ചുരുങ്ങിയ കാലത്തെ തന്റെ പ്രയത്നം കൊണ്ട് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിന് പുറമെ തന്നെ സിനിമ നിർമാണം,വിതരണം കൂടാതെ സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും പൃഥ്വിരാജ് സജീവം ആയതോടെയാണ് താരത്തിന് ലോകമെമ്പാടും വലിയ ആരാധകർ ഉണ്ടായിതുടങ്ങിയത്. സിനിമയിലേക്ക് സുകുമാരന്റെ മകനെന്ന ലേബലിലാണ് എത്തിയത് എങ്കിലും പൃഥ്വിരാജ് സുകുമാരൻ എന്നത് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുന്നു.
പൃഥ്വിരാജിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. പൃഥ്വിയെപോലെ തന്നെ താരത്തിന്റെ ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കും നിരവധി ആരാധകരുണ്ട്. സുപ്രിയ മേനോനാണ് പൃഥ്വിയുടെ നിർമാണ കമ്പനി നോക്കി നടത്തുന്നത്. സുപ്രിയയും പൃഥ്വിരാജും ലൈം ലൈറ്റിൽ വളരെ സജീവമാണെങ്കിലും മകൾ അല്ലിക്ക് സ്വകാര്യത നൽകുന്നതിന് വേണ്ടി മറ്റുള്ള താര പുത്രന്മാരും പുത്രിമാരും വളരുന്നതുപോലെയല്ല പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ മകളെ വളർത്തിയിരിക്കുന്നത്.
![](https://www.veedumedia.com/wp-content/uploads/2023/02/supriya-prithviraj-daughter-letter-1-1024x666.jpg)
ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും വളരെ കമ്പമുള്ള അല്ലിയുടെ രചനകളെല്ലാം മുൻപ് സുപ്രിയ ഒരു പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. ഇപ്പോഴിത തന്റെ മകളെ കുറിച്ച് പുതിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. അമ്മക്കൊരു കത്ത് എന്ന പേരിലാണ് കത്ത് പങ്കുവെച്ചത്. ഈ ലോകത്ത് തനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട താൻ ഏറെ സ്നേഹിക്കുന്ന അമ്മയെ കുറിച്ച് അലംകൃത എഴുതിയ കുറിപ്പാണ് സുപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
അമ്മ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്, കാരണം അമ്മ പദാവലിയിലും ഉച്ചാരണത്തിലും അടിപൊളി ആണ് എന്നാണ് അല്ലി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ഒരു പത്രപ്രവർത്തക എപ്പോഴും പത്രപ്രവർത്തക ആയിരിക്കും എന്നാണ് ഒരു ആരാധക കമന്റ് ചെയ്തത്.