വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് അനശ്വര രാജനും പ്രിയ വാര്യരും. ഗ്ലോബ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനശ്വര രാജൻ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഉദാഹരണം സുജാത, തണ്ണീർ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായി. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം മൈക്ക് ആണ്.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാരിയർ ശ്രദ്ധേയയായത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ഇരുവരെയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലയാള ചിത്രമായ ബാംഗ്ലൂർ ഡെയ്സിന്‍റെ ഹിന്ദി പതിപ്പിൽ അഭിനയിക്കാൻ തയ്യാറാവുകയാണ് ഇരുവരും. വിസ്മയിപ്പിക്കുന്ന താരനിരകൾക്കൊപ്പം ആണ് ഇരുവരും അരങ്ങേറ്റം കുറിക്കുന്നത്. വിദ്യാബാലനും അസിനും ശേഷം മലയാളത്തിലെ ഈ രണ്ടു നായികമാരും ബോളിവുഡിലേക്കുള്ള അരങ്ങേറ്റം ആഘോഷമാക്കുകയാണ്.

2014 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നസ്രിയ ഫഹദ്, ഫഹദ് ഫാസിൽ, നിവിൻ പോളി, ഇഷാ തൽവാർ ദുൽഖർ സൽമാൻ, പാർവതി എന്നീ താരനിരകൾ ഉണ്ടായിരുന്നു. 2016 ൽ ഈ ചിത്രം ബാംഗ്ലൂർ നാട്കൾ എന്ന പേരിൽ തമിഴ് റീമേക്ക് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രം യാരിയാൻ 2 എന്ന പേരിൽ ഹിന്ദി ഒരുങ്ങുകയാണ്, രാധികാ റാവു, വിനയ് സപ്രൂ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 മെയ് 12ന് തിയേറ്ററുകളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.
മീസാൻ ജാഫ്രി, യാഷ് ദാസ് ഗുപ്ത, പേൾ വി പുരി, വരീന ഹുസൈൻ എന്നിവും യാരിയാൻ 2 വിലെത്തുന്നു. ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മീസാൻ ജാഫ്രി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ് ഗുപ്തയും നസ്രിയയുടെ കഥാപാത്രത്തെ ദിവ്യയും അവതരിപ്പിക്കും. പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ അനശ്വര രാജനും ഇഷ തൽവാർ അവതരിപ്പിച്ച കഥാപാത്രത്തെ പ്രിയ വാര്യരുംമാവും സ്ക്രീനിൽ എത്തിക്കുക. അനശ്വര്യയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.
