ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒരു വിനോദമാണ്. ഇന്ന് വ്യത്യസ്ത തരത്തിലുള്ള നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായതും എന്നാൽ നിങ്ങളുടെ കണ്ണുകളെ കഠിനമായി വെല്ലുവിളിക്കുന്നതുമായ ഒരു ഒപ്റ്റിക്കൽ ഇല്യൂഷനുമായി ആണ് ഞങ്ങൾ ഇന്ന് എത്തിയിരിക്കുന്നത്. ഇറ്റാലിയൻ ചിത്രകാരനായ ഗ്യുസപ്പെ ആർസിംബൊൾഡോയുടെ ഒരു സൃഷ്ടിയാണിത്.
ഇത് ഒരു വികൃതമായ മനുഷ്യ മുഖത്തിന്റെ രൂപമാണ്. എന്നാൽ നമ്മുടെ കണ്ണുകളിൽ ദൃശ്യമാകുന്ന ഈ മനുഷ്യ മുഖത്തിൽ 25 ജീവികൾ മറഞ്ഞിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ കാഴ്ചക്കാരന് മുന്നിൽ ഉയർത്തുന്ന വെല്ലുവിളിയും ഇതുതന്നെ. മാത്രമല്ല, അതിനൊരു സമയവും നിശ്ചയിച്ചിരിക്കുന്നു. 75 സെക്കൻഡുകൾ കൊണ്ട് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന 25 ജീവികളെയും കണ്ടെത്താൻ സാധിക്കുമോ? എന്നുള്ളതാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ മുന്നോട്ട് വെക്കുന്ന വെല്ലുവിളി.
എന്നാൽ, ഈ ടാസ്ക് അസാധ്യം എന്നാണ് വിദഗ്ധർ എല്ലാവരും പറയുന്നത്. 0.1 ശതമാനം ആളുകൾക്ക് മാത്രമേ ഈ ടാസ്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ എന്നും വിദഗ്ധർ പറയുന്നു. പല വിദഗ്ധരും ഇത്തരത്തിലുള്ള മുൻവിധികൾ പറയുമ്പോൾ, അതിനെ പൊളിച്ചെഴുതുക എന്നതാണ് ഈ ചിത്രം കാണുന്ന ഓരോ കാഴ്ചക്കാരന്റെയും ലക്ഷ്യം. ഇപ്പോൾ നിങ്ങളുടെ ഊഴമാണ് 75 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങൾക്ക് എത്ര ജീവികളെ കണ്ടെത്താൻ സാധിച്ചു എന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
ഇനി നമുക്ക് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന 25 മൃഗങ്ങളുടെ ഒരു ലിസ്റ്റ് എടുക്കാം. ആന, ഡോൾഫിൻ, പല്ലി, മയിൽ, കുതിര, തിമിംഗലം, കരടി, കങ്കാരു, ഒച്ച്, മക്കാവ്, പച്ചക്കുതിര, കഴുകൻ, മുയൽ, ഒറാങ്ങുട്ടാൻ, കടുവ, ആമ, കുറുക്കൻ, സ്ലോത്ത്, ആട്, കാക്ക, ലേഡിബഗ്, ടർക്കി, പാമ്പ്, എലി, മാൻ എന്നിവയാണ് ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ജീവികൾ. ഇനി ഇവ ഓരോന്നും എവിടെയാണെന്ന് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.