസുന്ദരിയായ ഭാവാനയെ ആണ് ഈ ചിത്രങ്ങളിൽ കാണാനാവുക. ലേബലം ഡിസൈൻഴ്സിന്റെ കിടിലൻ ഔട്ട് ഫിറ്റ് താരത്തിന്റെ സ്റ്റൈലിംഗിന് വലിയ പങ്കുവഹിച്ചു. കൂടാതെ മേക്കപ്പ് ആർട്ടിസ്റ് ജീനയും ചേർന്ന് താരത്തിന് കൂടുതൽ ഭംഗി നൽകി.

ചിത്രത്തിൽ താരം വളരെ കുറഞ്ഞ ജ്വല്ലറി ഐറ്റംസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ പ്രണവ് രാജ് ആണ്. ക്രിസ്തുമസ് രാവിനെ വരവേറ്റ് കൊണ്ടുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കയാണ്. ‘ദിസ് സീസൺ ടു സ്പാർക്കിൾ ഇറ്റ്സ് ബിഗിനിങ് ടു ലുക്ക് എ ലോട്ട് ലൈക് ക്രിസ്മസ് ‘എന്നാണ് ചിത്രത്തിന് ഭവന ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
തന്റെ 15 ആം വയസിൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ എത്തിയത്.
മികച്ച കഥാപാത്രങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് താൻ തിരിച്ചു എത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കുറച്ച് ആളുകൾ ഉണ്ടെന്നും സിനിമയിൽ തനിക്കുള്ള സുഹൃത്തുക്കൾ മികച്ച പിന്തുണ ഈ തിരിച്ചുവരവിൽ നൽകിയെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാവന വ്യക്തമാക്കി.