March 18, 2025

വെറ്റില ഇലകളെ നശിപ്പിക്കുന്ന തേയില കൊതുകുകളെ തുരത്താം.

വെറ്റില കൃഷിയിലെ ഒരു പ്രധാന പ്രശ്നമാണ് വെറ്റിലയിലെ ഇലകേട് എന്ന പ്രശ്നം. ഇലകളിൽ പ്രത്യേകതരം പാടുകൾ, ഇലകളിൽനിന്ന് നീരൂറ്റിക്കുടിക്കുന്ന ഒരു ചുവന്ന ചാഴി ഇതൊക്കെയാണ് പലപ്പോഴും പ്രശ്നങ്ങൾ. അതുപോലെ മറ്റൊരു പ്രശ്നമാണ് തേയിലകൊതുക്. ഇതും വെറ്റിലയിൽ വലിയ പ്രശ്നമുണ്ടാക്കുന്ന ഒരു സാധനം തന്നെയാണ്. വെറ്റിലയുടെ തളിരിലകൾ ആണ് തേയില കൊതുക് പ്രധാനമായും ആക്രമിക്കുന്നത്. ഇലകളിൽനിന്ന് നീരൂറ്റി കുടിക്കും.അതിനാൽ ഇലകളിൽ തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടാകും. വളർച്ച മുരടിപ്പ് പ്രകടമാകും. ആക്രമണം രൂക്ഷ അനുസരിച്ച് പാടുകളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. ഇത്തരം പാടുകൾ പിന്നീട് ചെറു ദ്വാരങ്ങൾ ആകും. കീടബാധയേറ്റ ഇലകൾ വിൽക്കാൻ സാധിക്കില്ല. തളിരിലകൾ ആണ് വരുന്നതിനാൽ വരുമാനനഷ്ടം ഉറപ്പാണ്.

ഒരു സെൻറ്റി മീറ്ററോളം നീളമുള്ള തേയില കൊതുകിന് ശരീരത്തിന് കറുപ്പുനിറമാണ്, തലഭാഗത്ത് ഓറഞ്ച് നിറം കാണാം. കുഞ്ഞുങ്ങൾക്ക് പച്ചനിറമാണ്. ചെറിയ അനക്കം കേറി തട്ടിയാൽ പറന്നുപോകുന്നതിനാൽ ഇവയെ കണ്ടുപിടിക്കുക ശ്രമകരമാണ്. തേയില കൊതുകിനെതിരെ വേപ്പെണ്ണ ചേർന്ന് മിശ്രിതങ്ങൾ പരീക്ഷിച്ചു നോക്കാൻ. നന്മ എന്ന മരുന്ന് രണ്ടു മില്ലിമീറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിലും തൊട്ടടുത്ത ചെടികളിൽ തളിക്കാം. ആഴ്ചയിൽ ഒന്നുവീതം ചെയ്യാം. ആദ്യത്തെ രണ്ടാഴ്ച ചെയ്യം. 10 ദിവസത്തിൽ ഒരിക്കൽ എന്ന തോതിൽ പിന്നീട് ഒരു മാസവും നന്മ പ്രയോഗിക്കാം.

Leave a Reply