December 8, 2024

അമ്മ മോഹൻലാലിന്റെ നായിക!! മകൾ ദിലീപിന്റെ നായിക; മലയാള സിനിമയുടെ ഈ അമ്മയും മകളും ആരാണെന്ന് മനസ്സിലായോ? | Celebrity childhood photos

Celebrity childhood photos | മലയാള സിനിമയിലെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ പലപ്പോഴും ഇന്റർനെറ്റ് ലോകത്ത് വൈറൽ ആകാറുണ്ട്. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഉൾപ്പെടെയുള്ള അപൂർവമായ ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ അതിയായ ആഗ്രഹമാണ് ഇത്തരത്തിലുള്ള ചിത്രങ്ങളെ വൈറൽ ആക്കുന്നത്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ചിത്രമാണ് ഇവിടെ നിങ്ങൾക്കായി ഇന്ന് പങ്കുവെച്ചിരിക്കുന്നത്.

ഈ അമ്മയും മകളും തെന്നിന്ത്യൻ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങൾ ആണ്. രണ്ട് പേരും രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങൾ ആണ്. ഇരുവരും കേരളത്തിൽ ജനിച്ചവരാണെങ്കിലും, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ എല്ലാം തിളങ്ങിയിട്ടുണ്ട്. ഇവരുടെ കുടുംബത്തിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു നായിക കൂടി ഉണ്ട്. ഇവർ രണ്ടുപേരും ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

കെജി ജോർജ് സംവിധാനം ചെയ്ത സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമായ ഇരകൾ, സത്യൻ അന്തിക്കാടിന്റെ രേവതിക്ക് ഒരു പാവക്കുട്ടി, വേണു നാഗവള്ളി സംവിധാനം ചെയ്ത അയിത്തം തുടങ്ങിയ മലയാള സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള നടി രാധയാണ് ഈ ചിത്രത്തിൽ കാണുന്ന അമ്മ. രാധ മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും, 1980-കളിൽ തമിഴിലും തെലുങ്കിലും രാധ സജീവ സാന്നിധ്യം ആയിരുന്നു.

രാധയുടെ മകളും, ‘മകരമഞ്ഞ്’, ‘പ്രൊപ്രേറ്റേഴ്സ് കമ്മത്ത് & കമ്മത്ത്’ എന്നീ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ നടി കാർത്തിക നായർ ആണ് ഈ ചിത്രത്തിൽ കാണുന്ന കുട്ടി. മലയാളത്തിന് പുറമേ തമിഴ് ചിത്രമായ ‘കോ’, കന്നഡ ചിത്രമായ ബ്രിന്ദാവന എന്നിവയെല്ലാം കാർത്തിക നായരുടെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടി അംബിക രാധയുടെ സഹോദരി ആണ്. കാർത്തിക നായരുടെ സഹോദരിയായ തുളസി നായരും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

Leave a Reply