March 18, 2025

ക്യാബേജ്, ക്ലോളിഫ്ലവർ സമീകൃത വളപ്രയോഗം, വളപ്രയോഗം,വിളവെടുപ്പ്,രോഗകീടബാധ എന്നിവ അറിയാം.

ക്യാബേജ്, ക്ലോളിഫ്ലവർ തുടങ്ങിയവയൊക്കെ ചൈനീസ് ക്യാബേജ് വർഗ്ഗങ്ങളിൽ പെട്ടവയാണ്. ശീതകാല പച്ചക്കറി ഇനങ്ങളിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ക്യാബേജ് ആണ്. നിറവും ആകൃതിയും അനുസരിച്ച് ക്യാബേജ് ഇനങ്ങളെ വെള്ള ചുവപ്പ് സവോയ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. വെള്ള ആണ് നാട്ടിൽ കൂടുതൽ പ്രിയം. വിളവെടുപ്പിന്റെ ദൈർഘ്യം അനുസരിച്ച് ഈ ഇനങ്ങളെ തരംതിരിക്കാറുണ്ട്. ഇവയുടെ വളപ്രയോഗം, രോഗകീടബാധ വിളവെടുപ്പ്, ഇവ ഒക്കെ എങ്ങനെയാണെന്ന് നോക്കാം.

വളപ്രയോഗം.

  • സമയധിഷ്ഠിത വളപ്രയോഗം നല്ല വിളവിന് ആവശ്യമാണ്. അടിവളമായി ഒരു സെന്റിന് 100 കിലോഗ്രാം ചാണകപ്പൊടി, 50 ഗ്രാം യൂറിയ, ഒരു കിലോ രാജ്ഫോസ് 410 ഗ്രാം പൊട്ടാഷ് എന്നിവ മേൽവളമായി നൽകണം.
  • മഴയുടെ ലഭ്യത അനുസരിച്ച് നന ക്രമീകരിക്കണം.
  • വേരുകൾ ആഴത്തിൽ പോകാത്തതിനാൽ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം.
  • കൃത്യമായ ഇടവേളകളിൽ കളയെടുപ്പ് മണ്ണ് കൂട്ടി കൊടുക്കലും നടത്തണം.

രോഗകീടബാധ.

ഇലതീനി പുഴുക്കളുടെ ആക്രമണം ഉണ്ടെങ്കിൽ ബിവേറിയ ബസിയാന എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 0.5 മില്ലി സോപ്പുലായനിയിൽ കലർത്തി തളിക്കാം.

അഴുകൽ രോഗനിയന്ത്രണത്തിനായി സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ ഒഴിക്കാം.

വിളവെടുപ്പ്.

ഇനങ്ങൾ അനുസരിച്ച് വിളവെടുപ്പ് സമയത്ത് ചെറിയ മാറ്റം ഉണ്ടാകും. കാബേജ് നട്ട് 60 ദിവസത്തിനുള്ളിൽ കൂമ്പി തുടങ്ങും. 14,- 18 ദിവസം കഴിഞ്ഞ് വിളവെടുക്കാൻ പാകമാകും. തണ്ടോടുകൂടിയ അടിയിലുള്ള ഇലകൾ ചേർത്തു മുറിച്ചുമാറ്റാം. 45 ദിവസങ്ങൾക്കുള്ളിൽ 8 – 12 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാം. കോളിഫ്ലവർ വിരിഞ്ഞു കഴിഞ്ഞു ചുറ്റുമുള്ള ഇലകൾ കൊണ്ട് പൊതിഞ്ഞു കെട്ടുന്നത് സൂര്യപ്രകാശം നേരിട്ട് തട്ടാതിരിക്കാൻ നല്ലതാണ്. പൂക്കൾക്ക് നല്ല നിറം കിട്ടുന്നതിനു ഇത് ഉപകരിക്കും.

സമീകൃത വളപ്രയോഗം.

 തടം തയ്യാറാക്കിയശേഷം കോഴിവളം വേപ്പിൻ പിണ്ണാക്ക് കുമ്മായം എന്നിവ ഒന്നിച്ചിട്ട് മുകളിൽ മൾചിങ് ഷീറ്റ് ഇട്ടു ഒരാഴ്ച തുള്ളിനന സംവിധാനത്തിലൂടെ ജലസേചനം നടത്തിയശേഷം തൈകൾ നടുക. ആഴ്ചയിലൊരിക്കൽ ലിറ്ററിന് 5 ഗ്രാം എന്ന തോതിൽ 19 :19 :19 എന്ന വെള്ളത്തിൽ അലിയുന്ന വളം ഫെർട്ടിഗേഷൻ ആയി തുള്ളി നന സംവിധാനത്തിലൂടെ നൽകാം.

Leave a Reply