February 13, 2025

ചതുരപയർ കൃഷി അറിയാം എല്ലാം.

കേരളത്തിലെ വീട്ടുവളപ്പുകളിൽ വളർത്താൻ യോജിച്ച പോഷക സമർത്ഥമായി ചതുരപയർ ഇനമാണ് കെ യു നിത്യ. അത്യുൽപാദനശേഷിയുള്ള ചതുരപ്പയർ ഇനമാണ് ഇത്. ഒരു ഹെക്ടറിൽ നിന്നും 30ടൺ വരെ ലഭിക്കുന്ന ഇനമാണ് ഇത്.സാധാരണ ചതുരപയർ നവംബർ ഡിസംബർ മാസങ്ങളിൽ മാത്രം ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. എന്നാൽ ഈ നിത്യ എന്ന ഇനത്തിൽപെട്ടത് വർഷത്തിൽ ഉടനീളം പൂക്കളും കായ്കളും ഉണ്ടാകുന്നു.

 

എല്ലാകാലത്തും പൂവ് ഇടുന്നതുകൊണ്ട് നിത്യ എന്ന പേര് നൽകിയത്. കായ്കൾക്ക് ഏകദേശം 20 സെൻറീമീറ്റർ നീളമുണ്ടാകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളാണ് നടാൻ യോജിച്ച സമയം. ഒരു മീറ്റർ അകലത്തിൽ ചാലുകൾ എടുത്ത് അതിൽ 50 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ പാകാം. 10 സെൻറ് 600 – 800 ഗ്രാം എന്ന തോതിൽ വിത്ത് ആവശ്യമാണ്.ചുവട് ഒന്നിന് 10 കിലോ എന്ന തോതിൽ സമ്പുഷ്ടീകരിച്ച ഉണക്കിപ്പൊടിച്ച് ചാണകപ്പൊടി നൽകണം.

 

പകുതിയോ പന്തലിലോ പടർത്താം. വിത്ത് പാകി 75 ദിവസം ആകുമ്പോൾ ഇവ പൂക്കാൻ തുടങ്ങും. വർഷത്തിൽ ഉടനീളം പൂക്കളും കായ്കളും നിത്യയിൽ നിന്നും ലഭിക്കും. ഇളം കായ്കൾ 10 മുതൽ 12 ദിവസത്തിനകം പറിക്കാം. പൊതുവേ രോഗകീടബാധ കുറഞ്ഞ ഇനത്തിൽപെട്ട ചെടിയിൽ നിന്നും ഏകദേശം മൂന്ന് കിലോ വരെ ഇളം കായ്കൾ ലഭിക്കും.

Leave a Reply