February 13, 2025

മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് വീണ്ടും ചില ഓർമ്മപ്പെടുത്തലുകളുമായി സംവിധായകൻ സലാം ബാപ്പു; പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധ നേടുന്നു | Salam Bappu director

Salam Bappu director | റെഡ് വൈൻ എന്ന സിനിമയുടെ സംവിധാനത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന വ്യക്തിയാണ് സലാം ബാപ്പു. ഇദ്ദേഹത്തിന്റെ മംഗ്ലീഷ് എന്ന ചിത്രവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് മലയാളി സിനിമ പ്രേമികളുടെ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തുന്നത്. ഒരുകാലത്ത് സിനിമാലോകം അടക്കി ഭരിച്ചിരുന്ന നിരവധി താരങ്ങൾ ഇന്ന് നമ്മളോടൊപ്പം ഇല്ല.

കലാഭവൻ മണി, മാള, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഇന്നസെന്റ് … ഇവരെല്ലാം മലയാള സിനിമയ്ക്കും മലയാളികൾക്കും വളരെയധികം പ്രിയപ്പെട്ടവരായിരുന്നു. ഇവർക്കൊപ്പം ഉള്ള ഇദ്ദേഹത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തോടൊപ്പം അദ്ദേഹം എഴുതിയ കുറിപ്പാണ് ഏറെ ഹൃദയത്തിൽ തട്ടിയിരിക്കുന്നത്. പട്ടാളം സിനിമയുടെ ലൊക്കേഷനിൽ വച്ച് എടുത്ത ഒരു ചിത്രമാണിത്. മാള ചേട്ടനെയും, ഒടുവിൽ ഉണ്ണികൃഷ്ണനെയും മീശ മാധവന്റെ ഷൂട്ടിംഗ് സെറ്റിൽവെച്ച് പരിചയമുണ്ടെങ്കിലും ഇന്നസെന്റ് ചേട്ടനെയും മണിച്ചേട്ടനെയും മാമുക്കോയേയും അടുത്തു കാണുന്നതും

പരിചയപ്പെടുന്നതും ലാൽ ജോസ് സാറിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത രണ്ടാമത്തെ ചിത്രമായ പട്ടാളത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. പിന്നീടും ഇവർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം ഉണ്ടായി. ഈ ഫോട്ടോയിൽ കാണുന്ന നടന്മാർ ഒന്നും നമ്മളോടൊപ്പം ഇന്നില്ല. ഇവരിൽ ആദ്യം ഒടുവിൽ ചേട്ടനും, മണിച്ചേട്ടനും മാള ചേട്ടനും വിട്ടുപോയി. അവസാനം ഒരു മാസത്തിനിടയിൽ ഇന്നസെന്റ് ചേട്ടനും മാമുക്കോയയും യാത്രയായി എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്….

അവസാനം ഇങ്ങനെ ചേർത്തിരിക്കുന്നു…. കാണികളായ പലരും വിട പറഞ്ഞു, ഇന്നുള്ള പലരും വിട ചൊല്ലും കൂട്ടത്തിൽ നമ്മളും, അപ്പോഴും ഈ മഹാനടന്മാർ ഇവിടെത്തന്നെയുണ്ടാകും. അവർ ചെയ്‌ത്‌ ഫലിപ്പിച്ച വേഷങ്ങളിലൂടെ ലോകം ഉള്ളിടത്തോളം കാലം ജനമനസ്സുകളിൽ ജീവിക്കും… ഈ വഴികളും പങ്കുവെച്ച ചിത്രവും ഏതൊരു മലയാളിയെയും വളരെയധികം സ്വാധീനിക്കുന്നതാണ്.

Leave a Reply