മാതളം എന്ന് കേട്ടാൽ നമ്മൾ മുഖമൊന്നു ചുളിക്കും. കാരണം അതിന്റെ തൊലികളയാൻ പാടാണ്. എന്നാൽ ഇതിൻറെ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്. ഹൃദയത്തെയും കരളിനെയും പുനർജീവിപ്പിക്കുന്നു. മദ്യത്തിൻറെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന തകരാറുകളെ പുനർജീവിപ്പിക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. ധമനികളെ സംരക്ഷിക്കുന്നു. മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്ട്രോൾ കുറച്ച് രക്തധമനികളെ സുഖമായി രക്തംവാഹിക്കാൻ സഹായിക്കുന്നു. രക്തകുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്കുന്നു. ബ്ലഡ്റിസൽസ് നശിച്ചുപോകാതെ തടയുന്നു. പരിണാമപരമായ രോഗങ്ങളെ പ്രതിരോധിക്കുന്നു. മാതളം ശരീരത്തിലുണ്ടാകുന്ന ഷുഗറിൻറെ അളവിനെ നിയന്ത്രിക്കുന്നു. തന്മൂലം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു.
അതുകൊണ്ട് മെറ്റബോളിക്സിൻഡ്രോം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. വയറിളക്കത്തിന് പരിഹാരം മാതളത്തിന്റെ ജ്യൂസ് കുടിക്കുമ്പോൾ ഡയറിയ മൂലമുണ്ടാകുന്ന കഠിനമായ വേദനയും എരിച്ചിലും കുറയ്ക്കുന്നു.
വൃക്കയെ ശുദ്ധീകരിക്കുന്നു മാതളജ്യൂസ് കിഡ്നിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു അഴുക്കുകളെ പുറന്തള്ളാനും സഹായിക്കുന്നു. ജനനത്തിനു മുൻപുള്ള സുരക്ഷ വൈറ്റമിൻസും മിനറൽസും ഉള്ളതുകൊണ്ട് ഗർഭസ്ഥശിശുവിന് ഭാരക്കുറവ് ഉണ്ടാകാതെയും നേരത്തെയുള്ള ജനനവും നിയന്ത്രിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു ആൻറി ഓക്സിഡൻസ് ധാരാളമായി ഉള്ളതുകൊണ്ട് ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു.
വിവിധ ഇനം കാൻസറുകളെ ചെറുക്കുന്നു ആൻറി ഓക്സിഡൻറ്കളുടെയും നാച്ചുറൽ കോമ്പൗണ്ട്സിന്റേയും അളവ് കൂടുതലുള്ളതുകൊണ്ട് കാൻസർ സാധ്യത നന്നായി കുറയ്ക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ബൂസ്റ്റ് ഇമ്മ്യൂണിറ്റി നല്ല അളവിൽ ആൻറിബാക്ടീരിയ ആൻറിമൈക്രോബയോ ഗുണങ്ങൾ ഉള്ളതുകൊണ്ടും വൈറസുകളെയും ബാക്ടീരിയ പ്രശ്നങ്ങൾ കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നു. മലബന്ധം അനാവശ്യ കൊഴുപ്പുകൾ അഴുക്കുകൾ എന്നിവ ശരീരത്തിൽനിന്നും പുറന്തള്ളുന്നു. മാതളം എങ്ങനെ കൃഷി ചെയ്യാം. നല്ല ആരോഗ്യമുള്ള
മാതളത്തിന്റെ തൈ നഴ്സറിയിൽ നിന്നും വാങ്ങണം.
പലയിനം മാതള തൈകൾ ഉണ്ട്. അതിൽ ഏതു വാങ്ങിയാലും കുഴപ്പമില്ല. ആരോഗ്യം ഉള്ളത് നോക്കി വാങ്ങണം.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പല നഴ്സറികളിലും പൂവും കായും വന്നു നിൽക്കുന്ന മാതളത്തിന്റെ തൈ ഉണ്ടാകും. അത് വാങ്ങരുത്. വാങ്ങിയ തൈ ആറുമാസത്തോളം നന്നായി പരിചരിച്ച് വളർത്തേണ്ടതുണ്ട്. ഇതിനെ നട്ടുവളർത്താനായി സൂര്യപ്രകാശം നല്ലതുപോലെ കിട്ടുന്ന ഒരു സ്ഥലത്തായിരിക്കണം ഇത് നടുവാനായി കുഴി എടുക്കേണ്ടത്. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തും വളരും. പക്ഷേ നല്ല ആരോഗ്യത്തോടുകൂടി വളരുകഴിയില്ല. സൂര്യപ്രകാശം ഇതിന്റെ വളർച്ചയ്ക്ക് പ്രധാനഘടകമാണ്.
ഒന്നര അടി താഴ്ചയിൽ കുഴി എടുത്തു നന്നായി വെള്ളവുമൊഴിച്ച് രണ്ടു മണിക്കൂറിനു ശേഷം കുറച്ചു വേപ്പിൻപിണ്ണാക്ക് ആ കുഴിയിലേക്ക് ഇട്ടു കൊടുക്കുക. അണുക്കൾ നശിക്കുവാൻ വേണ്ടിയാണ് നമ്മൾ വേപ്പിൻപിണ്ണാക്ക് ഇടുന്നത്. കുറച്ച് ചാണകപ്പൊടി കൂടി ഈ കുഴിയിലേക്ക് ഇട്ടു കൊടുക്കണം. കുഴി എടുക്കുമ്പോൾ കിട്ടുന്ന മണ്ണിലേക്ക് കുറച്ച് എല്ലുപൊടിയും കുറച്ച് ചകിരിച്ചോറും നന്നായി പൊടിഞ്ഞ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി ഇളക്കുക. ചകിരിച്ചോർ ചേർക്കുന്നത് വേരോട്ടം
നന്നായി ഉണ്ടാകുവാൻ ആണ്. നന്നായി ഇളക്കിയതിനുശേഷം കുറച്ചു മണ്ണ് ഈ കുഴിയിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.
ശേഷം മാതളത്തിന്റെ തൈയുടെ ചുവടേയുള്ള കവർ ഇളക്കിമാറ്റി തൈ കുഴിയിലേക്കിറക്കി വെച്ച്
ബാക്കിയുള്ള മണ്ണ്കൂടി ഇട്ടു കൊടുക്കുക. മാതളത്തിന്റെ തൈ നട്ടു പരിപാലിക്കുവാൻ വളരെ എളുപ്പമാണ്. ഈ ചെടിയിൽ പുഴുക്കളോ മറ്റു പ്രാണികളോ വന്ന് ആക്രമിക്കുകയില്ല. അതിനാൽ തന്നെ മരുന്നുകളൊന്നും കലക്കി ഇതിൽ ഒഴിക്കേണ്ടതില്ല. നമ്മൾ ഉപയോഗിച്ച ജൈവവളങ്ങൾ ഇത് മണ്ണുമായി ലയിച്ച് ചെടിയിലേക്ക്
പിടിക്കണമെങ്കിൽ നാലുമാസം എങ്കിലും എടുക്കും. നാലുമാസം കഴിഞ്ഞാലാണ് ഈ വളങ്ങൾ ഒക്കെ പിടിച്ച്
ചെടി തഴച്ച് വളരാൻ തുടങ്ങുന്നത്. ഈ നാലുമാസവും ഈ ചെടിയുടെ വളർച്ചയുടെ കാലമാണ്.
അതിനാൽ തന്നെ പ്രത്യേകിച്ച് മറ്റൊരു വളത്തിൻറെയും ആവശ്യമില്ല. ചെടിയുടെ ചുവട്ടിൽ തണുപ്പ് നിലനിർത്തുവാനായി പച്ചിലയോ കരിയിലകളോ ഇട്ടു കൊടുക്കേണ്ടതാണ്. എല്ലാ ദിവസവും ഓരോ ബക്കറ്റ് വെള്ളം ഈ ചെടിയിലും ചുവട്ടിലുമായി ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇറച്ചി കഴുകിയ വെള്ളം ഇതിൻറെ ചുവട്ടിൽ ഒഴിക്കുന്നത് വളരെ നല്ലതാണ്. കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച ചാരം ഇതിൻറെ ചുവട്ടിന്റെ കുറച്ചകലെയായി ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണു. ചെടി നന്നായി പുഷ്ടിക്കാനും മാതളകായ്ക്ക് നല്ല ചുമപ്പ് നിറം കിട്ടുവാനും ചാരം പ്രയോഗിക്കുന്നത് ഗുണം ചെയ്യും. മാത്രവുമല്ല ഈ ചെടിക്ക് നൈട്രജൻ ധാരാളം വേണ്ടുന്ന ചെടിയുമാണ്.
അമോണിയം സൾഫേറ്റ് മൂന്നുമാസത്തിലൊരിക്കൽ ഇതിൻറെ ചുവട്ടിലായി വിതറുന്നത് നല്ലതാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും ഇത് നന്നായി വളരുവാൻ അനുവദിക്കണം. ചെടിയുടെ വളർച്ചയുടെ കാലഘട്ടത്തിൽ ഉണ്ടാവുന്ന പൂക്കൾ കട്ട് ചെയ്തു കളയേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഒരു വർഷത്തിനുശേഷം ഇതിൽ നല്ല രീതിയിൽ കായ്ഫലം ഉണ്ടാകുന്നതാണ്. ഇങ്ങനെ കായ്ഫലമുണ്ടായി വിളവെടുത്തതിനുശേഷവും ശിഖരങ്ങൾ നല്ല ആരോഗ്യമുള്ള ഭാഗത്ത് വെച്ച് കട്ട് ചെയ്തു കൊടുക്കണം. ഈ ചെടി മുപ്പതടിയോളം വളർച്ച ഉള്ളതാണ്. ഈ ചെടിയുടെ ഔഷധ ഗുണങ്ങളെ പറ്റി മുകളിൽ വിവരിച്ചു കഴിഞ്ഞു. എല്ലാവരും വീടുകളിൽ ഈ ചെടി വാങ്ങിച്ച് നട്ടു കായ്ഫലം നേടിയെടുക്കേണ്ടതാണ്.