റബ്ബർ കർഷകർക്ക് വീണ്ടും ഒരു സുവർണ്ണ കാലഘട്ടം വരണമെങ്കിൽ അതിന് ചില മാറ്റങ്ങളൊക്കെ റബ്ബർ കൃഷിയിൽ വരുത്തിയാൽ മതി. കിലോയ്ക്ക് 250 രൂപ രണ്ട് പാർട്ടികളും വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമല്ല ഒരു ശുഭപ്രതീക്ഷ മുൻപിൽ നിൽക്കുന്നത്. വിലയിടിവിന്റെ കാലം കഴിയുകയാണ് എന്നാണ് രാജ്യാന്തര വിപണിയിൽ നിന്നുള്ള സൂചനപോലും. 2023 വില ഉയർന്നു തുടങ്ങുമെന്ന് രണ്ടുവർഷം മുൻപ് സൂചന ഉള്ളതാണ്. ആ വിവരം ശരിവയ്ക്കുന്ന പല റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. വീണ്ടും ഒരു സുവർണ്ണ കാലഘട്ടം തിരികെ വരുമ്പോൾ റബ്ബർ കൃഷിയും ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടത് കർഷകർ ഓർക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.
ഇടവിള കൃഷികൾ ചെയ്യാം.
റബർ തോട്ടത്തിൽ രണ്ട് ആഞ്ഞിലി നിന്നാൽ പോലും പണ്ട് പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല പരമാവധി ഇടവിള കൃഷിക്ക് അവസരം നൽകുന്ന പുതിയ നടീൽ രീതിയാണ് റബ്ബർ ബോർഡ് ശുപാർശ ചെയ്തിരിക്കുന്നത്.പേജ് 26 ഇൽ ഇത് പറഞ്ഞിട്ടുമുണ്ട്. സ്ഥലത്ത് റബ്ബർ മരങ്ങളുടെ എണ്ണം കുറയാതെ തന്നെ കൂടുതൽ പഴങ്ങളും പച്ചക്കറികളുമൊക്കെ ഉൽപ്പാദിപ്പിക്കാൻ ഇത് സഹായിക്കും. ഈ മാതൃകയിൽ കോഴി താറാവ് ആട് തുടങ്ങിയവയ്ക്കും ഇടം നൽകാനാകും.
ആർഎസ്എസ് 3
ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഗ്രേഡ് എന്ന നിലയിൽ ആർഎസ്എസ് ഫോറിൽ ആണ് ഇതുവരെ റബർ കർഷകർ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ടയർ കമ്പനികൾ വാഹന നിർമാതാക്കളും മറ്റും ഗുണനിലവാരത്തിൽ കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയതോടെ മൂന്നാം ഗ്രേഡ് റബറിന് ഉപയോഗം വർധിച്ചു തുടങ്ങിയിട്ടുണ്ട്. വരുംവർഷങ്ങളിൽ ടയർ നിർമ്മാണത്തിന് ഇതായിരിക്കും കൂടുതൽ ഉപയോഗിക്കുക. ക്രമേണ ആർ എസ് എസ് ഫോർ ഇൽ നിന്നും ആർ എസ് എസ് മൂന്നിലേക്ക് ഷീറ്റ് ഉൽപാദനം ക്രമീകരിക്കാൻ കഴിയുന്നവർക്ക് അധിക വിലയും മെച്ചപ്പെട്ട വരുമാനവും ലഭിക്കാനിടയുണ്ട്.
ഇലക്ട്രോണിക് വ്യാപാരം.
ഇലക്ട്രോണിക് വ്യാപാരത്തിന് സാധ്യതകൾ പ്രയോജനപ്പെടുത്താൻ റബ്ബർ ബോർഡ് നടപടി സ്വീകരിച്ചു കഴിഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഈ വ്യാപാരം നടപ്പാക്കാനാണ് തീരുമാനം. കർഷകർക്കും ബോർഡ് അംഗീകരിച്ച വ്യാപാരികൾക്കും എസ്റ്റേറ്റുകൾക്കും ഉൽപ്പന്ന നിർമ്മാതാക്കൾക്കും ഈ വ്യാപാരത്തിൽ പങ്കെടുക്കാം. ഗ്രേഡ് ചെയ്ത ഷീറ്റ് ലാറ്റക്സ് ബ്ലോക്ക് റബ്ബർ എന്നിവ ഇന്ത്യയിൽ എവിടെ ഇരുന്നു വിൽക്കാനും വാങ്ങാനും ഇത് അവസരമൊരുക്കുന്നു. ഉൽപ്പന്നത്തിന് നിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധന സംവിധാനം ആവശ്യമുള്ളവർക്ക് റബ്ബർ ബോർഡിൽ നിന്ന് പ്രത്യേകം ലഭ്യമാകും. കൃഷിക്കാർക്കും ഉപയോക്താക്കൾക്കും പരസ്പരം കണ്ടുമുട്ടാനും വിലപേശാനും കൂടുതൽ അവസരം സൃഷ്ടിക്കുകയാണ് ഈ വ്യാപാരത്തിലെ ലക്ഷ്യം.
പ്രാദേശിക ക്ലോണുകൾ.
ഏറ്റവും യോജിച്ച ഭൂപ്രകൃതിയിൽ മാത്രം റബ്ബർ കൃഷി ചെയ്ത ഏറ്റവും മികച്ച ഉൽപ്പാദനക്ഷമത നേടുന്നവർക്ക് മാത്രമേ ലോക വിപണിയിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ. അതോടൊപ്പം വ്യത്യസ്ത ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും യോജിച്ച ക്ലോണുകൾ തിരഞ്ഞെടുക്കേണ്ടി വരും. വരും വർഷങ്ങളിൽ അതിന് സാധിക്കണം. റബ്ബർ ബോർഡ് പുറത്തിറക്കിയ വിവിധ ക്ലോണുകൾ വ്യത്യസ്ത കാലാവസ്ഥ മേഖലകളിലേക്ക് വേർതിരിച്ച് ശുപാർശ ചെയ്തത് അടുത്ത സമയത്താണ്. ദീർഘകാല അടിസ്ഥാനത്തിലുള്ള പരീക്ഷണ കൃഷിയുടെയും വൻകിട എസ്റ്റേറ്റുകളിലും ഉൽപാദനം കണക്കിലെടുത്താണ് പൊതുവേ നടീൽ ഇനങ്ങൾ ശുപാർശ ചെയ്യുന്നത്.
എന്നാൽ പുതിയ കാലഘട്ടത്തിൽ കാലാവസ്ഥാമാറ്റവും അനുബന്ധമായുള്ള രോഗകീടബാധ, വരൾച്ച,അതിശൈത്യം തുടങ്ങിയ വെല്ലുവിളികളും കർഷകർ അഭിമുഖീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടീൽവസ്തുക്കളുടെ പ്രാദേശിക അടിസ്ഥാനത്തിലുള്ള ശുപാർശകളുടെ പ്രസക്തി. റബ്ബർ കൃഷിക്ക് യോജിച്ച കാലാവസ്ഥയും ഭൂപ്രകൃതിയും അടിസ്ഥാനമാക്കി ഒൻപത് കാർഷിക കാലാവസ്ഥ മേഖലകൾ ആണ് ഉള്ളത് പരമ്പരാഗത കൃഷി മേഖലയായ കന്യാകുമാരി മുതൽ കേരളമുൾപ്പെടെ ദക്ഷിണ കർണാടക വരെയുള്ള 7 മേഖലകളിലും മഹാരാഷ്ട്രയും ഒഡീഷ്യ മടങ്ങുന്ന വരൾച്ചബാധിത മേഖലയും അതിശൈത്യം അനുഭവപ്പെടുന്നത് വടക്കുകിഴക്കൻ മേഖലയിൽ ഉൾപ്പെടുന്നു.
റബ്ബർ ക്ലസ്റ്ററുകൾ.
ഓരോ കൃഷിക്കാരനും സ്വന്തം നിലയിൽ ഷീറ്റ് ഉണ്ടാക്കി വിപണിയിലെത്തിക്കുന്ന രീതി അധികകാലം നിലനിൽക്കും എന്ന് തോന്നുന്നില്ല. വ്യക്തിപരമായ സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കാലത്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ വിളവെടുപ്പും സംസ്കരണവും ഒക്കെ നടത്താൻ കൃഷിക്കാർ നിർബന്ധിതരാകും. പൊതു സംസ്കരണ സംവിധാനങ്ങൾ സാധ്യതയായി മാറിയിട്ടുണ്ട്. തോട്ടങ്ങളിൽ നിന്നും ലാറ്റക്സ് സംഭരിച്ച ശേഷം ആർഎസ്എസ് നിലവാരത്തിലുള്ള ഷീറ്റ് ഉണ്ടാക്കുന്ന സംരംഭങ്ങൾ ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.
ഇത്തരം സംരക്ഷ സംരംഭകർക്ക് ചുറ്റും ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നേള്ളൂ. വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ലാറ്റക്സ് ക്ലസ്റ്ററുകൾ ആകുന്നതേയുള്ളൂ. വിപണിയിൽ ഡിമാൻഡ് അനുസരിച്ച് എല്ലാറ്റിനെയും ഷീറ്റ് വിപണിയിലെ ഡിമാൻഡ് അനുസരിച്ച് എല്ലാറ്റിനെയും സീറ്റിനും ഉൽപാദനം ക്രമീകരിക്കാൻ ക്ലസ്റ്ററുകൾക്ക് സാധിക്കും. വർഷങ്ങളിൽ വിപണിക്ക് അനുസരിച്ച് ഉയർന്ന ഗ്രേഡ് കളിലേക്ക് ഷീറ്റ് നിർമാണം മാറുന്നതിനു ഇലക്ട്രോണിക് വ്യാപാരത്തിന് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഒക്കെ ഈ സമീപനം വേണ്ടിവരും.