March 18, 2025

കറിവേപ്പ് ചെറുതാകുമ്പോൾ തന്നെ ആരോഗ്യത്തോടെ വളർത്താം ഇലയുടെ മുരടിപ്പും മാറ്റാം, ഇങ്ങനെ ചെയ്തു കൊടുത്താൽ മാത്രം മതി.

എല്ലാ വീട്ടമ്മമാരുടേയും ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തം വീട്ടിൽ ഒരു കറിവേപ്പ് ഉണ്ടാവുക എന്നുള്ളത്. പലപ്പോഴും ആഗ്രഹം സാധിക്കാറുണ്ടെങ്കിലും കറിവേപ്പിലകളുടെ മുരടിപ്പ് ഉണ്ടാവുകയും അത് തഴച്ചുവളരാതെ ഇരിക്കുകയും ഒക്കെ ചെയ്യുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ കറിവേപ്പിലയുടെ മുരടിപ്പ് എല്ലാം ഒറ്റ മാസം കൊണ്ട് മാറ്റിയെടുക്കാൻ കഴിയും. അതോടെ ഒപ്പം തന്നെ കറിവേപ്പില തഴച്ചു വളരുന്നതായി കാണാൻ സാധിക്കും.അതിനു വേണ്ടി രണ്ട് രീതികൾ മാത്രം പിന്തുടർന്നാൽ മതി.അതിനുവേണ്ടി കുറച്ചു വളങ്ങൾ ആണ് ആവിശ്യം. ഇത് രണ്ട് ഘട്ടം ആയി ചെയ്യാം.

 

ഒരു ചിരട്ട പച്ചച്ചാണകവും ഒരു ചിരട്ട കമ്പോസ്റ്റും കൂടി ഒരു ലിറ്റർ വെള്ളത്തിൽ മുക്കിവയ്ക്കുക എന്നുള്ളതാണ്. അഞ്ചു ദിവസം ഇങ്ങനെ തന്നെ വെക്കേണ്ടതാണ്. ഇങ്ങനെ വയ്ക്കുമ്പോൾ ദുർഗന്ധം വരാനുള്ള സാധ്യതയുണ്ട്. പക്ഷേ ഇത് നല്ല ഒരു വളമാണ്. അഞ്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇത് നന്നായി പുളിച്ച് നല്ലൊരു സ്ലറി രൂപത്തിൽ നമുക്ക് ലഭിക്കുന്നതാണ്. അഞ്ചിരട്ടി വെള്ളമൊഴിച്ച് നന്നായി നേർപ്പിച്ചതിനുശേഷം ഒരു ലിറ്റർ ഒരു ചെടിക്ക് ഒരു ലിറ്റർ എന്ന രീതിയിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ ഒഴിച്ച് കൊടുക്കാൻ പാടില്ല. ഇതാണ് ആദ്യമായി ചെയ്യേണ്ട വളം എന്നു പറയുന്നത്. ഇത് വൈകുന്നേരങ്ങളിൽ ഒഴിച്ചു കൊടുക്കുന്നതാണ് കൂടുതൽ ഗുണം നൽകുന്നത്. ഒഴിച്ചതിനു ശേഷം ഒരു 15-17 ദിവസങ്ങൾക്കു ശേഷം വേണം അടുത്ത വളം ചെയ്യാം. ഒരു 10 ദിവസത്തിനുശേഷം ചെറുതായി മണ്ണിളക്കി കുറച്ചു ചാണകപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്.

 

ഇത് കഴിയുമ്പോൾ തന്നെ ഇലകൾ നല്ല ആരോഗ്യത്തോടെ നല്ല പച്ചപ്പോടെ വളരാൻ തുടങ്ങും. ഈ സമയത്ത് തന്നെ കീടങ്ങളുടെ ആക്രമണവും തുടങ്ങും. ഇലകൾക്ക് ആരോഗ്യം വന്നു എന്നതിൻറെ സൂചനയാണ് കീടങ്ങളുടെ ആക്രമണം എന്ന് പറയുന്നത്. വെള്ളേച്ച, ഇലചുരുട്ടി പുഴു തുടങ്ങിയവ ഒക്കെ ആണ് കൂടുതലും ഒക്കെയായിരിക്കും ഇതിന് മുൻപിൽ നിൽക്കുന്നത്. ഇതിനുവേണ്ടി കൊടുക്കേണ്ട വളം എന്നുപറയുന്നത് ഒരു ചിരട്ട വേപ്പിൻപിണ്ണാക്ക് 500ml കഞ്ഞി വെള്ളത്തിൽ മുക്കിവയ്ക്കുക എന്നുള്ളതാണ്. മൂന്നുദിവസം ഇങ്ങനെ തന്നെ പുളിപ്പിച്ച് വെക്കേണ്ടതാണ്. മൂന്നാം ദിവസം മൂന്നിരട്ടി വെള്ളമൊഴിച്ച് ഇത് ചെടികളുടെ ഇലയുടെ താഴെ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്.ഇത് നല്ലൊരു കീടനാശിനിയും നല്ല ഒരു വളവും ആണ്. ഇതുവഴി കറിവേപ്പ് വളരെ തഴച്ചു തന്നെ ചെറുത് ആയിരിക്കുമ്പോൾ തന്നെ വളർന്നു വരുന്നതായി കാണാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ ഇത് നമുക്ക് കാണാൻ കഴിയുന്നതാണ്. അത്തരം ചെടികൾക്ക് നല്ല ആരോഗ്യം ഉള്ളതുകൊണ്ട് നശിച്ചുപോവുകയും ഇല്ല. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.

https://youtu.be/uqvpctkEDkQ

Leave a Reply