എല്ലാവർക്കും ഇഷ്ടമുള്ള കാര്യം ആണ് വീട്ടിൽ സ്വന്തമായി ഒരു പച്ചക്കറി തോട്ടം ഉള്ളത്. വിഷാംശമില്ലാത്ത ഭക്ഷണം സ്വന്തം വീട്ടിൽ കഴിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ വലിയ സംതൃപ്തി നൽകുന്ന ഒരു കാര്യം ആണ്. ഇപ്പോൾ ലോക്ക്ഡൗണിനു ശേഷം പലരും സ്വന്തം വീടുകളിൽ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വളരെ മനോഹരമായ രീതിയിൽ അത് നോക്കുന്നുണ്ട്. എങ്കിലും എത്രയൊക്കെ പരിപാലിച്ചാലും പലപ്പോഴും ചില കീടങ്ങളുടെ ആക്രമണവും,അല്ലെങ്കിൽ ചെടികളുടെ ഇലകൾ മഞ്ഞിച്ചു പോവുകയും ഒക്കെയായി പല ചെടികളും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട് നശിച്ചു പോകാറുണ്ട്. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ട്. അതും ഒരു രൂപ പോലും മുടക്കാതെ നമുക്ക് ചെയ്യാവുന്നതാണ്.
നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം ആയിരിക്കും മുരിങ്ങയില . മുരിങ്ങയിലയുടെ മൂത്ത ഇലകൾ എടുക്കുക,മഞ്ഞ നിറത്തിലുള്ള പഴുത്ത മൂത്ത ഇലകൾ ആണ് എടുക്കേണ്ടത് . അത് എടുത്തതിനുശേഷം കുറച്ചു വെള്ളം കൂടി മിക്സിയിൽ ഒഴിക്കുക, അതിനുശേഷം അത് ജ്യൂസ് ആക്കുക. ജൂസാക്കി കിട്ടിയത് നന്നായി അരച്ചെടുക്കുകm ഇത് അരിപ്പ ഉപയോഗിച്ച് അരിക്കുന്നതിലും നല്ലത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് ആയിരിക്കുന്നതാണ്. അരിച്ചതിനു ശേഷം കിട്ടുന്ന അവശിഷ്ടവും വെറുതെ കളയണ്ട. അത് ഉണക്കിപ്പൊടിച്ചതിനുശേഷം ചെടികളുടെ കടയ്ക്കൽ ഇട്ടു കൊടുക്കാവുന്നതാണ്. വളരെ നല്ല ഒരു വളമായിരിക്കും അതു. അരിച്ചരിച്ച വെള്ളം ഒരു ഗ്ലാസ് എന്ന കണക്കിൽ മാറ്റിവയ്ക്കുക. ഒരു ഗ്ലാസ് വെള്ളം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. ഏത് ഗ്ലാസ് ആണോ ഒരു ഗ്ലാസ് മുരിങ്ങയുടെ ജ്യൂസ് ഒഴിച്ചത് ആ ഗ്ലാസിന് തന്നെ 30 പച്ച വെള്ളം കൂടി ഒഴിക്കുക. അങ്ങനെ ചെയ്താൽ മാത്രമേ നമുക്ക് പ്രതീക്ഷിച്ച ഗുണം ലഭിക്കുകയുള്ളൂ. ഇല്ലാത്തപക്ഷം അത് ചെടിയെ ദോഷകരമായി ബാധിക്കുക മാത്രമേ ചെയ്യുകയുള്ളൂ. 30 ഗ്ലാസ് വെള്ളം ഉപയോഗിച്ച് നേർപ്പിച്ചതിനുശേഷം മാത്രമേ ഈ ലായനി ചെടികൾക്ക് തളിച്ചു കൊടുക്കാൻ പാടുള്ളൂ. മാത്രമല്ല രണ്ടില പരുവമായ ചെടികൾക്ക് പോലും ഇത് തളിച്ചു കൊടുക്കാൻ സാധിക്കുന്നതുമാണ്.ഇത് മാസത്തിൽ ഒരിക്കൽ മാത്രമേ ചെയ്യാൻ പാടുള്ളു.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണുക