April 30, 2025

ചോറ് പാകം ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗം കുറയ്ക്കാൻ ഒരു കിടിലൻ ഐഡിയ | tip for reduce gas use when cook rice

കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽപിജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഒരു സാധാരണ കുടുംബത്തിനുള്ള ഭക്ഷണം പാകം ചെയ്യാൻ പാചകവാതകം പോലെയുള്ള മറ്റൊരു എളുപ്പവഴി ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല വിഷമത്തിൽ ആക്കുന്നത്.

മാത്രമല്ല ഒരു നേരത്തെ ചോറ് ഉൾപ്പെടെയുള്ള ഭക്ഷണം പാകം ചെയ്യാൻ ഒന്നര മണിക്കൂറിലധികമുള്ള ഗ്യാസ് ഉപയോഗം കാരണം അത് പെട്ടെന്ന് തന്നെ തീർന്നു പോകാൻ സാധ്യത ഏറെയാണ്. എന്നാൽ, ഈയൊരു അവസ്ഥയെ ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ എങ്ങനെ മറികടക്കാം എന്ന് നമുക്ക് നോക്കാം.

സാധാരണ വെള്ളം തിളക്കുമ്പോൾ അരി കഴുകി അതിലേക്ക് ഇടാറാണല്ലോ നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഗ്യാസിന്റെ ഉപയോഗം പകുതിവരെ കുറക്കാൻ സാധിക്കുന്ന ഒരു എളുപ്പവഴി നിങ്ങൾക്ക് മുമ്പിലിതാ. പാകം ചെയ്യാൻ ഉദ്ദേശിക്കുന്ന അരി ഒരു സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം കലത്തിലേക്ക് കഴുകി വൃത്തിയാക്കിയതിന് ശേഷം മാറ്റുക. തുടർന്ന് അവ മുങ്ങി നിൽക്കും പാകത്തിലുള്ള വെള്ളം അതിലേക്ക് ഒഴിക്കുകയും ചെയ്യുക. ഇത്തരത്തിൽ ഏകദേശം അരമണിക്കൂറോളം അരി വെള്ളത്തിൽ കുതിർത്ത് വെക്കുക.

ശേഷം അവ കൈകൊണ്ട് പരിശോധിക്കുകയാണെങ്കിൽ അവ മുറിഞ്ഞു പോരും വിധത്തിൽ കുതിർന്നതായി നമുക്ക് കാണാവുന്നതാണ്. അരമണിക്കൂറിനു ശേഷം സാധാരണപോലെ ഈ വെള്ളം കളയാതെ തന്നെ അരി പാകം ചെയ്യാവുന്നതാണ്. മാത്രമല്ല അരി വെള്ളത്തിൽ കിടന്ന് കുതിർന്നതിനാൽ സാധാരണയേക്കാൾ കുറച്ചു സമയത്തിനുള്ളിൽ അവ പൂർണമായും വേവുകയും ഇത്തരത്തിൽ ഗ്യാസിന്റെ ഉപയോഗം ഒരു പരിധിവരെ കുറക്കുകയും ചെയ്യാവുന്നതാണ്.

Leave a Reply