April 30, 2025

ഇരിങ്ങാലക്കുട ബ്രദേഴ്സ് വോളിബോൾ ടീമിന്റെ ഈ പരിശീലകൻ ആരാണെന്ന് മനസ്സിലായോ? | celebrity childhood photos

മലയാളികൾ സിനിമ താരങ്ങളെ വളരെ അധികം ഇഷ്ടപ്പെടുന്ന പ്രകൃതിക്കാരാണ്. അതുകൊണ്ടുതന്നെ, താരങ്ങളുടെ അഭിനയത്തെ പിന്തുടരുന്നതിനൊപ്പം തന്നെ അവരുടെ വ്യക്തിജീവിത വിശേഷങ്ങൾ പിന്തുടരാനും മലയാള സിനിമ ആരാധകർ സമയം കണ്ടെത്താറുണ്ട്. ഇഷ്ടപ്പെട്ട സിനിമ താരങ്ങളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ മലയാള സിനിമ പ്രേക്ഷകർ സ്നേഹിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട്തന്നെ പല താരങ്ങളുടെയും വിയോഗം, ആളുകളിൽ കനത്ത സങ്കടം സമ്മാനിക്കുന്നു.

അടുത്തിടെ മലയാളികളെ ഒന്നടങ്കം സങ്കടപ്പെടുത്തിയ ഒരു വിയോഗമാണ് നടൻ ഇന്നസന്റിന്റെത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം കാലങ്ങളിലായി 750ലധികം സിനിമകളിലൂടെ വിവിധ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഇന്നസന്റ്, ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്ത വളരെ അധികം വിഷമത്തോടെയാണ് മലയാളികൾ ശ്രവിച്ചത്. ഇപ്പോൾ, ഇന്നസന്റിന്റെ അപൂർവമായ ഒരു പഴയകാല ചിത്രം ഞങ്ങൾ ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുകയാണ്.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് ഇന്നസന്റ്. ഒരു കാലത്ത്  ഇരിങ്ങാലക്കുട ബ്രദേഴ്സ് വോളിബോൾ ടീമിന്റെ കോച്ച് ആയിരുന്നു നമ്മുടെ സ്വന്തം ഇന്നസന്റ്. ബ്രദേഴ്സ് വോളിബോൾ ടീമിന്റെ മാനേജറും അദ്ദേഹം തന്നെ ആയിരുന്നു. അഭിനയം, നിർമ്മാണം, എഴുത്ത്, രാഷ്ട്രീയം എന്നീ നിലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇന്നസന്റിനെ മലയാളികൾക്ക് പരിചിതമാണെങ്കിലും, ബ്രദേഴ്സ് വോളിബോൾ ടീമിന്റെ കോച്ചും മാനേജറുമായിരുന്ന ഇന്നസന്റ് പലർക്കും അപരിചിതരായിരിക്കാം.

എന്തുതന്നെയായാലും, ഈ തലമുറക്കും വരും തലമുറക്കും കണ്ട് ആസ്വദിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഇന്നസന്റ് ഈ ലോകത്തുനിന്ന് വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഓരോരുത്തരും ചിരിക്കുമ്പോൾ, ആ ചിരിയിലൂടെ ഇന്നസന്റ് എന്ന കലാകാരൻ ഈ ഭൂമിയിൽ ജീവിച്ചു കൊണ്ടേയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇന്നസന്റ് എന്ന കലാകാരൻ മലയാള സിനിമക്ക് തന്നെ ഒരു ഐഡന്റിറ്റി ആണ്. 

Leave a Reply