December 10, 2024

ഇങ്ങനെ ചെയ്താൽ വേനൽ കൃഷിയിൽ 100-മേനി ലാഭമെടുക്കാം

വേനൽക്കാല പരിചരണം ഈ മാർച്ച് ഏപ്രിൽ മാസത്തെ കടുത്ത ചൂടിൽ നിന്നും പച്ചക്കറി ചെടികളെ എങ്ങനെ പരിചരിക്കാം. ഓലകൾ കൊണ്ടുചെടികളെ പൊതിഞ്ഞ് സംരക്ഷിക്കാം. ശീമക്കൊന്നയുടെ ഇല കൊണ്ട് പൊതയിടുന്നത് വളരെ ഗുണമുള്ളതാണ്. കാരണം ഇത് ജൈവവളവും ജൈവകീടനാശിനിയും കൂടിയാണ്.

കടുത്ത ചൂടിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുവാനും മികച്ച വിളവിനും നമുക്ക് ജൈവലായിനിയാണ് വേണ്ടത്. അതിനായി ജൈവസ്ല്റി തയാറാക്കാം. അതിനായി ഒര്പാത്രത്തിൽ 10-kg ചാണകം ഇടണം. അതിലേക്ക് 1-kg കടലപിണ്ണാക്ക്, 1-kg വേപ്പിൻപിണ്ണാക്ക്, 1-kg എല്ല് പൊടി. തുടർന്ന് അതിലേക്ക് വെള്ളമൊഴിച്ച് നന്നായി കുത്ർന്നതിന് ശേഷം പാത്രത്തിലേക്ക് നിറയെ വെള്ളം ഒഴിച്ച് കൊടുക്കണം.

ശേഷം 5 ദിവസം ഇത് പഴകുവാനായി അടച്ച് വെക്കണം. ഒരോ ദിവസവും ഇതിനെ നന്നായി ഇളക്കികൊടുക്കുകയും ചെയ്യണം 6ആം ദിവസം ഇതിലേക്ക് 10 ഇരട്ടി വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഒരു കപ്പ് ഉപയോഗിച്ച് ഈ ജൈവസ്ല്റി എല്ലാ ചെടികളുടേയും ചുവട്ടിൽ ഒഴിച്ച് കൊടുക്കേണ്ടതാണ്.

മേൽപ്പറഞ്ഞ പച്ചചാണകവും, എല്ലിൻപൊടിയും, കടലപിണ്ണാക്കും ഒന്നും ഇല്ലായെങ്കിൽ ഇതെല്ലാം അടങ്ങിയിട്ടുള്ള ജൈവ മിശ്രിതം പായ്ക്കറ്റിലായി Seeds farm ൽ ലഭ്യമാണ്. ഇതിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എല്ല്പൊടി ഇതെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ ചാണകം ഇടണമെന്നില്ല.

തയാറാക്കുവാനായി 3 ദിവസം പഴക്കമുള്ള 1 ലിറ്റർ കഞ്ഞിവെള്ളത്തിലേക്ക് പായ്ക്കറ്റിലുള്ള ജൈവ മിശ്രിതം 2 പിടി ഇടണം. ശേഷം ഒരു തുണി ഉപയോഗിച്ച് പാത്രം നന്നായി കെട്ടി 3 ദിവസം പഴകുന്നതിനായി വെക്കുക. 3 ആം ദിവസം പാത്രത്തിലെ തെളിഞ്ഞ മിശ്രിതംമാത്രം എടുത്ത് ഇരട്ടി വെള്ളം ചേർത്ത് എല്ലാ ചെടികളുടേയും ചുവട്ടിൽ ഒഴിച്ച്കൊടുക്കേണ്ടതാണ്.ഇത് വെച്ച് നമുക്ക് ജൈവകീടനാശിനിയും ഉണ്ടാക്കുവാൻ സാധിക്കും.

മേൽപറഞ്ഞ ജൈവ മിശ്രിതത്തിലേക്ക് 20 ഗ്രാം വെളുത്തുള്ളി അരച്ച് ചേർക്കണം.ശേഷം നന്നായി ഞരടിപിഴിഞ്ഞ് അരിച്ചെടുത്ത് ഇതിലേക്ക് ഇരട്ടി വെള്ളം ഒഴിച്ച് എല്ലാ ചെടികളുടേയും മേലെ ഒഴിച്ച് കൊടുത്താൽ എല്ലാ കീടബാധയും പോകും. അരിച്ചതിന് ശേഷമുള്ള വളം വീണ്ടും ഒരു പാത്രത്തിലിട്ട് 3- ദിവസം പഴകിയ കഞ്ഞിവെള്ളം ഒഴിച്ച് വീണ്ടും 3-ദിവസം പഴകിപ്പിച്ച് മേൽപറഞ്ഞ പോലെ വെളുത്തുള്ളി ചേർത്ത് ചെയ്യേണ്ടതാണ്. ഈ വളം മൂന്ന് പ്രാവശ്യം മിശ്രിതമാക്കിയതിന് ശേഷം ചെടിയുടെ ചുവട്ടിൽ ഇട്ട് മണ്ണിട്ട് മൂടാവുന്നതാണ്.

Leave a Reply