December 11, 2024

ഓർഹാൻ ഭാഗ്യമുള്ളവനാണ്; ചിത്രം പകർത്തിയതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ | Soubin Shahir Son

Soubin Shahir Son | പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് സൗബീൻ ഷാഹിർ. അസിസ്റ്റന്റ് ഡയറക്ടറായി ആണ് സിനിമ ലോകത്ത് ഇദ്ദേഹം സജീവമാകുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലെ സഹകഥാപാത്രമായാണ് സൗബിൻ അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2018 ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡിന് അർഹനായിരുന്നു. വ്യത്യസ്തത നിറഞ്ഞ അഭിനയവും സംസാരശൈലിയും ആണ് ഇദ്ദേഹത്തെ പ്രേക്ഷകർക്ക് ഇത്രയധികം പ്രിയങ്കരനാക്കി മാറ്റിയത്.

താരത്തിന്റെ ഭാര്യയാണ് ജാമിയ സാഹിർ. ഇവർക്ക് ഒരു മകനാണ് ഉള്ളത്. മകന്റെ പേരാണ് ഓർഹാൻ. തന്റെ മാത്രമല്ല കുടുംബത്തിന്റെ വിശേഷങ്ങൾക്കും പ്രത്യേകമായ ഒരിടം അദ്ദേഹം സോഷ്യൽ മീഡിയയിൽ കണ്ടെത്താറുണ്ട്. ഇപ്പോഴിതാ മകൻ ഓര്‍ഹാന്‍റെ പുതിയ ഒരു വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ മനോഹരമായ ഒരു ഫോട്ടോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ഈ ഫോട്ടോ എടുത്തത് ആകട്ടെ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകത. വളരെ മനോഹരമായ ഒരു ഫോട്ടോ. അഭിനയത്തിൽ മാത്രമല്ല ഫോട്ടോഗ്രാഫിയിലും മമ്മൂട്ടിക്ക് നല്ല കഴിവാണ് എന്നതിന് സൂചന കൂടിയാണ് ഇപ്പോൾ പകർത്തിയ ഈ ചിത്രം. ജി വാഗൺ കാറിന്റെ മുന്നിൽ നിന്നും ഓര്‍ഹാന്‍ ഓടിവരുന്ന ഒരു ചിത്രമാണിത്. വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് കുഞ്ഞു ധരിച്ചിരിക്കുന്നത്. പങ്കുവയ്ക്കപ്പെട്ട ഈ ചിത്രത്തിന് താഴെ സൗബിൻ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ.

ഓർഹാൻ ഭാഗ്യമുള്ള കുട്ടികളിൽ ഒരാളാണ്ചിത്രം എടുത്തിരിക്കുന്നത് മമ്മൂട്ടിയാണ്. ഇത്ര മനോഹരമായ ഒരു ചിത്രം എടുത്തതിന് മമ്മൂക്കയോട് ഒരുപാട് നന്ദി അതുപോലെ തന്നെ നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഏതായാലും താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ഇപ്പോൾ കമന്റ് ചെയ്യുന്നത്. ആരാധകരെ കൂടാതെ ലെന, മാളവിക മേനോൻ,ഗൗരി നന്ദന, സർജനോ ഖാലിത്, തൻവി, സുധീ കോപ്പ, തുടങ്ങി നിരവധി താരങ്ങളും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply