നിരവധി ആളുകൾ നിരവധി ലോക റെക്കോർഡുകൾ പല കാര്യങ്ങളിൽ നേടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകക്കുള്ള വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഏഴ് വയസ്സുകാരി. ഇന്ത്യയിൽ നിന്നുള്ള പ്രൺവി ഗുപ്തയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 200 മണിക്കൂർ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം യോഗ അലയൻസ് ഓർഗനൈസേഷൻ കുട്ടിയെ രജിസ്സ്റ്റേർഡ് യോഗ ടീച്ചറായി അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2021 ജൂലൈയില്‍ 9 വയസ്സും 220 ദിവസവും പ്രായമുള്ളപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകനായ റെയാന്‍ഷ് സുരാനിയേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയാണ് ഇവൾ. അമ്മയുടെ പക്കൽ നിന്നാണ് പ്രൺവി യോഗ പരിശീലനം ആരംഭിക്കുന്നത്. അതും തന്റെ മൂന്നര വയസ്സിൽ. മാസങ്ങളോളം അമ്മയെ നിരീക്ഷിച്ച കുഞ്ഞ് പിന്നീട് സ്വന്തം യോഗ അഭ്യസിക്കാൻ തുടങ്ങുകയായിരുന്നു. ഇവളെ കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.യോഗ യോടുള്ള സ്നേഹം കഴിയുന്നത്ര എല്ലാ ആളുകളിലേക്കും വർദ്ധിപ്പിക്കുക എന്നതാണ് തന്റെ ആഗ്രഹം എന്നും അധ്യാപനത്തിനോടാണ് തനിക്ക് അഭിനിവേശം എന്നും അവൾ വെളിപ്പെടുത്തിയിരുന്നു.
പ്രണവിയുടെ യോഗ അദ്ധ്യാപിക അവളെക്കുറിച്ച് പ്രശംസിച്ചു പറയുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.യോഗ പരിശീലനത്തോടുള്ള താല്പര്യമാണ് ഇതൊരു ട്രെയിനിങ് കോഴ്സ് ആയി തുടങ്ങുന്നതിനുള്ള കാരണം എന്നും പ്രൺവി അറിയിച്ചു.സ്വന്തമായി യൂട്യൂബ് ഒരു ചാനലുള്ള പ്രണ്‍വി ലോകമെമ്പാടുമുള്ളവര്‍ക്കും ഇപ്പോൾ യോഗ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ യോഗ പ്രയോജനകരമാകുമെന്ന് പ്രണ്‍വി പറയുന്നു ‘വലിയ സ്വപ്നം കാണുക, സ്വയം വിശ്വസിക്കുക!’ എന്നും പറഞ്ഞാണ് ഏഴുവയസുകാരി അവസാനിപ്പിച്ചത്.
പ്രൺവിയുടെ വീഡിയോ ഇപ്പോൾ എല്ലാ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു കൊണ്ടിരിക്കുകയാണ്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. വളരെ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കാതെ ഈ ഒരു റെക്കോർഡിനെ തന്റെ കഠിനാധ്വാനം കൊണ്ടും മനസ്സാന്നിധ്യവും കൊണ്ടാണ് ഈ കൊച്ചു താരം ഇപ്പോൾ കീഴടക്കിയിരിക്കുന്നത്.