വീട്ടിൽ ഒരു നല്ല കറിവേപ്പ് ഉണ്ടാവുക എന്നുള്ളത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. വിഷം അടിക്കുന്ന അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന കറിവേപ്പില ആശ്രയിക്കാതെ സ്വന്തം വീട്ടുമുറ്റത്ത് നിന്നും ലഭിക്കുന്ന കറിവേപ്പില ഉപയോഗിച്ച് ആഹാരം പാകം ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി ചെറുതല്ല. എന്നാൽ പലപ്പോഴും കറിവേപ്പ് വീട്ടിൽ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ടാറുണ്ട്. ചിലപ്പോൾ ഉണ്ടായാൽ തന്നെ അത് മുരടിച്ചു പോകാറുണ്ട്. ഉണങ്ങി പോകാറുണ്ട്. അങ്ങനെ പല പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ ആവശ്യമില്ലാത്ത ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് കറിവേപ്പിന്റെ വളർച്ച വളരെ വലിയ രീതിയിൽ ആക്കി കൊടുക്കാവുന്നതാണ്.
അത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ നമ്മുടെ പച്ചക്കറിയുടെ വെയിസ്റ്റ് ആയി വരുന്ന തൊലി കളും മറ്റും സൂക്ഷിച്ചുവെക്കുക. അതിനോടൊപ്പം ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം, മുട്ടയുടെ വേണ്ടാത്ത തോട്, ചായയുടെ ബാക്കിവന്ന തേയിലയുടെ മട്ടും വേസ്റ്റും മറ്റും, ഇത് എല്ലാംകൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. മുട്ടയുടെ തോട് അടിച്ചില്ലെങ്കിലും ചെറുതായി പൊടിച്ച് എടുത്താൽ മതി.ശേഷം ഇവയെല്ലാം അടിച്ചെടുത്ത് ഈ ലായനിക്കകത്ത് ആവശ്യമുള്ള വെള്ളം ചേർക്കുക.
ചെറിയ ചെടി ആണെങ്കിൽ വെള്ളം കൂടുതൽ ചേർക്കുന്നത് നല്ലതാണ്. വലിയ ചെടി ആണെങ്കിൽ വെള്ളം അല്പം വെള്ളം കുറഞ്ഞാലും സാരമില്ല. ശേഷം ചെടിക്കു ചുറ്റും ഇത് ഒഴിച്ചുകൊടുക്കുക.ദിവസവും ഇത് ചെയ്യുന്നത് നല്ലതാണ്.ദിവസവും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രണ്ട് ദിവസം കൂടുമ്പോഴെങ്കിലും ഇത് ചെയ്യാൻ ശ്രദ്ധിക്കുക. നന്നായി കറിവേപ്പ് വളരുന്നത് നമുക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.