December 11, 2024

നഴ്സറികളിൽനിന്നും വാങ്ങുന്ന റോസാച്ചെടി പ്രതീക്ഷിച്ചതുപോലെ വളരുകയും പൂക്കുകയും ചെയ്യുന്നില്ലേ? ഇതാ 100% പരീക്ഷിച്ചു വിജയിച്ച രീതി.

സാധാരണ ചെടിക്കടകളിൽ നിന്നും വാങ്ങുന്ന റോസാചെടിയ്ക്ക് വളരെയേറെ ഭംഗിയും അതിലുപരി പൂവിൻറെ വലിപ്പവും വളരെ ആരോഗ്യമുള്ള പൂവുകളും ആവും വാങ്ങുന്ന റോസാ ചെടികളിൽ ഉണ്ടാവുക. ഈ ചെടികൾ വാങ്ങി നമ്മൾ വീട്ടിൽ കൊണ്ടുവന്നു രണ്ടോ മൂന്നോ ആഴ്ചവരെ ആ പൂവ് അതുപോലെ ഭംഗിയോടു കൂടി തന്നെ നിലനിൽക്കും. രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ പൂവിൻറെ ഇതളുകൾ ഓരോന്നായി കൊഴിയുകയും. ചെടിയിലെ ഇലകൾ പഴുത്തു കൊഴിഞ്ഞു പോയികൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ ഈ ചെടിയ്ക്ക് വളങ്ങൾ ചെയ്യുന്നുണ്ടാകാം വെള്ളമൊഴിക്കുന്നുണ്ടാകാം ഇങ്ങനെ ചെടിയിൽ രണ്ടാമതും പൂക്കൾ ഉണ്ടാകാം. അത് ചിലപ്പോൾ ചെറിയ പൂവ് ആകാം ഉണ്ടാവുക. ചിലപ്പോൾ പൂക്കൾ വല്ലപ്പോഴുമേ ഉണ്ടാകൂ.

നഴ്സറിയിൽ നിന്നും വാങ്ങുന്ന മിക്കവാറും ചെടികൾക്ക് ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഇതുപോലെ ചെയ്തു നോക്കൂ. 100% വിജയിക്കാം. നഴ്സറിയിൽ നിന്നും ചെടി വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ള റോസ് തൈ നോക്കി വാങ്ങണം. ഈ തൈ വീട്ടിൽ കൊണ്ടുവന്ന ഉടനെ നടരുത്. രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷം ഇതിൽ ഉണ്ടായിരുന്ന പൂവ് കൊഴിഞ്ഞു പോയതിനുശേഷമേ ഈ തൈ നടാൻ പാടുള്ളൂ. ഈ ചെടി നടാൻ എടുക്കുമ്പോൾ ചുവടെയുള്ള കവർ ഇളക്കിമാറ്റി അതിൻറെ ഉള്ളിലെ മണ്ണ് മാറ്റേണ്ടതാണ്. മണ്ണ് മാറ്റുമ്പോൾ ചെടിയുടെ വേരുകൾക്ക് ക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

അതിലുണ്ടായിരുന്ന മണ്ണ് ഇളക്കി മാറ്റുമ്പോൾ ശ്രദ്ധിച്ചാൽ കാണാവുന്നതാണ് ആ മണ്ണിൽ ഈ ചെടി പെട്ടെന്ന് വളരുവാനും പൂവിടുവാനും ഉപയോഗിക്കുന്നതായ വളങ്ങളും. മരുന്നുകളും ഉപയോഗിക്കുന്നു.
ആ വളങ്ങളും മരുന്നുകളും നമ്മുടെ വീട്ടിൽ ഉള്ള മണ്ണിനോട് യോജിക്കുകയില്ല. അതിനാലാണ് ഈ മണ്ണ് നാം ഒഴിവാക്കേണ്ടത്. ഈ ഒഴിവാക്കുന്ന മണ്ണിൽ ജൈവവളങ്ങൾ യഥേഷ്ടം ഉണ്ടാവുകയില്ല. മൊത്തമായും രാസവളങ്ങൾ ഉപയോഗിച്ചാണ് ഇവയെ നഴ്സറികളിൽ പരിപാലിക്കുന്നത്.

ചിലതിൽ മണ്ണ് ഉറപ്പുള്ളതാവാം അങ്ങനെയെങ്കിൽ അൽപ്പാൽപ്പമായി വെള്ളം നനച്ച് മണ്ണ് ഇളക്കിമാറ്റാം.
പൂർണ്ണമായും മണ്ണ് ഒഴിവാക്കിയാൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഈ മണ്ണ് ഇളക്കിയ ഭാഗം നന്നായി കഴുകിയെടുക്കുക വേര് ഉൾപ്പെടെ. വേരിന് കേടുപാടുകൾ സംഭവിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് രാസവളങ്ങൾ ചെയ്യുന്നതിനാൽ ഇതിൻറെ ചിലഭാഗങ്ങളിൽ അതിൻറെ അംശം ഉണ്ടാവാൻ സാധ്യതയുണ്ട് നന്നായി കഴുകി എടുക്കേണ്ടതാണ്. ശേഷം ഇത് നടുവാനായി അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചെടിച്ചട്ടിയിൽ ചാണകപ്പൊടിയും മണ്ണും സമാസമം മിക്സ് ചെയ്തു ഈ ചെടിച്ചട്ടിയിൽ കാൽഭാഗം നിറച്ചു കൊടുക്കുക.

അതിലേക്ക് കഴുകി വച്ചിരിക്കുന്ന റോസാ തൈ മധ്യഭാഗത്തായി വെച്ച് ചുറ്റിനും മിക്സ് ചെയ്ത മണ്ണ് ഇട്ടു കൊടുക്കുക. മണ്ണിട്ടു കൊടുക്കുന്നതിനനുസരിച്ച് നന്നായി ഉറപ്പിച്ചു കൊടുക്കുകയും വേണം. ഏതാണ്ട് ചട്ടിയുടെ മുക്കാൽ ഭാഗത്തോളം മണ്ണ് ഇട്ട് കൊടുക്കേണ്ടതാണ്.ചട്ടി അത്യാവശ്യം വലിപ്പമുള്ളതായിരിക്കണം.
കാരണം ചെടിയുടെ വളർച്ചയ്ക്ക് അതിൻറെ വേരോട്ടം അനായാസം നടക്കേണ്ട വലിപ്പം ഈ ചട്ടിക്ക് ഉണ്ടായിരിക്കണം. ഏകദേശം ആറു മാസത്തോളം ഈ ചട്ടിയിൽ ആണ് ഈ ചെടിയെ വളർത്തേണ്ടത്. ഈ രീതിയിൽ ചെയ്തതിനുശേഷം ചെടിയിൽ നിലനിൽക്കുന്ന ഇലകൾ കത്രിക ഉപയോഗിച്ചോ മൂർച്ചയുള്ള ബ്ലൈഡ് ഉപയോഗിച്ചോ കട്ട് ചെയ്തു മാറ്റേണ്ടതാണ്.

നല്ല ആരോഗ്യമുള്ള ശിഖരങ്ങൾ മാത്രം നിലനിർത്തിയാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഈ ശിഖരങ്ങളിൽ പുതുതായി ആരോഗ്യമുള്ള ശിഖരങ്ങൾ വന്നുതുടങ്ങും. ശേഷം നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കുക. തുടർന്ന് വെയില് ഇല്ലാത്ത ഭാഗത്ത്. നല്ല തണലുള്ള ഭാഗത്തായി ഈ ചെടിയെ ഏഴ് ദിവസത്തോളം വെച്ചു സംരക്ഷിക്കേണ്ടതാണ്. ദിവസവും വെള്ളമൊഴിക്കാൻ മറക്കരുത്. വെള്ളം അധികമായി ഒഴിക്കരുത്.
ചെടിച്ചട്ടിയുടെ ക്രമത്തിന് അനുസരിച്ച് മാത്രം വെള്ളം ഉപയോഗിക്കുക. അല്ലെങ്കിൽ വേരുകൾ അഴുകി പോവാനും സാധ്യതയേറെയാണ്. ആദ്യദിവസങ്ങളിൽ ഇലകൾ ആരോഗ്യം ഇല്ലാത്തതു പോലെ നിൽക്കും.

ഇത് കണ്ട് നിങ്ങൾ നിരാശരാകേണ്ടതില്ല തുടർ ദിവസങ്ങളിൽ ഈ പുതിയ മണ്ണുമായി ഇടപഴകി വേരുകൾ വളർന്ന് ചെടിയെ ആരോഗ്യമുള്ളതാക്കി മാറ്റും. 7 ദിവസം ആകുമ്പോൾ ഈ ചെടിയെ അധികം സൂര്യപ്രകാശം ഇല്ലാതെ ചെറിയ വെയിലിൽ വെച്ചു കൊടുക്കുക. ഒരാഴ്ച കൂടി കഴിഞ്ഞ് എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്തു ഇതിൻറെ ചുവട്ടിൽ ഇട്ടുകൊടുത്തു വെള്ളം നനച്ച് കൊടുക്കുകയും സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന സ്ഥലത്ത് ഇതിനെ വളരാൻ വെച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്.

ഇങ്ങനെ ചെയ്തത് 3 ആഴ്ചകളോളം ആവുമ്പോൾ തന്നെ ഇതിൽ മൊട്ടുകൾ വന്നു തുടങ്ങുന്നതാണ്. ആറു മാസങ്ങൾ കഴിയുമ്പോൾ കുറച്ചുകൂടി വലിയ ചട്ടിയിലേക്ക് ആവശ്യമെങ്കിൽ മാത്രം മാറ്റി നടാവുന്നതാണ്. 45 ദിവസം കൂടുന്തോറും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ അളവിൽ മാത്രം ഉപയോഗിക്കേണ്ടതാണ്. കൂടെ ചാണകപ്പൊടിയും ഒരല്പം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഈ പറഞ്ഞ രീതിക്ക് ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നഴ്സറിയിൽ നിന്ന് വാങ്ങിയതു പോലുള്ള പൂക്കൾ ഈ ചെടിയിൽ ഉണ്ടാവുക തന്നെ ചെയ്യും 100% ഉറപ്പാണ്.

Leave a Reply