ഒരു ഉഗ്രൻ ടിപ്പ് വണ്ടിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. വണ്ടി വാങ്ങി കുറച്ചു പഴയതാകുമ്പോൾ അതിന്റെ ബോഡി ഒക്കെ എത്ര വൃത്തിയുണ്ടെങ്കിലും ശെരി അതി ന്റെ ഹെഡ് ലൈറ്റിലെ മഞ്ഞ നിറംപഴയതാണെന്ന് കാണിക്കുന്നത് ആയിരിക്കും. കുറചു പഴയതാകുമ്പോൾ അതിനെ ഹെഡ് ലൈറ്റിലെ ഷൈനിങ് എല്ലാം നഷ്ടപ്പെട്ട മഞ്ഞ നിറം പോലെ പിടിക്കും.
ഇത് പഴയതാകണമെന്നില്ല,കാര് വെളിയിൽ പാർക്ക് ചെയ്തിരുന്നാലും മതിയാകും.കുറെ വെയിൽ ഒക്കെ കൊണ്ടാൽ ഹെഡ് ലൈറ്റിൽ ഇത് പോലെ മഞ്ഞ നിറം പിടിക്കും. ഇത് മാറ്റണമെങ്കിൽ സർവീസ് സെന്ററിന്റെ മറ്റോ പോയി നല്ല പൈസ മുടക്കേണ്ടി വരും. എന്നാൽ നമ്മുക്ക് ഇത് വീട്ടിൽ തന്നെ ചെയ്യാൻ കഴിഞ്ഞാലോ.ഒരുപാട് പൈസ മുടക്കില്ലാതെ എങ്ങനെ വീട്ടിൽ തന്നെ ഹെഡ് ലൈറ്റ് പോളിഷ് ചെയ്യാമെന്ന് നോക്കുക. അതിനാവശ്യമായ സാധനകളും അത് എങ്ങനെയെന്നുമറിയാൻ തുടർന്ന് വായിക്കുക.
ആവശ്യമായ സാധങ്ങൾ. 2000 ന്റെ പേപ്പർ, പൈൻ റബ്ബിങ് കോമ്പൗണ്ട് ആണ്.പേപ്പർ പെയിന്റ് ഷോപ്പിൽ ലഭിക്കുന്നതാണ്. റബ്ബിങ് കോമ്പൗണ്ട് സഞ്ജോപ്പിൽ നിന്നോ അല്ലെങ്കിൽ ഓൺലൈൻ ആയോ വാങ്ങിക്കാം.പോളിഷ് ചെയ്യാൻ തുടങ്ങുന്നത് മുൻപ് ഹെഡ്‍ലൈറ് വെള്ളമൊഴിച്ചു കഴുകി കഴിഞ്ഞ ഒരു കോട്ടൺ തുണി കൊണ്ട് തുടക്കുക. ശേഷം പേപ്പർ കൊണ്ട് റബ്ബ് ചെയ്യുക.പതുക്കെ ചെയ്താൽ മതിയാകും.
റബ്ബ് ചെയ്യുന്നതിന് മുൻപായി ഹെഡ്‍ലൈറ് പോയിട്ടില്ല എന്ന് ഉറപ്പു വരുത്തുക. പൊട്ടിയിട്ടുണ്ട്നെകിൽ കൈ കൊണ്ട് കൂട്ടുമ്പോൾ കേൾക്കുന്ന സൗണ്ടിൽ മനസ്സിലാകും.അങ്ങനെ പൊട്ടിയതാണെങ്കിൽ അമ്മിഞ്ഞ നിറം ഉള്ളിലും ആയിട്ടുണ്ടാകും.അത് ഇങ്ങനെ റബ്ബ് ചെയ്യുന്നത് കൊണ്ട് പോകില്ല.അതിന് അഴിച്ചു ഉൾഭാഗവും പോളിഷ് ചെയ്യേണ്ടി വരും.
റുഹാബ് ചെയ്‌തതിന് ശേഷം ഒരു കോട്ടൺ തുണി കൊണ്ട് തുടയ്ക്കുക. ഇപ്പോൾ ഗ്ലാസ് നേരത്തെക്കാൾ കുറച്ചുകൂടി മങ്ങിയതായി തോന്നാം. പക്ഷെ പേടിക്കണ്ട.ഇത് ഒഴിവാക്കാനാണ് റബ്ബിങ് കോമ്പൗണ്ട്. ഇത് ഉപയോഗിച്ച് ഗ്ലാസിലെ മാത്രമല്ല ബോഡിയിൽ ഉണ്ടാകുന്ന ചെറിയ സ്‌ക്രാച്ചുകളും പറ്റിപ്പിടിച്ച അഴുക്കുകളും മാറ്റാൻ സാധിക്കും. റബ്ബിങ് കോമ്പൗണ്ട് ഗ്ലാസിൽ മുഴുവനായും തേയ്ച്ചു പിടിപ്പിച്ച ശേഷം അത് ഉണങ്ങുന്നത് വരെ റബ്ബ് ചെയ്യുക.
ഉണങ്ങി കഴിജൽ ഒരു വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് വട്ടത്തിൽ തുടക്കുക.മുഴുവനും വൃത്തിയാക്കുന്നത് വരെ തുടക്കുക. ഒരുപാട് പഴ വണ്ടി ആണെങ്കിലോ അല്ലെങ്കിൽ ഭയങ്കരമായി മഞ്ഞ നിറമുണ്ടെങ്കിലും ഒന്ന് കൂടി ഇത് പോലെ ചെയ്യുക.രണ്ടാമത് ചെയ്യുമ്പോൾ ഉണങ്ങുന്നത് വരെ കാത്തു നിക്കണമെന്നില്ല. അതിന് മുൻപ് തന്നെ വൃത്തിയാക്കാം. കൂടുതൽ നന്നയി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.