ഒരു വീടിൻറെ മനോഹാരിത എന്ന് പറയുന്നത് ആ വീടിൻറെ മുറ്റത്തുള്ള ഭംഗിയാണ്. അതിൽ പൂന്തോട്ടം ഉൾപ്പെടെ എല്ലാം പെടും എന്നുള്ളത് എടുത്തുപറയേണ്ടവയാണ്. അതുകൊണ്ട് തന്നെയാണ് പലരും പൂന്തോട്ടം അതിമനോഹരം ആക്കാൻ വേണ്ടി പല കാര്യങ്ങളും ശ്രദ്ധിക്കുന്നത്. ഇൻറർലോക്കും സ്വിമ്മിംഗ് പൂളും അടക്കം പല കാര്യങ്ങളും വീടിൻറെ മുറ്റം മനോഹരമാക്കാൻ വേണ്ടി പലരും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ്. മനോഹരമായ ഒരു പൂന്തോട്ടം അതിൻറെ അരികിലായി ഒരു പുൽത്തകിടി. അത് കാണുമ്പോൾ കണ്ണിൽ തന്നെ ഒരു കുളിർമയാണ് ലഭിക്കുക. മിക്ക വീടുകളിലും പുൽത്തകിടി ഉണ്ട്.എന്നാൽ പുൽത്തകിടിയിലെ ചിലഭാഗങ്ങളിൽ നന്നായി ഉറച്ചു പുല്ല് വളരാതെ നിൽക്കാറുണ്ട്. അതിനും എന്തെങ്കിലുമൊക്കെ കാരണം ഉണ്ടാവില്ലേ. അത് എന്താണെന്ന് നോക്കാം.
പുൽത്തക്കടി വളരാൻ ശ്രെദ്ധിക്കേണ്ടവ.
- പുൽത്തകിടി തയ്യാറാക്കുമ്പോൾ മിശ്രിതത്തിൽ നന്നായി ആറ്റുമണൽ ചേർക്കണം. എങ്കിൽമാത്രമേ പുല്ല് പടർന്നു വളർന്ന എല്ലായിടത്തും നിറയുകയുള്ളൂ.
- ആറ്റുമണൽ ആവശ്യത്തിന് ചേർക്കാത്ത ഭാഗങ്ങളിൽ മണ്ണ് ഉറച്ചു പോകും. അവിടെ മണ്ണിനടിയിലൂടെ പുല്ലിനെ തണ്ട് പടർന്നു വളരാൻ കഴിയാതെ വരും.
- പുല്ലു വളരാത്ത ഭാഗത്തെ മണ്ണ് നന്നായി കുത്തിയിളക്കി, ആറ്റുമണലും കൂടി ചേർത്ത് ആവശ്യമെങ്കിൽ പുല്ലും നട്ടു കൊടുത്ത് വീണ്ടും പുൽത്തകിടി ആക്കി മാറ്റിയെടുക്കാൻ സാധിക്കും