March 18, 2025

കമ്മട്ടിപ്പാടത്തിൽ വേഷമിട്ട ഈ ബോളിവുഡ് സുന്ദരി ആരാണെന്ന് മനസ്സിലായോ? | celebrity childhood photos

സിനിമ, സീരിയൽ, ഷോർട് ഫിലിം, വെബ് സീരീസ് തുടങ്ങി അഭിനയിക്കാൻ ലഭിച്ച എല്ലാ മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡിൽ സജീവമായി നിൽക്കുന്ന താരം ആണെങ്കിൽ കൂടി, താരത്തിളക്കം ഇല്ലാത്തതിന്റെ പേരിൽ ചിലപ്പോൾ മലയാളികൾക്ക് ഈ നടിയുടെ പേര് അറിഞ്ഞിരുന്നോണം എന്നില്ല. എന്നിരുന്നാലും ഈ താരം അഭിനയിച്ച സിനിമകളും സീരിയലുകളും വെബ് സീരീസുകളും എല്ലാം തീർച്ചയായും നിങ്ങളും കണ്ടിട്ടുണ്ടാകും.

സിദ്ധാർത്ഥ് കൊയ്രാള മനീഷ കൊയ്രാള തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ 2007-ൽ പുറത്തിറങ്ങിയ ‘അൻവർ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുകയും, നൊ സ്‌മോക്കിങ്, ഔറംഗസേബ്, ക്വിസ്സ, ട്രെയിൻ സ്റ്റേഷൻ, തു ഹായ് മേരാ സൺ‌ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടി രാസിക ദുഗാലിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. രാസിക ദുഗാലിന്റെ ഭർത്താവും ബോളിവുഡ് സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഒരു നടനാണ്. 

ദുൽഖർ സൽമാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ രാസിക ദുഗാൽ മലയാള സിനിമയിലും മുഖം കാണിച്ചിരുന്നു. ഹമിദ്, മാന്റോ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ അഭിനയത്തിന് രാസിക ദുഗാലിന് സിനിമ നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നെങ്കിലും, 2018 മുതൽ സംപ്രേഷണം തുടരുന്ന ‘മിർസാപൂർ’ എന്ന വെബ് സീരീസ് ആണ് രാസിക ദുഗാലിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ചത്. 

ഇപ്പോൾ, നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം തുടരുന്ന ഡൽഹി ക്രൈം, ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത ഔട്ട്‌ ഓഫ് ലവ്, ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്ത എ സ്യൂട്ടബിൾ ബോയ് എന്നിവയെല്ലാം രാസിക ദുഗാലിന്റെ കരിയറിലെ ശ്രദ്ധേയമായ വെബ് സീരീസുകളാണ്. 2020-ൽ ഒടിടി റിലീസ് ആയി എത്തിയ ‘ലൂട്ട്കേസ്’ എന്ന ചിത്രത്തിൽ രാസിക ദുഗാൽ അവതരിപ്പിച്ച നായിക കഥാപാത്രം, പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. ബോളിവുഡ് നടൻ മുകുൾ ചദ്ധയാണ് രാസിക ദുഗാലിന്റെ ഭർത്താവ്. 

Leave a Reply