വ്യത്യസ്തതയാർന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ആണ് ഇന്ന് ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഓരോ ചിത്രത്തിലും നൽകിയിരിക്കുന്ന നിറങ്ങളും അവ വരച്ചിട്ടുള്ള ആകൃതികളിലുള്ള വ്യത്യാസങ്ങളും ഓരോ കാഴ്ചക്കാരനേയും പല കാഴ്ചകൾ കാണിക്കുന്ന ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകളായി കണക്കാക്കുന്നത്. കാഴ്ചക്കാർ ഓരോരുത്തരും വ്യത്യസ്ത കാഴ്ചകൾ ആണ് കാണുന്നത് എന്നതുകൊണ്ട് തന്നെ അതിന്റെ നിർവചനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വഭാവസവിശേഷതകളെ കുറിച്ച് പോലും വിശകലനങ്ങൾ ചെയ്യാൻ സാധിക്കാവുന്നതാണ്.
എന്നാൽ, മറ്റു ചില ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോ കാഴ്ചക്കാരനേയും വെല്ലുവിളിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ അതിന്റെ സൃഷ്ടാവ് മറച്ചു വച്ചിരിക്കുന്ന പല ചിത്രങ്ങളും ഉണ്ടാവും, അവയെ കണ്ടെത്താൻ കാഴ്ചക്കാരനെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആണ്. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷനുമായിയാണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത്.
ഇത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. പ്രഥമ ദൃഷ്ടിയാൽ വൃക്ഷങ്ങളും മലകളും അടങ്ങിയ ഒരു ജനവാസമില്ലാത്ത ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തെയാണ് കാഴ്ചക്കാരന് ഈ ചിത്രത്തിൽ കാണാൻ കഴിയുക. എന്നാൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത ചില രൂപങ്ങൾ ചിത്രകാരൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 10 ജീവികളുടെ രൂപം ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട് എന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. ഈ 10 ജീവികളെയും കണ്ടെത്തുക എന്നത് വളരെ പ്രയാസമാണെന്നും, ഈ വെല്ലുവിളി ഏറ്റെടുത്തവരിൽ 10% പേർക്ക് മാത്രമേ, ഈ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ എന്നും ഗവേഷകർ പറയുന്നു.
ഇത്രയും സമയം കൊണ്ട് നിങ്ങൾക്ക് ആ പത്ത് ജീവികളെയും ചിത്രത്തിൽ കണ്ടെത്താൻ സാധിച്ചു എങ്കിൽ അവ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഇനി നിങ്ങൾക്ക് അവ സ്വയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവ ഏതൊക്കെയെന്ന് ഞങ്ങൾ പറയാം. ആന, കുറുക്കൻ, മുതല, കോഴി, മാൻ, തത്ത, കാള, വാത്ത, കുതിര തുടങ്ങിയ ജീവികളെല്ലാം ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇനി ഇവയെല്ലാം കണ്ടെത്താൻ നിങ്ങൾ ഒന്നു ശ്രമിച്ചു നോക്കൂ.