December 10, 2024

അമ്മയുടെ കൂടെ നിൽക്കുന്ന ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ നടനെ മനസ്സിലായോ? Celebrity childhood photos

Celebrity childhood photos | സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികളുടെ ഗ്രൂപ്പുകൾക്ക് ഇടയിലും പലപ്പോഴും താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും മറ്റും പലപ്പോഴും ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വൈറലായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ചിത്രങ്ങളിലുള്ള പ്രമുഖ താരങ്ങളെ ആരാധകർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല.

എന്നാൽ, തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലത്തെ പഴയ ചിത്രങ്ങൾ കണ്ടാലും പല ആരാധകർക്കും അവ മനസ്സിലാകാറുമുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ, തമിഴ് സിനിമാ ലോകത്ത് എന്നല്ല സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത്‌ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധനാപാത്രമായ ഒരു പ്രമുഖ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളിലൊന്നാണ് ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ അമ്മയോടൊപ്പം നിൽക്കുന്ന ഈ പയ്യൻ ആരാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്ക്ക് ഇപ്പോഴേ പിടികിട്ടിയിട്ടുണ്ടാവും. തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന വിശേഷണമുള്ള സാക്ഷാൽ വിജയിയുടെ യൗവ്വനകാല ചിത്രമാണ് ഇത്. അതേസമയം, ഈ ചിത്രം കണ്ട് തങ്ങളുടെ പ്രിയതാരത്തെ തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖവും ചില ആരാധകർക്കിടയിൽ ഉണ്ട്.

മാത്രമല്ല ഇത്തരത്തിൽ വ്യക്തതയില്ലാത്ത പഴയകാല കുട്ടിക്കാല ഫോട്ടോകൾ കണ്ടാൽ ആർക്കും ഒന്നും മനസ്സിലാകില്ല എന്നും ആരാധകരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. ഏതായാലും തങ്ങളുടെ പ്രിയ താരത്തിന്റെ പഴയ കാല ചിത്രങ്ങളിൽ ഒന്നുകൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിജയിയുടെ ആരാധകർ ഇപ്പോൾ.

Leave a Reply