ഫ്രിഡ്ജുകൾ ഉപയോഗിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഈ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വളരെ വില കുറഞ്ഞ ഫ്രിഡ്ജുകൾ മുതൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഫ്രിഡ്ജുകൾ വരെ വിപണിയിലുണ്ട്. എന്നാൽ ഈ ഫ്രിഡ്ജുകളുടെ അടിസ്ഥാന തത്വം ഒന്നുതന്നെയാണ്. എന്നാൽ നമ്മുടെ വീടുകളിലെ ഫ്രിഡ്ജുകൾ 24 മണിക്കൂറും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ വീടുകളിൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്ന ഒരേ ഒരു ഉപകരണമാണ് റഫ്രിജറേറ്റർ. ലൈറ്റും ഫാനും ഒക്കെ ഏറിവന്നാൽ 12 മണിക്കൂർ മാത്രമേ നമ്മൾ പ്രവർത്തിപ്പിക്കുകയുള്ളൂ എന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.
ശരിയായ നിലയിൽ വൃത്തിയാക്കാതെ ആണ് നമ്മൾ അത് പ്രവർത്തിപ്പിക്കുന്നത് എന്ന് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ വൈദ്യുതി ചാർജ്ജ് വളരെ കുറയ്ക്കുവാൻ നമുക്ക് സാധിക്കും. കൂടാതെ ഫ്രിഡ്ജ്കളുടെ ലൈഫ് ഒരുപാട് വർദ്ധിപ്പിക്കുവാനും നമുക്ക് സാധിക്കും. നിത്യേന ഫ്രിഡ്ജ് 2 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ ഓഫ്‌ചെയ്താൽ നമ്മുടെ വൈദ്യുതി ചാർജ് ഒരുപാട് കുറയ്ക്കുവാൻ സാധിക്കും. മാത്രവുമല്ല ഫ്രിഡ്ജ്ന്റെ ജീവിതകാലവും വർദ്ധിപ്പിക്കാം.
24 മണിക്കൂറും ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നത് കൊണ്ട് ഫ്രിഡ്ജിൽ ഒരുപാട് പോരായ്മകൾ സംഭവിക്കുന്നുണ്ട്. ഫ്രിഡ്ജിന്റെ അകത്തെ കംപ്രസ്സർ ആണ് തണുപ്പ് പ്രധാനം ചെയ്യുന്ന അതിലെ പ്രധാന ഉപകരണം. ഇതൊരു കേയ്‌സിന് അകത്ത് പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് നമ്മുടെ വീട്ടിലെ വാട്ടർപമ്പിനേയും ഫാനിനേയും പോലെയൊക്കെ വളരെ പ്രധാനപ്പെട്ട ഒരു സാധനമാണ്. 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കുന്നത്കൊണ്ട്
ഈ കംപ്രസ്സറിൻറെ ഉള്ളിലെ കോയിൽ അതിന്റെ കോട്ടിങ്ങ് ഇളകുകയും തന്മൂലം ഫ്രിഡ്ജിൽ സ്പാർക്കിങ് ഉണ്ടാവുകയും അതിനാൽ വൈദ്യതി അധികമായി എടുക്കുകയും ഫ്രിഡ്ജിന്റെ ബോഡിൽനിന്നും എർത്ത് അനുഭവപ്പെടുകയും ചെയ്യുന്നു.
എന്നാൽ നിത്യവും രണ്ടു മണിക്കൂർ മുതൽ നാലുമണിക്കൂർ വരെ ഫ്രിഡ്ജ് ഓഫാക്കി ഇട്ടാൽ കംപ്രസ്സർ തണുക്കുകയും കംപ്രസ്സറിന്റെ തേയ്മാനം കുറയുകയും. കറണ്ട് ചാർജ് കുറയുകയും തന്മൂലം കാലങ്ങളോളം ഫ്രിഡ്ജ് സുരക്ഷിതമായി ഇരിക്കുകയും ചെയ്യും. വൈകുന്നേരം 6 മണി മുതൽ ആണ് ബ്രിഡ്ജ് ഓഫാക്കി ഇടുന്നത് എങ്കിൽ മറ്റ്ചില ഗുണങ്ങളും നമുക്ക് ഉണ്ടാകുന്നു. സാധാരണ 6 മണി മുതൽ 9 മണി വരെ വൈദ്യുതിലൈനിൽ വോൾട്ടേജ് വളരെ കുറവായിരിക്കും. 180 വോൾട്ടിൽ താഴെയായിരിക്കും വൈദ്യുതിയുടെ വോൾട്ട്.
ആ വേൾട്ടേജിൽ സാധാരണ നമ്മുടെ ഫ്രിഡ്ജുകൾക്ക് പ്രവർത്തിക്കാനുള്ള വൈദ്യുതി മതിയാവുകയില്ല. അതുകൊണ്ട് കംപ്രസംർ വളരെ പതുക്കെമാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇങ്ങനെയുള്ള പ്രവർത്തനത്തിൽ കംപ്രസറിന് ഗ്യാസിനെ തള്ളുവാനുള്ള കപ്പാസിറ്റിഅവക്ക് കിട്ടുന്നില്ല. അങ്ങനെയുള്ള ആ പ്രഷറിൽ വർക്ക് ചെയ്താൽ കംപ്രസർ വേഗം കേടാവും. ഇങ്ങനെയുള്ള ഈ സന്ദർഭങ്ങളിൽ ഫ്രിഡ്ജ് ഓഫാക്കി ഇട്ടുകഴിഞ്ഞാൽ ഫ്രിഡ്ജിൽ ഉണ്ടാക്കുന്ന വലിയ ഒരു പ്രഷർ കുറയ്ക്കുകയും. തൽഫലമായി ഫ്രിഡ്ജിന്റെ ലൈഫ് വളരെയേറെ വർദ്ധിക്കുകയും ചെയ്യും. നമ്മുടെ ഫ്രിഡ്ജിൽ സാധനങ്ങൾ വെക്കുന്നത് വൃത്തിയാക്കാതെ ആണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
സാധാരണ രണ്ട് രീതിയിലുള്ള ഫ്രിഡ്ജുകളാണ് ഉള്ളത്. ഒന്ന് ഡബിൾഡോർഫ്രിഡ്ജും. മറ്റൊന്നു സിംഗിൾഡോർ ഫ്രിഡ്ജും. എന്നാൽ ചിലർ മത്സ്യവും മാംസവും വാങ്ങിച്ചു കൊണ്ടുവന്നു കഴുകാതെ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ ആ മൽസ്യ മാംസത്തിലെ പീസുകളും പൊടിയും ഫ്രീസറിന് ഉള്ളിലേക്ക് ഇറങ്ങുകയും അവയുടെ വെള്ളംപോകുന്ന ദ്വാരം അടയുകയും അതിന് മുകളിൽ ഫ്രീസറിൽ വെള്ളം കട്ടപിടിക്കുകയും തൽഫലമായി വെള്ളം ഫ്രിഡ്ജിലേക്ക് വീഴുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാൽ ഫ്രിഡ്ജിൽ ഒരല്പം വെള്ളം കിടക്കുകയേ ഉള്ളൂ എന്ന് നാം കരുതരുത്. ഇങ്ങനെ വീഴുന്ന വെള്ളം ഇതിൻറെ അടിയിലെ ഏറെക്കുറേ ഭാഗങ്ങൾ തുരുമ്പ് പിടിക്കാനുള്ള സാധ്യത ഏറെയാണ്.
ഫ്രിഡ്ജിൽ വെക്കാവുന്നതും. വെച്ചു കൂടാത്തതുമായ സാധനങ്ങൾ. അവ എങ്ങനെ വക്കാം എന്ന് നോക്കാം.
ഉപയോഗിച്ച് അധികംവന്ന ഭക്ഷ്യസാധനങ്ങളും പാനീയങ്ങളും മറ്റും രണ്ടു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെയുള്ളവ എയർടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറുകളിലൊ. പാത്രങ്ങളിലോ അടച്ച് സൂക്ഷിക്കണം. ഫ്രിഡ്ജിനുള്ളിൽ ബാക്ടീരിയ പെരുകത്തില്ല എന്നേയുള്ളൂ എന്നാൽ ബാക്ടീരിയ അതുപോലെ തന്നെ നിലനിൽക്കും. സവാള, കൊച്ചുള്ളി, വെളുത്തുള്ളി, തക്കാളി ഇങ്ങനെയുള്ള സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ വയ്ക്കാതെ പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.
ഇങ്ങനെയുള്ളവ ഫ്രിഡ്ജിൽ വെച്ചാൽ ഇതിൻറെ പുറത്തെ ഈർപ്പം നഷ്ടപ്പെട്ടു ഫ്രഷ്നസ് നഷ്ടപ്പെടുകയും ചെയ്യും. അതു കൂടാതെ ഇവയുടെ രുചിയും നഷ്ടപ്പെടും. ഉരുളൻകിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. അവ ഫ്രിഡ്ജിൽ വെച്ചാൽ അതിലെ അന്നജം പഞ്ചസാരയായി മാറുന്നു. അത് നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെതന്നെയാണ് തേൻ അത് എത്ര വർഷം വേണമെങ്കിലും അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതെയിരിക്കും.ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടല്ല. കശുവണ്ടി ബദാം പിസ്ത മുതലായവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല.