വൈറൽ വീഡിയോകൾ ഇന്ന് ഇന്റർനെറ്റിൽ തരംഗമായിരിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് മൃഗങ്ങളോ പക്ഷികളോ ചെയ്യുന്ന, നമുക്ക് തമാശകരമായി തോന്നുന്ന വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും ജനപ്രിയമാകാറുള്ളത്. പലതും നമ്മുടെ കണ്ണുകളെ അത്ഭുതപ്പെടുത്തും ഹൃദയത്തിൽ കയറിപ്പറ്റുന്നതുമായിരിക്കും. ഇത്തരത്തിലുള്ള ഒരു വൈറൽ വീഡിയോ ആണ് ഇവിടെ കാണിക്കുന്നത്.
ഒരു കോഴിയും പൂച്ചയും തമ്മിലുള്ള അസാധാരണമായ സൗഹൃദമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ദി ഡിസ്കവറി ലൈഫ് എന്ന ഇൻസ്റ്റഗ്രാം പേജ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ വീഡിയോയിൽ കാണുന്ന പൂച്ചയുടെയും കോഴിയുടെയും സൗഹൃദം തങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചു എന്ന് കമന്റ് ബോക്സിൽ അഭിപ്രായം പങ്കിട്ടു.

സാധാരണ പൂച്ചകൾ മറ്റു ജീവികളോട് വലിയ സൗഹൃദം പുലർത്താത്തവരാണ് എന്നാണ് പറയപ്പെടാറുള്ളത്. പ്രത്യേകിച്ച്, കോഴിയെ പോലുള്ള പക്ഷികളോട് പൂച്ചകൾ സൗഹൃദം പുലർത്തുന്നത് സാധാരണരീതിയിൽ കാണാത്ത കാര്യമാണ്. എന്നാൽ, ഇവിടെ തികച്ചും അസാധാരണമായ ഒരു സൗഹൃദമാണ് കാണാൻ കഴിയുന്നത്. വീഡിയോയിൽ ഒരു പൂച്ച അതിനേക്കാൾ വലുപ്പമുള്ള ഒരു കോഴിയുടെ മുകളിൽ കയറാൻ ശ്രമിക്കുകയാണ്.
ശേഷം, പൂച്ചയുടെ ശ്രമത്തിന് വഴങ്ങിക്കൊടുക്കുന്ന കോഴിയെ നമുക്ക് കാണാം. തുടർന്ന്, പൂച്ച കോഴിയുടെ മുകളിൽ കയറി സവാരി നടത്തുകയും ചെയ്യുന്നു. ഒടുവിൽ അൽപ്പം നടന്ന ശേഷം, കോഴി തന്നെ ഒന്ന് താഴ്ന്നുകൊടുത്ത് പൂച്ചക്ക് താഴെയിറങ്ങാനുള്ള സൗകര്യവും ഒരുക്കി കൊടുക്കുന്നു. രസകരവും കൗതുകകരവുമായ ഈ വീഡിയോ നിങ്ങൾക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.