April 26, 2025

കേക്ക് റീൽസ് കഫേ കൊച്ചിയിൽ ആരംഭിച്ച് രമേശ്‌ പിഷാരടി; വീഡിയോ യുട്യൂബിൽ ശ്രദ്ധ നേടുന്നു | Ramesh Pisharody

ചിരി വിരിയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ താരം രമേഷ് പിഷാരടി ഇനി രുചിയുടെ ലോകത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്നു. നടനും സംവിധായകനും അവതാരകനുമായ പിഷാരടിയുടെ പുതിയ ഉദ്യമം കേക്ക് റീൽസ് കഫേ കൊച്ചി ഒബ്റോൺ മാളിൽ മുമ്പ് തുടങ്ങിയിരുന്നു . രുചിയൂറും കേക്കുകളുമായുള്ള പിഷാരടിയുടെ ബിസിനസ് എൻട്രി ഫാരൻഹീറ്റ് 375 ഡിഗ്രി റസ്റ്ററന്റിന്റെ സഹകരണത്തോടെയാണു.

ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള താരത്തിന്റെ സ്വപ്ന സംരംഭത്തിനു പിന്നിലും ചിരിയുടെ കൂട്ടു തേടുന്നുണ്ട് താരം ഇപ്പോൾ. കേക്ക് ചിരി പോലെ തന്നെ സന്തോഷം പകരുന്ന ഒരു വിഭവമാണ്. എപ്പോഴും കേക്കിനു സ്ഥാനം ജീവിതത്തിലെ ആഹ്ലാദ നിമിഷങ്ങളിലാണ്. ഈ കേക്കിന്റെ ലോകത്തേയ്ക്കുള്ള കടന്നുവരവ് ഹാപ്പിനെസ് എന്ന ആശയത്തോട് ഏറെ യോജിച്ചുപോകുന്നൊരു സംരംഭം എന്ന നിലയ്ക്കു കൂടിയാണ് എന്ന് രമേഷ് പിഷാരടി പറഞ്ഞു. തൃപ്പൂണിത്തറയിലും കേക്ക് റീൽസ് ഉടൻ പ്രവർത്തനം തുടങ്ങും എന്ന് മുൻപ് പറഞ്ഞിരുന്നു.

ഒമാനിൽ മസ്കറ്റ് അവന്യൂസ് മാളിലും വൈകാതെ താരത്തിന്റെ ഈ കേക്ക് കഫേ തുറക്കും. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ഷോപ്പ് ഉദ്ഘാടനം ചടങ്ങ് ആണ്. രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് കാലത്ത് വൻ പ്രതിസന്ധിയിൽ ആയതിനെ തുടർന്നാണ് രമേശ് പിഷാരടി മറ്റൊരു ബിസിനസ് കൂടി ആരംഭിക്കുന്നതിനെപ്പറ്റി പഠിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിരിയിലൂടെ സന്തോഷം പകരുന്നതു പോലെ തന്നെ സന്തോഷമുള്ള പ്രോഗ്രാമുകളിൽ എപ്പോഴും മുറിക്കാൻ ഉപയോഗിക്കാറുള്ള കേക്ക് കഫെ നിർമിക്കാൻ ഒരുങ്ങുകയായിരുന്നു.

ഈ അടുത്ത് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസുകളോടുള്ള കമ്പം എല്ലാവർക്കും അറിയാം കൂളിങ് ഗ്ലാസുകളുടെ വലിയ ഒരു ശേഖരം മമ്മൂട്ടിക്കുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മുൻപ് രമേശ് പിഷാരടിക്ക് കൂളിങ് ഗ്ലാസ് സമ്മാനമായി നൽകിയിരുന്നു ഇത് സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു.

Leave a Reply