March 18, 2025

ഏഴ് വയസ്സുകാരിയുടെ സാഹസികത കണ്ട് ഇന്റർനെറ്റ്‌ ലോകം ഞെട്ടി ; ഈ മൂന്ന് പെൺകുട്ടികൾ ചെയ്യുന്നത് കണ്ടോ | little girls stunning skateboarding skills

 കാർട്ടൂൺ നെറ്റ്‌വർക്കിൽ (സിഎൻ) സംപ്രേഷണം ചെയ്യുന്ന ജനപ്രിയ അമേരിക്കൻ ടെലിവിഷൻ സീരീസ് ആണ് ‘ദി പവർപഫ് ഗേൾസ്’. ബ്ലോസം, ബബിൾസ്‌, ബട്ടർകപ് എന്നീ മൂന്ന് പെൺകുട്ടികളുടെ സാഹസികതകളാണ് സീരിസിൽ കാണിക്കുന്നത്. ഈ കാർട്ടൂൺ കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന വിതം മൂന്ന് പെൺകുട്ടികൾ സ്കേറ്റ്ബോർഡിംഗ് നടത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

‘പൈഗീറ്റോബിൻ’ എന്ന ഐഡിയാണ്‌ ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വൻ ഹിറ്റായ റീൽ വീഡിയോ, ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള 7 വയസ്സുള്ള പെയ്‌ജ് ടോബിൻ എന്ന പെൺകുട്ടി തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം സ്കേറ്റ് പാർക്കിൽ സ്കേറ്റ്ബോർഡിംഗ് നടത്തുന്നതാണ് വീഡിയോയിലുള്ളത്.

പെൺകുട്ടികൾ ഒന്നിനുപുറകെ ഒന്നായി തികഞ്ഞ സമന്വയത്തിൽ റിംഗിലേക്ക് ഇറങ്ങുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, ഒരു വരിയിൽ പരസ്പരം പിന്തുടരുന്നതിനിടയിൽ സ്കേറ്റ്ബോർഡ് സ്റ്റണ്ടുകൾ കാണിച്ചുകൊണ്ട് അവർ ട്രയൽ പൂർത്തിയാക്കി, തുടർന്ന് അതേ ഏകോപനത്തോടെ തിരികെ വരുന്നതും വീഡിയോയിൽ കാണാം.

ചെറുപ്രായത്തിലുള്ള പെൺകുട്ടികളുടെ സാഹസിക പ്രകടനങ്ങൾ കണ്ട്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പെൺകുട്ടികളുടെ കഴിവിനെ കമന്റുകളിലൂടെ പ്രശംസിച്ചു. “അവരുടെ സാഹസിക പ്രകടനം ഇഷ്ടപ്പെട്ടു, അതിലേറെ അതിന് ശേഷമുള്ള അവരുടെ പുഞ്ചിരി ഹൃദയം നിറച്ചു,” ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു. “പെൺകുട്ടികളുടെ സാഹസികതയും കഴിവും അഭിനന്ദനാർഹം. അവരുടെ കഴിവുകൊണ്ട് അവർ ലോകം മുഴുവൻ അറിയപ്പെടട്ടെ,” മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി.

Leave a Reply