നമ്മുടെ ആളുകൾക്ക് ഇപ്പോൾ ഇലച്ചെടികൾ വളരെ പ്രിയമാണ്. അതിൽ മണി പ്ലാന്റിന്റെ പങ്കു ചില്ലറയല്ല. ഇൻഡോർ ചെടികൾ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം ആൾക്കാരും ആദ്യം വീട്ടിൽ കൊണ്ടു വയ്ക്കുന്നത് മണി പ്ലാൻറ് തന്നെയായിരിക്കും. ഇതിൻറെ കാരണം എളുപ്പം വളർന്നു കിട്ടും എന്നുള്ളതാണ്. നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്ത ഒരു ഇൻഡോർ പ്ലാൻറ് ആണ്.
മാത്രമല്ല മണ്ണിൽ ഇട്ടാലും വെള്ളത്തിൽ ഇട്ടാലും ഇത് വളരെ പെട്ടന്ന് വളരും.കാർബൺഡൈ ഓക്സൈഡും വിഷാംശങ്ങളും ഒക്കെ വലിച്ചെടുത്ത് ശുദ്ധമായ ഓക്സിജൻ ധാരാളമായി പുറത്തുവിടാൻ കഴിവുള്ള ഒരു ഇൻഡോർ പ്ലാൻറ് ആണ് മണി പ്ലാൻറ്. അതുകൊണ്ടുതന്നെ മണി പ്ലാൻറ് വീടിനുള്ളിൽ കടത്താൻ യാതൊരുവിധ സംശയവും വേണ്ട.
ഇംഗ്ലീഷുകാർ pothos എന്ന് വിളിക്കുന്ന ഇതിനെ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഉള്ളവർ ഇതിനെ മണിപ്ലാൻറ് എന്ന് വിളിക്കുന്നു. ഇന്ന് ലോകത്ത് എവിടെ പോയാലും മണിപ്ലാൻറ് ഒരു തരംഗമാണ്. ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ് മണി പ്ലാൻറ് വീടിനുള്ളിൽ വച്ചാൽ പണം ധാരാളമായി വന്നുചേരുന്ന്.
ഇതിൽ സത്യമുണ്ടോ എന്നത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സത്യം ഉണ്ട് എന്നാണ് ഭൂരിഭാഗം ആൾക്കാരും പറയുന്നത്. എന്നാൽ ഇതിൽ ശാസ്ത്രീയത ഉണ്ടോ എന്ന് അറിയില്ല. എന്നാൽ വാസ്തുശാസ്ത്രമനുസരിച്ച് മണിപ്ലാൻറ് പണം കൊണ്ടുവരുവാൻ മാത്രമല്ല ഇത് വീടിനുചുറ്റും ഒരു പോസിറ്റിവിറ്റി ഉണ്ടാവാൻ സഹായിക്കും എന്നാണ് പറയുന്നത്.
അതുകൊണ്ടുതന്നെ അസുഖങ്ങൾ അകറ്റും. ആരോഗ്യപരമായ രീതിയിൽ മണിപ്ലാൻറ് വെക്കണമെന്ന് മാത്രം. അരേഷ്യ കുടുംബത്തിൽപ്പെട്ട പുഷ്പിക് എന്ന വള്ളിച്ചെടിയാണ് ഈ മണിപ്ലാൻറ്. ഈ മണിപ്ലാൻറ് വിവിധ തരത്തിൽ. വിവിധ പേരുകളിൽ ആയി അറിയപ്പെടുന്നുണ്ട്.
എന്തായാലും ഇത് ഇൻഡോർപ്ലാൻറ് മാത്രമല്ല നല്ല ഭാഗ്യം കൊണ്ടുവരും എന്ന് പല രാജ്യങ്ങളിലും പൊതുവേ വിശ്വാസമുണ്ട്. ആ ഒരു വിശ്വാസം കൊണ്ട് തന്നെയാണ് ഇതിനെ മണി പ്ലാൻറ് എന്ന് അറിയപ്പെടുന്നത്. ഒരിടത്ത് വേരു ഉറപ്പിച്ചു കഴിഞ്ഞാൽപിന്നെ എളുപ്പത്തിൽ നശിപ്പിച്ചു കളയാൻ ആവില്ല എന്ന ഒരു പ്രത്യേകതയും ഈ ചെടിക്കുണ്ട്.
അതുകൊണ്ടുതന്നെ ചെകുത്താന്റെ വള്ളി എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. പ്രധാനമായും ഗോൾഡൻ മണിപ്ലാൻറ് ഇത് ആഫ്രിക്കൻ രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, യുഎസ് എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിൽ ഒക്കെ മണിപ്ലാൻറ് കീഴടക്കിയത് പരിസ്ഥിതിക്ക് വളരെ ദോഷമായി ഭവിച്ചിട്ടുണ്ട്.
അതുപോലെതന്നെ പറമ്പിലും മറ്റും മണിപ്ലാൻറ് പടർന്നുപിടിക്കുന്നത് മറ്റ് ചെടികളുടെ വളർച്ചയ്ക്ക് ബാധിക്കും. മാത്രവുമല്ല അതിനെ നശിപ്പിക്കുവാൻ കാരണം ആയിരിക്കും. അതുകൊണ്ടുതന്നെ വ്യാപകമായി പടർന്നു പിടിക്കാതെ ചട്ടികളിൽ തന്നെ നടുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ ഒരുപാട് ഗുണങ്ങൾ മണിപ്ലാൻറ് കൊണ്ട് ഉണ്ടാകുന്നുണ്ട്.
ശരിയായ രീതിയിൽ പരിപാലിച്ചവർക്ക് ഗുണങ്ങൾ ലഭിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മണി പ്ലാൻറ് നടുന്ന രീതി എല്ലാവരും അറിഞ്ഞിരിക്കണം. മണിപ്ലാൻറ് എവിടെ വളർത്തണം എങ്ങനെ വളർത്തണം ഇതിനൊക്കെ കുറച്ച് ചിട്ടവട്ടങ്ങളുണ്ട്. ഒരിക്കലും നമ്മുടെ ഗാർഡനിൽ മണിപ്ലാൻറ് നടരുത്. ഇത് വീടിൻറെ ഉള്ളിൽ വളർത്തുന്നതാണ് ഏറ്റവും നല്ലത്.
ചുരുങ്ങിയ പക്ഷം വീടിൻറെ വരാന്തയിൽ നല്ല ഭംഗിയായിട്ട് ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് അതിലിട്ട് പരിപാലിക്കുകയാ ഒരു കുഞ്ഞുചട്ടിയിൽ നട്ടും വളർത്താവുന്നതാണ്. വീടിൻറെ തെക്ക് കിഴക്ക് ഭാഗത്ത് ആയിട്ടാണ് വെക്കേണ്ടത് എന്ന് വാസ്തുശാസ്ത്രം പറയുന്നു. കാരണം ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലം.
അതുപോലെ ഗണപതിയുടെ വാസസ്ഥാനവും ഇതാണ് എന്നതാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ട് തന്നെ മണിപ്ലാൻറ്സ്ഥാനം ഈ ദിശയിൽ ആവാൻ കാരണം. ഒരു കാരണവശാലും വടക്കുകിഴക്കുഭാഗത്ത് മണിപ്ലാൻറ് ചെയ്യാൻ പാടുള്ളതല്ല. ഇത് വീടിൻറെ നെഗറ്റീവ് എനർജി ഉള്ള ഒരു ഭാഗമാണ്.
ഇത് വീനസിന്റെ ശത്രുവായ ജൂപ്പിക്കർ വസിക്കുന്ന ഇടവും ആണ്. മണിപ്ലാൻറ് ഒരിക്കലും നിലത്ത് പടർത്തി വളർത്തരുത്. ഉണങ്ങി പോകുന്നതും ധന നഷ്ടത്തെ സൂചിപ്പിക്കുന്നു എന്നതാണ് വാസ്തുപ്രകാരം പറയുന്നത്. അതുപോലെതന്നെ ഇതിൻറെ ഇലകൾ അഴുകുന്നതും, ഉണങ്ങുന്നതും കണ്ടാൽ അതിനെ മുറിച്ച് മാറ്റേണ്ടതാണ്.
മണിപ്ലാൻറ് ഓരോ ശിഖരങ്ങളിലും 5 ഇലകളാണ് ഉള്ളത്. ഇത് ഭൂമിയിലെ വെള്ളം, തീ, ലോഹം, തടി, ഭൂമി ഇവയെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുപോലെ മണിപ്ലാന്റിന്റെ ഇലകൾക്ക് കൂടുതൽ പച്ചനിറം എങ്കിൽ ധനം കൂടുവാൻ സാധ്യത ഉണ്ട് എന്നാണ് വിശ്വാസികൾ അവകാശപ്പെടുന്നത്. മണിപ്ലാൻറ് ഇലകളും, തണ്ടും തറയിൽ തട്ടി വളരുവാൻ അനുവദിക്കരുത്.
ഇത് നെഗറ്റീവിറ്റി കൂട്ടും. മാത്രവുമല്ല ഇത് ഉണങ്ങി പോകുവാനും കാരണമാകും. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ചട്ടിയിൽ തന്നെ വെക്കണം എന്ന് പറയുന്നത്. മാത്രവുമല്ല വെള്ളമൊഴിച്ചു ഇതിനെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് ആയിട്ടുണ്ട്. മണിപ്ലാൻറ് റേഡിയേഷൻ വലിച്ചെടുക്കാനുള്ള ഒരു കഴിവും ഉണ്ട്.
അതുകൊണ്ടുതന്നെ വൈഫൈറൂട്ടർ, കമ്പ്യൂട്ടർ ഇവയ്ക്ക് അടുത്ത് വെക്കുന്നത് വളരെയധികം ഗുണംചെയ്യും. മറ്റൊരു കാര്യം ദമ്പതിമാർ താമസിക്കുന്നിടത്ത് മണിപ്ലാൻറ് വടക്ക്-കിഴക്ക് ഭാഗത്തായി സൂക്ഷിക്കരുത്. ഇത് ദാമ്പത്യത്തിൽ കലഹങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം. മറ്റൊന്ന് മണിപ്ലാൻറ് വീട്ടിലുള്ളവരെ കൊണ്ടല്ലാതെ മറ്റുള്ളവരെക്കൊണ്ട് വെട്ടിക്കരുത്.
ഇതിലൊന്നിലും വിശ്വാസമില്ലാത്തവർക്ക് ശാസ്ത്രീയമായി തെളിയിച്ച ഒരു കാര്യമാണ് വായു ശുദ്ധീകരിക്കുവാൻ ആയി വീട്ടിനകത്ത് പ്ലാൻറ് ചെയ്യാവുന്ന ചെടി മണിപ്ലാൻറ് തന്നെയാണ്. മറ്റൊരു ചെടി ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാൻ സാധിക്കും. ഇത് നൽകുന്ന ശുദ്ധമായ വായുവിലൂടെ നമ്മളിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യും. തീർച്ചയായും എല്ലാവരും ഉടനെ തന്നെ ഇത് വീട്ടിൽ നട്ട് വളർത്തേണ്ടതാണ്.