ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ഭാവന. മലയാളി സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാൾ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരം 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ താരത്തിന്റെ പരിമളം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഭാവനയെ തേടി എത്തുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളത്തിലെ മുൻനിര നായികയായി മാറുവാൻ ഭാവനയ്ക്ക് കഴിഞ്ഞു.
മലയാളത്തിൽ തിളങ്ങുന്നതിനോടൊപ്പം തന്നെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായി ഇടപെട്ട താരം തമിഴ്, തെലുങ്ക്, കന്നട ഭാഷയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. അതേസമയം വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. കന്നട സിനിമ നിർമാതാവ് നവീനുമായി ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം കന്നടയിൽ ഒന്ന്, രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ന്റെക്കാക്കക്കൊരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തിയിരുന്നു. ഏകദേശം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഭാവന തൻറെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് പുതിയ ചിത്രത്തിലൂടെ വെളിപ്പെടുത്തിയത്. ഭാവനയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എല്ലാം എത്തിയിരുന്നു.
ഇപ്പോൾ ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പിങ്ക് ഡ്രസ്സിൽ അതീവമനോഹരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകപ്രീതി തന്നെ ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വുമൺസ് ഡേയ്ക്ക് ജീവിതത്തിൽ വലിയ ഒരു അതിജീവനം നടത്തിയ താരത്തിന് ആശംസകൾ അറിയിക്കുന്നത്.