കാബേജ് കോളിഫ്ലവർ ചൈനീസ് ക്യാബേജ് ബ്രോക്കോളി ടർണിപ്പ് എന്നിവ ഉൾപ്പെടുന്ന ക്രൂസിഫൈറസ്സ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് ബോക്ക്ചോയ്. ഇലക്കറി വിഭാഗത്തിൽപ്പെടും എങ്കിലും ക്യാബേജ്,ചൈനീസ് ക്യാബേജ് എന്നിവയെപ്പോലെ ഇത് ഗോളാകൃതിയിൽ എത്താറില്ല. പാങ്ക്ചോയ് ചൈനീസ് ചാർട്ട്, സ്പൂൺ കബേജ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. വെള്ളനിറമുള്ള ഞെടുപ്പും പച്ചനിറമുള്ള ഇലകളും അടുക്കുകളായി വളരെ ചേർന്നിരിക്കുന്നത് കാണാം. ഇതിന്റെ ഞെടുപ്പുകളും ഇലകളിലും ആണ് പ്രധാനമായും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. സാലഡ് ആയും ഫ്രൈ ആയും സൂപ്പായും ഉപയോഗിക്കുന്നതിന് പുറമേ മഞ്ചൂരിയൻ പോലുള്ള പല ചൈനീസ് വിഭവങ്ങളിലും ഇത് പ്രധാന ചേരുകയാണ്.
കടുക് പോലുള്ള വിത്ത് പാകി തൈകൾ തയ്യാറാക്കലാണ് കൃഷി. തയ്യാറാക്കിയ തൈകൾ മൂന്ന് നാല് ഇല പരുവമാകുമ്പോൾ ഒരു മീറ്റർ വീതിയിൽ തയ്യാറാക്കിയ വാരങ്ങളിലേക്ക് നടാം. അടിവളമായി വാരങ്ങളിൽ ചതുരശ്ര മീറ്ററിന് അഞ്ച് കിലോ ചകിരിച്ചോറും ഒരു കിലോ റോക്ക് ഫോസ്ഫേറ്റും മൂന്നു കിലോ ചാരവും 250 ഗ്രാം പൊട്ടാഷും നൽകണം. പൊതുവേ ഭാഗിക തണലിലും ആർദ്രതയുള്ള ഈ അന്തരീക്ഷവും ഇഷ്ടപ്പെടുന്ന വിള ആണെങ്കിലും നല്ല വെയിലുള്ളടത് വീതിയുള്ള ഇലകളോടുകൂടിയ വളരുന്നതായി കണ്ടിട്ടുണ്ട്. തണലിൽ വളരുന്നവയ്ക്ക് ഇല അകലം കൂടുതലായിരിക്കും. പകൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി താപനില പരമാവധി 25 ഡിഗ്രി സെൽഷ്യസ് വരെയും സഹിക്കും. 21 പോഷകഘടകങ്ങളും എഴുപതിൽ പരം ആന്റി ഓക്സൈഡുകളും കാണുന്നു. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം,വിറ്റാമിൻ b1, b2, b6 തുടങ്ങിയ നിരവധിയാൽ സമ്പുഷ്ടമാണ് ഇത്.
ഇതിൻറെ ഗുണങ്ങൾ.
- പ്രമേഹം നിയന്ത്രിക്കുന്നു.
- രക്തസമ്മർദം കുറയ്ക്കുന്നു.
- ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
- നല്ല ഉറക്കം പ്രദാനം ചെയ്യുന്നു.
- ഓർമശക്തി വർദ്ധിപ്പിക്കുന്നു.
- രോഗപ്രതിരോധശക്തി കൂട്ടുന്നു.
- ചർമസംരക്ഷണത്തിന് സഹായിക്കുന്നു.
- എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും സഹായിക്കുന്നു.