സാധാരണയായി രണ്ടുതരം വെണ്ടക്കായ നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാകുന്നത്. പച്ചയും, ചുമപ്പും നിറങ്ങളിലായാണ് ഇവ കാണാറ്. പച്ചനിറത്തിലുള്ള 2 വ്യത്യസ്ത ഇനങ്ങളാണ് ഒന്ന് കിരൺ മറ്റൊന്ന് സൽകീർത്തി. ചുവന്ന നിറത്തിൽ ഉള്ളത് അരുണ. ഈ മൂന്ന് ഇനങ്ങളാണ് സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. പച്ചക്കറികളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വെണ്ടക്കായ. വെണ്ട കൃഷി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഇത് എങ്ങനെയാണ് നടേണ്ടത് എന്നും എങ്ങനെ വിത്ത് പാകണം ഏതൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നും എന്തൊക്കെയാണ് ഇതിന് വരുന്ന രോഗങ്ങളൊന്നും വരാൻ ചാൻസ് ഉള്ള കീടങ്ങൾ. വെണ്ട നമ്മുടെ വീടുകളിൽ ഗ്രോബാഗുകളിലും മറ്റും കൃഷി ചെയ്യുന്ന ഒന്നാണ്. കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കഴിഞ്ഞാൽ ആരോഗ്യം ഉള്ള വെണ്ടക്കായ നമുക്ക് കൃഷിചെയ്തു എടുക്കാവുന്നതാണ്. സാധാരണ ചെടികൾ നടുന്നതുപോലെ വെണ്ടയുടെ തൈ നടാറില്ല.
കാരണം വേരുകൾക്ക് പെട്ടെന്ന് ഡാമേജ് സംഭവിക്കുന്ന ഒരു വിളയാണ് വെണ്ടക്കായ. അതുകൊണ്ടാണ് ഈ ചെടിയെ മാറ്റി നടാൻ സാധിക്കാത്തത്. ഇതിൻറെ വിത്തുകളാണ് സാധാരണ പാകി മുളപ്പിച്ച് എടുക്കുന്നത്. വയലുകളിലൊകരപറമ്പുകളിലൊ മണ്ണു ഇളക്കി പാകപ്പെടുത്തി വേണം ഇതിനെ കൃഷി ചെയ്യാറ്. കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഈ വിത്തുകൾ 24 മണിക്കൂർ നേരം വെള്ളത്തിലിട്ടു വെക്കേണ്ടതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സൂഡോമോണസ് എന്ന കീടനാശിനിഒഴിച്ചു കൊടുക്കേണ്ടതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ വെണ്ടക്കായിലെ വിത്ത് വഴിവരുന്ന രോഗങ്ങൾ ഒഴിവായി കിട്ടുന്നതാണ്. രോഗപ്രതിരോധശക്തി ഉണ്ടായിത്തീരുകയും ചെയ്യും. ഒരു ഹെക്ടറിൽ കൃഷി ചെയ്യുവാൻ ഏകദേശം എട്ടര കിലോ വിത്തുകളാണ് വേണ്ടത്. ഒരു ഹെക്ടർ എന്നാൽ രണ്ടര ഏക്കർ ആണ്. നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നന്നായി ഇളക്കിമറിച്ചു ഒരു സെന്റിൽ ഏകദേശം രണ്ടര കിലോയോളം കുമ്മായം എന്ന കണക്കിൽ ഇട്ടു കൊടുക്കേണ്ടതാണ്. ശേഷം വെള്ളത്തിലേക്കിട്ട് 24 മണിക്കൂർ കഴിഞ്ഞ വിത്തുകൾ നടാൻ തയ്യാറാക്കിവച്ചിരിക്കുന്ന മണ്ണിലേക്ക് നടാവുന്നതാണ്.
വിത്തുകൾപാകിയ എല്ലാ സ്ഥലത്തും വെള്ളം നന്നായി തളിച്ചു കൊടുക്കുക. വിത്തുകൾ മുളച്ച് ഒരാഴ്ച കഴിയുമ്പോൾ രാസവളങ്ങൾ ചെയ്യേണ്ടതുണ്ട്. 25 കിലോ യൂറിയ അതായത് ഒരു ഹെക്ടറിലേക്ക് ചെയ്തുകഴിഞ്ഞാൽ ഇതിൻറെ വേരുകൾക്ക് ശക്തി കൂടുവാൻ 8 കിലോ രാജ്ഫോസ്സും. 25 കിലോ പൊട്ടാഷ് ഉപയോഗിക്കുക. ഈ പ്രയോഗം കഴിഞ്ഞു ഒരു മാസത്തിനുശേഷം 25 കിലോ യൂറിയ, 25 കിലോ പൊട്ടാഷ് ഇട്ട്കൊടുക്കുക.
ജൈവവളങ്ങൾ ഏതും ഇട്ടു കൊടുക്കാവുന്നതാണ്. അതിൻറെ അളവ് ഒരു ഹെക്ടറിൽ കുറഞ്ഞത് 12 ടൺ ഉപയോഗിക്കണം.
രാസവളങ്ങളും ജൈവവളവും ഒന്നിച്ച് ഇട്ടുകൊടുക്കരുത്. രാസവളം ഉപയോഗിച്ച് ഒരാഴ്ച കഴിഞ്ഞതിനുശേഷമേ ജൈവവളം ഉപയോഗിക്കാൻ പാടുള്ളൂ. മൂന്നു സീസണുകളിൽ ആണ് ഈ കൃഷി ചെയ്യേണ്ടത്. ഫെബ്രുവരി-മാർച്ച് ഒരു സീസൺ, ജൂൺ ജൂലൈ മറ്റൊര സീസൺ, മറ്റൊരു സീസൺ ഒക്ടോബർ-നവംബർ. ഈ മൂന്നു സീസണുകളിൽ ആണ് ശരിക്കും വെണ്ട കൃഷി ചെയ്യേണ്ട സീസൺ. ഇത് ഗ്രോബാഗിൽ ചെയ്യുമ്പോഴും വളരെ നല്ല രീതിയിൽ കായ്ഫലം തരുന്ന കൃഷിയാണ്. നിലത്ത് നടുമ്പോൾ തടം എടുത്ത് നടേണ്ടതാണ്.
തടം എടുക്കുക എന്നാൽ രണ്ട് സൈഡും മണ്ണ് കൂട്ടിയാണ് തടം തയ്യാറാക്കുക. നീർവാഴ്ച്ച ഉറപ്പ് വരുത്തുവാനാണ് ഇങ്ങനെചെയ്യുന്നത് 60/45 ഈ അളവിലാണ് വിത്ത് നടേണ്ടത്. 2 തടങ്ങൾ തമ്മിൽ 60 സെന്റീമിറ്ററും നടുന്ന വിത്തുകൾ തമ്മിൽ 45 സെന്റീമീറ്ററും അകലം ഉണ്ടായിരിക്കണം. പല രീതിയിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് സൂഡോമോണസ് ഉപയോഗിക്കുകയാണ് എങ്കിൽ പല രീതിയിലുള്ള രോഗങ്ങളെയും തടയുവാൻ അത് സഹായിക്കും. രണ്ടരയേക്കറിൽ നമ്മൾ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ 15 ടൺ വിളവ് എടുക്കാൻ സാധിക്കും. കേരള കാർഷിക സർവ്വകലാശാല റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളവിളവാണ് 15 ടൺ.