സിനിമ ലോകത്തെ സെലിബ്രിറ്റികളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച ഒന്നാണ്. തങ്ങളുടെ ഇഷ്ട നടി നടന്മാരുടെ വ്യക്തി ജീവിത വിശേഷങ്ങളും അവരുടെ ബാല്യകാല ചിത്രങ്ങളും കാണുവാനുള്ള ആരാധകരുടെ ആഗ്രഹമാണ്, സെലിബ്രിറ്റികളുടെ ചൈൽഡ്ഹുഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഇത്രത്തോളം വൈറൽ ആകാനുള്ള കാരണം. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകർ ആവശ്യപ്പെടുന്നതിനനുസരിച്ച് കൂടുതൽ താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് ഞങ്ങൾ.
ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും ഗ്ലാമറസ് ഫീൽഡ് ആയ ബോളിവുഡിൽ നിന്നുള്ള ഒരു യുവനടന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന യുവ നടന്മാരിൽ ഒരാളായ ഇദ്ദേഹത്തെ നിങ്ങൾക്ക് മനസ്സിലായോ. ഈ കുട്ടിക്കാല ചിത്രം നോക്കി ഇത് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ, ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുക.
2012-ൽ ഫോബ്സ് മാസിക തിരഞ്ഞെടുത്ത ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച ബോളിവുഡ് നടൻ രൺവീർ സിംഗിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഇന്ത്യയെമ്പാടും ആരാധകരുള്ള ഈ യുവനടൻ, ഇന്ന് ബോളിവുഡ് സ്റ്റാർഡംത്തിന്റെ പീക്കിൽ നിൽക്കുന്ന നായകന്മാരിൽ ഒരാളാണ്. ബോളിവുഡ് നടി ദീപിക പദുക്കോണിനെയാണ് രൺവീർ സിംഗ് വിവാഹം കഴിച്ചിരിക്കുന്നത്.
2010-ൽ പുറത്തിറങ്ങിയ ‘ബൻഡ് ബാജ ഭാരത്’ എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് നായകനായി ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘ലേഡീസ് വേർസസ് റിക്കി ബഹി’, ‘ഗോളിയോൻ കി രാസലീല രാം-ലീല’, ‘ബജിരാവൊ മസ്താനി’, ‘പദ്മാവത്’, ’83’ തുടങ്ങി നിരവധി ചിത്രങ്ങൾ രൺവീർ സിംഗ് ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചു. 2022-ലെ കണക്ക് പ്രകാരം ഇന്ത്യൻ സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള നടന്മാരിൽ നാലാമനാണ് രൺവീർ സിംഗ്.