July 21, 2024

കീർത്തി സുരേഷിന്റെ ‘രഘുതാത്ത’യ്ക്ക് പാക്കപ്പ്; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് താരം | Keerthy Suresh

Keerthy Suresh | മലയാള സിനിമയിലൂടെ കടന്ന് വന്നു പിന്നീട് തെനിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കീർത്തി സുരേഷ്. താരത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ തമിഴ് ചലച്ചിത്രമാണ് രഘുതാത്ത. ഇപ്പോൾ ഇതാ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങൾ വഴി കീർത്തി സുരേഷ് തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

താരത്തിന്റെ പുതിയ സിനിമയുടെ നിർമാണം വഹിക്കുന്നത് ഇന്ത്യയിലെ തന്നെ ഒട്ടേറെ കളക്ഷനുകൾ വാരി കൂട്ടിയ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്റുർ ആണ് നിർമാണം. ഭൂമിയുടെയും തന്റെ ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ വെല്ലുവിളികൾ നിറഞ്ഞ യാത്രയിലൂടെ സഞ്ചരിക്കുന്ന കഥാനായികയെയാണ് രഘുതാത്ത എന്ന സിനിമയിലൂടെ പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്. സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുമൻ കുമാറാണ്.

ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ഹോംബാലെ ഫിലിംസ് ഇപ്പോൾ ചലച്ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് കീർത്തി സുരേഷിന്റെ ആരാധകരും സിനിമ പ്രേമികളും സിനിമയെ നോക്കി കാണുന്നത്. എം എസ് ഭാസ്കർ, ദേവദർശിനി, രവീന്ദ്ര വിജയ്, ആനന്ദ്സ്വാമി, രാജേഷ് ബാലകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളായി എത്താൻ പോകുന്നത്. ഒരു മികച്ച താരനിര തന്നെയായിരിക്കും ചലച്ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ കാണാൻ സാധിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് നടി കീർത്തി സുരേഷ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റുകളാണ്. പോസ്റ്റിൽ ഒരു വീഡിയോയിൽ ആനന്ദുമായി കേക്ക് മുറിക്കുന്ന രംഗങ്ങളും കാണാൻ കഴിയും. സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും അടങ്ങിയ റാപ്പ് പാർട്ടിയിൽ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് കീർത്തി സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വൈറലായി മാറിയത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പോടെയിരിക്കുകയാണ് ആരാധകർ.

Leave a Reply