December 10, 2024

സുരേഷ് ഗോപിക്ക് ആക്ഷൻ പാക്ക്ഡ് പിറന്നാൾ സമ്മാനം!! ഗരുഡൻ ടീസർ പുറത്ത് | Suresh Gopi birthday Garudan movie teaser

Suresh Gopi birthday Garudan movie teaser | ഇന്ന് മലയാളികളുടെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സുരേഷ് ഗോപി ആരാധകർ കാത്തിരുന്നതുപോലെ, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ സിനിമകളുടെ നിരവധി അപ്ഡേറ്റുകൾ ആണ് എത്തിയിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയി ആണ് സുരേഷ് ഗോപി എത്തുന്നത്. മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിൽ ആയിയാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ജഗദീഷ്, സിദ്ദിഖ്, അഭിരാമി, ദിലീഷ് പോത്തൻ, ദിവ്യ പിള്ള, നിഷാന്ത് സാഗർ, മേജർ രവി തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

അരുൺ വർമ്മയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ഇത്. അഞ്ചാം പാതിര, ആട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയും യൂട്യൂബിലൂടെയും ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

‘ഹാപ്പി ബർത്ത് ഡേ സുരേഷ് ഏട്ടാ,” എന്ന ക്യാപ്ഷൻ നൽകിയാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ ടീസർ സുരേഷ് ഗോപിക്കുള്ള ഒരു പിറന്നാൾ സമ്മാനമായി ആണ് ലിസ്റ്റിൻ സ്റ്റീഫൻ കണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ പോലീസ് വേഷം കാണിക്കുകയും, ആക്ഷൻ രംഗങ്ങളുടെ സൂചന നൽകുന്നതും ആണ് ഈ ടീസർ. സുരേഷ് ഗോപി ആരാധകരെ സംബന്ധിച്ചിടത്തോളം ടീസർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. 

Leave a Reply