സിനിമ അഭിനേതാക്കളെ ആരാധകർ എത്രത്തോളം ഇഷ്ടപ്പെടുന്നുവോ, അതുപോലെ തന്നെയാണ് സീരിയൽ താരങ്ങളെ കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. അക്കാര്യത്തിൽ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ, സിനിമ അഭിനേതാക്കളെ ആരാധകർ ആരാധനാപാത്രങ്ങളായി ആണ് കാണുന്നത് എങ്കിൽ, സീരിയൽ അഭിനേതാക്കളെ കുടുംബ പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി ആണ് കാണുന്നത്. ഇത്തരത്തിൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു സീരിയൽ നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
അന്യഭാഷ സിനിമകളെ മലയാള സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് പോലെ തന്നെ, അന്യഭാഷ സീരിയലുകൾ വീക്ഷിക്കുന്ന മലയാളികളുടെ എണ്ണം കുറവല്ല. മലയാളികൾക്ക് ഏറെ സുപരിചിതമായ ഹിന്ദി സീരിയലുകളിലും ഹിന്ദി ബിഗ് ബോസിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണിത്. സീരിയലിന് പുറമേ തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിലും ഈ താരം വേഷമിട്ടിട്ടുണ്ട്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘നാഗകന്യക’ എന്ന പരമ്പര മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ്. ഹിന്ദി ടെലിവിഷൻ പരമ്പരയായ ‘നാഗിൻ’ എന്ന പരമ്പരയുടെ മലയാളം ഡബ്ഡ് വേർഷൻ ആണ് നാഗകന്യക. നാഗിൻ സീസൺ 4-ൽ നയൻതാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടി ജാസ്മിൻ ഭാസിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തഷൻ -ഇ-ഇഷ്‌ക്, ദിൽ സേ ദിൽ തക് തുടങ്ങിയ പരമ്പരകളിലും ജാസ്മിൻ ഭാസിൻ വേഷമിട്ടിട്ടുണ്ട്.

2011-ൽ പുറത്തിറങ്ങിയ ‘വാനം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാസ്മിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം, 2014-ൽ കരൂപതി എന്ന കന്നഡ ചിത്രത്തിലും, ബിവെയർ ഓഫ് ഡോഗ്സ് എന്ന മലയാള ചിത്രത്തിലും ജാസ്മിൻ ഭാസിൻ വേഷമിട്ടിട്ടുണ്ട്. വേട്ട, ലേഡീസ് & ജെന്റിൽമാൻ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ട ജാസ്മിൻ, ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് ഹണിമൂൺ എന്ന പഞ്ചാബി ചിത്രത്തിലാണ്. സൽമാൻ ഖാൻ അവതാരകൻ ആയിട്ടുള്ള ഹിന്ദി ബിഗ് ബോസ് സീസൺ 14 മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ ഭാസിൻ.
