എല്ലാവരുടെയും വീടുകളിൽ ഉള്ളതും പോഷകങ്ങളുടെ കലവറ മായ ഒന്നാണ് പപ്പായ. മുഖസൗന്ദര്യം മുതൽ ശരീരം ആരോഗ്യം വരെ പപ്പായയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി പോഷകങ്ങൾ നിറഞ്ഞ ഒരു പഴമാണ് പപ്പായ. ഇതിൽ പെട്ടെന്ന് തന്നെപിടിക്കുന്നതും വലിയ പരിപാലനം ആവശ്യമില്ലാത്ത ഒരു ഇനമാണ് റെഡ് ലേഡി എന്ന പപ്പായ. ഈ ഇനത്തിന് വലിയ പരിചരണം ഒന്നും അധികം ആരും നൽകാറില്ല. പരിചരണം ഇല്ലെങ്കിൽ തന്നെ പെട്ടെന്ന് വളരുന്ന ഒരു ചെടിയാണ് ഇത്. എന്നാൽ ഇതിൽ കുറച്ചുകൂടി നല്ല പരിചരണം കൊടുക്കുകയാണെങ്കിൽ കുറച്ചുകൂടി വിളവ് നൽകും. കൂടുതലായും ഈ ചെടിക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് പൂക്കൾ കൊഴിയുന്നത്.
ഇതിന് വേണ്ടി ചെയ്യേണ്ടത് കുറച്ച് ചാണകപൊടിയും അല്പം എല്ലുപൊടിയും കൂടി ഇതിൻറെ വേരിൽ നിന്നും അല്പം മാറി ഇട്ടു കൊടുക്കുക എന്നുള്ളതാണ്. അതുപോലെ വേനൽക്കാലങ്ങളിൽ പപ്പായ ചെടി നനച്ചു കൊടുക്കുന്നതും വളരെ അത്യാവശ്യമായ ഒന്നാണ്. വേനലിലെ നനവ് കുറയുകയാണെങ്കിൽ ഈ പൂ കൊഴിച്ചിൽ കാണാൻ സാധിക്കും. സൂക്ഷ്മ മൂലകങ്ങൾ ഒന്നും ചെടിക്ക് ലഭിക്കുന്നില്ല എങ്കിലും പൂ കൊഴിച്ചിൽ സംഭവിക്കാറുണ്ട്. മണ്ണിലെ വളങ്ങളുടെ അഭാവമാണ് അതിൻറെ കാരണം. ഫിഷ് അമിനോ ആസിഡ് മറ്റോ ഇടയ്ക്ക് ഉണ്ടാക്കി ഒഴിക്കുന്നത് നല്ലതാണ്. ഇത് ഒരുപാട് കൂടാനും പാടില്ല..
പഴത്തൊലി ഇട്ടു വെച്ച വെള്ളം ഇടയ്ക്കിടെ പപ്പായ ചെടികൾക്ക് ചെയ്തുകൊടുക്കുന്നത് കീട ശല്യത്തിനും പപ്പായ നന്നായി വളരുവാനും ഒക്കെ നല്ല ഉപായമാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.