പൂന്തോട്ടങ്ങളുടെ മനോഹരമാക്കുന്നതിൽ ചൈനീസ് ബാൾസം വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. വളരെ മനോഹരമാണ് ഇത് വിടർന്നു നിൽക്കുന്നത് കാണാൻ. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇത് നശിച്ചു പോകുന്നതും കാണാൻ സാധിക്കും. അതിന് ആവശ്യമായ വളം ലഭിക്കാത്തതു കൊണ്ടാണ് പലപ്പോഴും ഇത് നശിച്ചു പോകുന്നത്. മികച്ച ഒരു പോഷകഗുണമുള്ള വളം നൽകുകയാണെങ്കിൽ ഇത് നശിക്കാതെ ഇരിക്കും. അതിനായി ഒരുപാട് പണം മുടക്കണ്ട.
അടുക്കളയിൽ ബാക്കി ആയിരിക്കുന്ന സവാളയുടെ തൊലികൾ സംഭരിച്ചു വയ്ക്കുക. ശേഷം അത് ഒരു അര ലിറ്റർ വെള്ളത്തിലേക്ക് ഇടുക ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഒരു കൈപ്പിടി സവാളയുടെ തൊലി മാത്രമേ ആവശ്യമുള്ളു. അതിനാണ് അരലിറ്റർ വെള്ളം. അതിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ വെള്ളത്തിൻറെ അളവ് കൂട്ടണം. ഇത് ഒരു ദിവസം മുഴുവൻ അടച്ച് ഭദ്രമായി വയ്ക്കുക. പിറ്റേദിവസം രാവിലെ ഇത് എടുത്ത് നന്നായി അരച്ചെടുക്കുക. തുണി ഉപയോഗിച്ച് അരിക്കുന്നത് ആയിരിക്കും നല്ലത്. നന്നായി ഒന്ന് പിഴിഞ്ഞു കൊടുക്കുമ്പോൾ ഇതിൻറെ മുഴുവൻ ഗുണവും ലഭിക്കുന്നുണ്ട്.
ബാക്കിയായ സവാള കളയേണ്ട ആവശ്യമില്ല. ഉണക്കി പൊടിക്കുന്ന വളങ്ങൾക്ക് അല്ലെങ്കിൽ അടുക്കളയിൽ ഉണ്ടാക്കുന്ന കമ്പോസ്റ്റിനു ഒക്കെ ഇത് വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ ഈ ബാക്കിയായ സവാള വീണ്ടും വേണമെങ്കിൽ അര ലിറ്റർ വെള്ളം കൂടി ഒഴിച്ച് വച്ച് രണ്ട് ദിവസങ്ങൾക്കുശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇനി സവാളയുടെ അരിച്ചെടുക്കുന്ന ഈ വെള്ളം ഒരിക്കലും നേരിട്ട് ചെടികളുടെ കടയ്ക്കൽ ഒഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. മൂന്നിരട്ടി വെള്ളത്തിൽ നേർപ്പിച്ചതിനുശേഷം വേണം ഇത് ഒഴിച്ചു കൊടുക്കാൻ. ഇല്ലാത്തപക്ഷം അത് ചെടികളെ ദോഷകരമായ രീതിയിൽ മാത്രമേ ബാധിക്കുകയുള്ളൂ. ഇതിൽ ഒരു കണക്കുണ്ട്, ആ രീതിയിൽ തന്നെ ചെയ്യണം. ഇല്ലെങ്കിൽ ദോഷകരമായ രീതിയിൽ ആണ് അത് ബാധിക്കുന്നത്. ഒരു കൈ പിടി സവാളയ്ക്ക് അര ലിറ്റർ വെള്ളം എന്നതാണ് കണക്ക്.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ആയി വീഡിയോ കാണാം