മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണല്ലോ ദർശന രാജേന്ദ്രൻ. 2014 ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും ആഷിക് അബുവിന്റെ സംവിധാനത്തിൽ ടോവിനോ – ഐശ്വര്യ ലക്ഷ്മി കോമ്പോയിൽ എത്തിയ മായാനദി എന്ന ചിത്രത്തിലൂടെയായിരുന്നു ദർശന പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് മലയാളത്തിനൊപ്പം തമിഴ് സിനിമാ ലോകത്തും സജീവമായി മാറുകയായിരുന്നു ഇവർ.
മാത്രമല്ല ഈ വർഷം പുറത്തിറങ്ങി ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലൂടെ പ്രണവ് മോഹൻലാലിന്റെ നായികമാരിൽ ഒരാളായി തിളങ്ങിയ ദർശന എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. മാത്രമല്ല ഈ ഒരു കഥാപാത്രത്തിലൂടെ തന്റെ താരമൂല്യം കുത്തനെ ഉയർത്താനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടാറുള്ള താരം, കഴിഞ്ഞദിവസം പങ്കുവച്ച ഒരു രസകരമായ വീഡിയോ ക്ഷണനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
തന്റെ പിറന്നാൾ ദിവസത്തിൽ തന്റെ പുതിയ ചിത്രങ്ങളിൽ ഒന്നായ ജയ ജയ ജയ ജയഹേ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ സർപ്രൈസ് പിറന്നാൾ “കേക്കിന്റെ” വീഡിയോയായിരുന്നു താരം പങ്കുവെച്ചിരുന്നത്. പിറന്നാൾ ആഘോഷിക്കാനായി വർണ്ണ കടലാസിൽ അതിമനോഹരമായി പൊതിഞ്ഞെടുത്ത ഒരു വ്യത്യസ്തമായ ഒരു കേക്കായിരുന്നു അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.
തുടർന്ന് വർണ്ണക്കടലാസുകൾ മാറ്റി നോക്കിയപ്പോൾ മാത്രമാണ്, ഒരു വലിയ ചക്കയാണ് അതിനുള്ളിൽ ഉള്ളതെന്ന് താരത്തിന് മനസ്സിലാവുന്നത്. തുടർന്ന് ഒന്നും നോക്കാതെ വെട്ടുകത്തി എടുത്തുകൊണ്ട് ചക്ക മുറിച്ചു പിറന്നാൾ സന്തോഷം പങ്കിടുന്ന താരത്തെയും വീഡിയോയിൽ കാണാവുന്നതാണ്. ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തരംഗമായി മാറിയതോടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്, മാത്രമല്ല പല രസകരമായ കമന്റുകളും വീഡിയോക്ക് താഴെ കാണാവുന്നതാണ്.