തൃശൂർ പറൂരിൽ അസ്‌ന ഷഹീർ സ്വന്തമാക്കിയ ഒരു യൂറോപ്യൻ കൊളോണിയൽ സ്റ്റൈൽ രണ്ടുനില വീടിൻറെ വിശേഷങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് പങ്കു വെയ്ക്കുന്നത്. 2680 സ്‌ക്വയർ ഫീറ്റിൽ പണിതു പൂർത്തിയാക്കിയ ഈ മനോഹരമായ വീടിനു 4 ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തൃശ്ശൂരിൽ ആസ്ഥാനമാക്കിയിട്ടുള്ള പെന്റഗൺ ആർകിടെക്ട്സ് ആണ് മനോഹരമായ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഏകദേശം അരക്കോടി ബഡ്ജറ്റിൽ പണിതു പൂർത്തിയാക്കിയ ഈ രണ്ടുനില വീട്ടിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നു നമുക്ക് പരിശോധിക്കാം. നിർമ്മാണ ചെലവ് കൃത്യമായി പറഞ്ഞാൽ 53 ലക്ഷം രൂപ ബഡ്ജറ്റിലാണ് ഈ 4 ബെഡ്‌റൂം കൊളോണിയൽ ഹോ പണിതിരിക്കുന്നത്. 5 സെൻറ്റിൽ വളരെ വിശാലമായ രീതിയിൽ തന്നെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി നിർമ്മിക്കാവുന്ന ഒരു പുതിയ മോഡൽ ഡിസൈൻ ആണ് അസ്‌ന ഷഹീർ സ്വന്തമാക്കിയിട്ടുള്ളത്.
1472 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ നിർമ്മിച്ചിരിക്കുന്നത്. ഈ രണ്ടനില വീടിൻറെ പ്ലാൻ ഇവിടെ നൽകിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമുൾപ്പടെ 2 ബെഡ്റൂമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു ബെഡ്‌റൂമിൽ ഡ്രെസ്സിങ്ങ് റൂമും നൽകിയിട്ടുണ്ട്. കണ്ടമ്പററി സ്റ്റൈലിൽ ഡിസൈൻ ചെയ്ത സിറ്റ് ഔട്ടിനു അനുയോജ്യമായ ഒരു മെയിൻ ഡോറാണ് നൽകിയിട്ടുള്ളത്. വിശാലമായ ലിവിങ്ങ് റൂം കൂടാതെ ഒരു ഫാമിലി ലിവിങ്ങ് കൂടി ഉൾപ്പടുത്താൻ ഡിസൈനർക്ക് സാധിച്ചിട്ടുണ്ട്.
ഡൈനിങ്ങ് ഏരിയയിൽ ഒരു കോമ്മൺ ബാത്റൂമും മനോഹരമായ ഒരു കോർട്ട്യാർഡും കൂടി സെറ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യം നല്ല സൗകര്യത്തോടെ ഏർപ്പെടുത്തിയ ഒരു സ്റ്റോർ റൂം കൂടാതെ ഒരു വർക്ക് ഏരിയയും അടുക്കളയ്ക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. 1208 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടിൻറെ ഫസ്റ്റ് ഫ്ലോർ പണിതിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്‌ഡ് ബാത്റൂമുകളുൾപ്പടെ 2 ബെഡ്‌റൂമുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ ഉള്ളപോലെ തന്നെ ഒരു ബെഡ്‌റൂമിൽ ഡ്രെസ്സിങ്ങ് റൂം നൽകിയിട്ടുണ്ട്. വിശാലമായ സൗകര്യമുള്ള ഒരു ലിവിങ്ങ് ഏരിയയും ബാൽക്കണിയും കൂടി ഫസ്റ്റ് ഫ്ലോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.